- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അവിടെ മരിച്ചവൻ വോട്ട് ചെയ്യുമെങ്കിൽ.. ഇവിടെയും പടച്ചോൻ അയക്കുന്നവൻ വോട്ട് ചെയ്യണം'; കള്ളവോട്ടിന് ആഹ്വാനം ചെയ്ത് കെ സുധാകരൻ; പോരാട്ടം മറുകുമ്പോൾ ഉദുമയിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ കുടുംബ യോഗത്തിലെ പ്രസംഗം ആയുധമാക്കി സിപിഐ(എം)
കാസർകോട്: മലബാർ മേഖലയിൽ കള്ളവോട്ട് വ്യാപകമാണെന്ന ആരോപണം ഏറ്റവും അധികം ഉന്നയിക്കുന്നത് യുഡിഎഫുകാരാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിൽ കെ സുധാകരന്റെ തോൽവിക്ക് കാരണം കള്ളവോട്ടാണെന്ന ആക്ഷേപം കോൺഗ്രസുകാർ കാര്യമായി തന്നെ ഉന്നയിച്ചിരുന്നു. ഇതിൽ കുറിച്ച ശരിയുണ്ടെന്ന് വെക്കുന്നതായിരുന്നു കള്ളവോട്ടിന്റെ പേരിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി കൈക്കൊണ്ടത്. സത്രീകളുടെ പേരിലുള്ള വോട്ടുകൾ പുരുഷന്മാർ ചെയ്തു പോയെന്നാണ് വ്യക്തമായ കാര്യം. ഇപ്പോഴിതാ സുധാകരൻ മത്സരിക്കുന്ന ഉദുമ മണ്ഡലത്തിലും കള്ളവോട്ട് വിവാദം മുറുകുന്നു. അവസരം കിട്ടിയാൽ കള്ളവോട്ട് ചെയ്യാൻ യുഡിഎഫ് പ്രവർത്തകരും മടിക്കരുതെന്ന് ആഹ്വാനം ചെയ്യുന്ന കെ സുധാകരന്റെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുകയാണ്. യുഡിഎഫിന്റെ കുടുംബ യോഗത്തിൽ സംസാരിക്കുന്ന സുധാകരന്റെ പ്രസംഗമാണ് ഫേസ്‌ബുക്കിലൂടെയും വാട്‌സ് ആപ്പിലൂടെയും പ്രചരിക്കുന്നത്. ഇടതുപക്ഷമാണ് വ്യാപകമായി കള്ളവോട്ട് ചെയ്യുന്നതെന്ന വിധത്തിൽ പ്രസംഗിക്കുന്ന സുധാകരൻ പ്രവർത്തകരോടായി പറയുന്നതാണ്
കാസർകോട്: മലബാർ മേഖലയിൽ കള്ളവോട്ട് വ്യാപകമാണെന്ന ആരോപണം ഏറ്റവും അധികം ഉന്നയിക്കുന്നത് യുഡിഎഫുകാരാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിൽ കെ സുധാകരന്റെ തോൽവിക്ക് കാരണം കള്ളവോട്ടാണെന്ന ആക്ഷേപം കോൺഗ്രസുകാർ കാര്യമായി തന്നെ ഉന്നയിച്ചിരുന്നു. ഇതിൽ കുറിച്ച ശരിയുണ്ടെന്ന് വെക്കുന്നതായിരുന്നു കള്ളവോട്ടിന്റെ പേരിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി കൈക്കൊണ്ടത്. സത്രീകളുടെ പേരിലുള്ള വോട്ടുകൾ പുരുഷന്മാർ ചെയ്തു പോയെന്നാണ് വ്യക്തമായ കാര്യം. ഇപ്പോഴിതാ സുധാകരൻ മത്സരിക്കുന്ന ഉദുമ മണ്ഡലത്തിലും കള്ളവോട്ട് വിവാദം മുറുകുന്നു.
അവസരം കിട്ടിയാൽ കള്ളവോട്ട് ചെയ്യാൻ യുഡിഎഫ് പ്രവർത്തകരും മടിക്കരുതെന്ന് ആഹ്വാനം ചെയ്യുന്ന കെ സുധാകരന്റെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുകയാണ്. യുഡിഎഫിന്റെ കുടുംബ യോഗത്തിൽ സംസാരിക്കുന്ന സുധാകരന്റെ പ്രസംഗമാണ് ഫേസ്‌ബുക്കിലൂടെയും വാട്‌സ് ആപ്പിലൂടെയും പ്രചരിക്കുന്നത്. ഇടതുപക്ഷമാണ് വ്യാപകമായി കള്ളവോട്ട് ചെയ്യുന്നതെന്ന വിധത്തിൽ പ്രസംഗിക്കുന്ന സുധാകരൻ പ്രവർത്തകരോടായി പറയുന്നതാണ് അവസരം കിട്ടിയാൽ കള്ളവോട്ട് ചെയ്യണമെന്ന്. ഈ വീഡിയോ ആരോ മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്യുകയായിരുന്നു. അവസരം മുതലാക്കി സിപിഐ(എം) പ്രവർത്തകർ വീഡിയോ പ്രചരിപ്പിക്കുകയും ചെയ്യുന്നു.
യുഡിഎഫ് വോട്ടുകൾ പരമാവധി വോട്ടു ചെയ്യിക്കാനാണ് പ്രസംഗത്തിൽ സുധാകരൻ ആഹ്വാനം ചെയ്യുന്നത്. കൂടാതെ ഇടതുപക്ഷം കള്ളവോട്ട് ചെയ്യുന്നത് തടയുക. ഇത് മാത്രം ചെയ്താൽ മതിയെന്നാണ് സുധാകൻ വീഡിയോയിൽ ആദ്യം പറയുന്നത്. 90 ശതമാനത്തിന് മുകളിൽ വോട്ട് ചെയ്യാൻ ശ്രമിക്കുക, അതാണ് ടാർജറ്റ്. സ്വർഗത്തിലും നരഗത്തിലും പോയവനുമൊക്കെ രാവിലെ വോട്ട് ചെയ്തു പോകുന്നതാണ് ഇവിടങ്ങളിലെ പൊതുചിത്രം. ഉള്ളവോട്ട് ചെയ്ത് 80 ശതമാനത്തിലേക്ക് എത്തിയില്ലെങ്കിൽ രാഷ്ട്രീയത്തിൽ എന്തും സംഭവിക്കാം.. അതുകൊണ്ട് നിങ്ങൾക്ക് ഞാൻ തരുന്ന ടാർജറ്റ് 90 ശതമാനാണ്. ആ തൊണ്ണൂറ് ശതമാനം ഇഞ്ചോടിഞ്ച് ഫൈറ്റ് ചെയ്ത് അത് പൂർത്തിയാക്കാൻ ശ്രമിക്കണം. അവിടെ മരിച്ചവൻ വോട്ടു ചെയ്യുമെങ്കിൽ ഇവിടെയും മരിച്ചവൻ വോട്ടു ചെയ്യണം.. നാട്ടിലില്ലാത്തവൻ അവിടെ വോട്ട് ചെയ്യുമെങ്കിൽ ഇവിടെയും അവൻ വോട്ട് ചെയ്യണം. അവരെ നിയമോപദേശം കൊടുത്ത് നന്നാക്കാനൊന്നും നമുക്ക് കഴിയില്ല.. നിങ്ങൾ കള്ളവോട്ട് ചെയ്യരുതെന്ന് സാരോപദേശം കൊടുത്താൽ അതിന് സാധിക്കുമോ നമുക്ക് എത്രകണ്ട് അതിന് സാധിക്കും? - ഇങ്ങനെയാണ് സുധാകരന്റെ പ്രസംഗം.
രണ്ട് മിനിറ്റ് 25 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ സിപിഐ(എം) പ്രവർത്തകർ വ്യാപകാമയി പ്രചരിപ്പിക്കുന്നുണ്ട്. കള്ളപ്പണവും സുധാകരൻ മണ്ഡലത്തിൽ വോട്ടു പിടിക്കാൻ ഒഴുക്കുന്നു എന്ന ആരോപണവും സിപിഐ(എം) പ്രവർത്തകൻ ഉന്നയിക്കുന്നുണ്ട്. കണ്ണൂരിൽ നിന്നും കാസർകോട് എത്തിയത് കള്ളവോട്ട് ലക്ഷ്യമിട്ടാണെന്നും അതുകൊണ്ട് തെരഞ്ഞെടുപ്പു കമീഷൻ കണ്ണു തുറക്കണമെന്നുമാണ് ഇടതുമുന്നണി പ്രവർത്തകർ ആവശ്യപ്പെടുന്നത്. ശക്തമായ മത്സരം നടക്കുന്ന ഉദുമയിൽ സിപിഎമ്മിനെ കെ സി കുഞ്ഞിരാമനാണ് കെ സുധാകരന്റെ എതിരാളി.