- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തന്റെ കെപിസിസി പ്രസിഡന്റ് സ്ഥാനം അടഞ്ഞ അധ്യായം; കണ്ണൂരിൽ മത്സരിക്കുന്നില്ലെന്ന് മുല്ലപ്പള്ളി അറിയിച്ചുവെന്ന് കെ സുധാകരൻ; വർക്കിങ്ങ് ചെയർമാനെന്ന നിലയിൽ കേരളത്തിലെവിടെയും പാർട്ടിക്ക് പ്രതിസന്ധി നേരിടുമ്പോൾ ഇടപെടും; പാർട്ടി തീരുമാനം അടിച്ചേൽപ്പിക്കുന്ന രീതി കോൺഗ്രസിനില്ലെന്നനും സുധാകരൻ
കണ്ണൂർ: തന്റെ കെപിസിസി അധ്യക്ഷ പദവി പദമെന്നത് അടഞ്ഞ അധ്യായമാണെന്നാണ് കെ.സുധാകരൻ എംപി. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ കണ്ണുരിൽ നിന്നും മത്സരിക്കുന്നില്ലെന്ന് തന്നെ അറിയിച്ചതായി കെ.സുധാകരൻ കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കണ്ണൂർ ജില്ലയിലെ ഒരു മണ്ഡലത്തിലും താൻ മത്സരിക്കുന്നില്ലെന്ന് മുല്ലപ്പള്ളി തന്നെ ഫോണിലൂടെഅറിയിച്ചതായി സുധാകരൻ അറിയിച്ചു. ഇതോടെ തന്റെ
കെപിസിസി പ്രസിഡന്റ് സ്ഥാനം അടഞ്ഞ അധ്യായമായി. മാറി.. എന്നാൽ സംസ്ഥാന വർക്കിങ്ങ് ചെയർമാനെന്ന നിലയിൽ കേരളത്തിലെവിടെയും പാർട്ടിക്ക് പ്രതിസന്ധി നേരിടുമ്പോൾ ഇടപെടും.പാർട്ടി തീരുമാനം അടിച്ചേൽപ്പിക്കുന്ന രീതി കോൺഗ്രസിനില്ല.
സ്വർണക്കടത്ത് കേസിലെ യാഥാർത്ഥ്യങ്ങൾ കേന്ദ്ര മന്ത്രി അമിത് ഷാ കേരളത്തിൽ വന്ന് വിളിച്ചു പറയുകയാണ്.ഇതിനെ കോൺഗ്രസ് എതിർക്കാത്തത് ചില കാര്യങ്ങൾ സത്യമായ തുകൊണ്ടാണ്. ഞങ്ങൾ നേരത്തെ പറഞ്ഞ ആരോപണങ്ങളാണ് അമിത് ഷാ ഇപ്പോൾ പറയുന്നത്. പിണറായി അമിത് ഷായുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. സ്വർണക്കടത്ത് കേസിൽ തെളിവുണ്ടായിട്ടും കേന്ദ്ര ആഭ്യന്തര മന്ത്രിയായ അമിത് ഷാ എന്തുകൊണ്ടാണ് സംസ്ഥാന സർക്കാരിനെതിരെ നടപടിയെടുക്കാത്തതെന്നും സുധാകരൻ ചോദിച്ചു. സിപിഎമ്മിനെ ഭയപ്പെടുത്തി വശപ്പെടുത്തി രാഷ്ട്രീയമായി മുതലെടുക്കുകയാണ് ബിജെപി.
തന്റെ കൈയിലെ പച്ചോല പാമ്പിനെ കാണിച്ച് പിണറായിയെ ഭയപ്പെടുത്തുകയാണ് അമിത് ഷാ സ്വർണക്കടത്ത് കേസിൽ ഇരുവരും ഓലപാമ്പിനെ കാട്ടുന്നതല്ലാതെ ശിക്ഷാ നടപടികളിലേക്ക് നീങ്ങുന്നില്ല സിപിഎം.സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുൻപേ പിണറായി പ്രചാരണത്തിന് ഇറങ്ങിയത് തോൽവി ഭയന്നാണെന്നും. ഈ സർക്കാരിനെതിരെയുള്ള പോരാട്ടങ്ങളിൽ ജനങ്ങൾ യു.ഡി.എഫിനൊപ്പം നിൽക്കുമെന്നും സുധാകരൻ പറഞ്ഞു.
കണ്ണൂരിലോ ഇരി ക്കൂറിലോ മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരിക്കുമെന്ന വാർത്ത പരന്നതിനെ തുടർന്ന് കോൺഗ്രസ് പ്രവർത്തകരിൽ കടുത്ത പ്രതിഷേധമുയർന്നിരുന്നു. എന്നാൽ കണ്ണൂർ മണ്ഡലത്തിൽ സതീശൻ പാച്ചേനിയും ഇരിക്കൂറിൽ സോണി സെബാസ്റ്റ്‌വനും മത്സരിക്കുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കോൺഗ്രസിൽ അഭിപ്രായ ഭിന്നതയില്ലെന്ന് കെ.സുധാകരൻ വ്യക്തമാക്കിയത്.