- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശുഹൈബിനെ ജയിലിലെ വെച്ച് ആക്രമിക്കാൻ ശ്രമിച്ചിരുന്നു; 'കാണിച്ചു തരാമെന്ന്' സിപിഎം തടവുകാരൻ ഭീഷണപ്പെടുത്തിയിരുന്നതായി സഹ തടവുകാരൻ ഫർസീൻ; ആക്രമിക്കാൻ പദ്ധതിയിട്ട് ചട്ടം ലംഘിച്ച് സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റിയെന്ന് ആരോപിച്ച് കെ സുധാകരൻ; ജയിൽ ഡിജിപി ശ്രീലേഖ ഇടപെട്ടതിനാൽ നീക്കം പാളിയെന്നും നേതാവ്; നിലത്ത് ഇരുന്ന് ഇറച്ചിവെട്ടുന്നത് പോലെയാണ് അക്രമിസംഘം ശുഹൈബിനെ വെട്ടിയതെന്ന് സാക്ഷികൾ
കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവ് കണ്ണൂർ എടയന്നൂർ സ്വദേശി ശുഹൈബിനെ ജയിലിന് അകത്തുവെച്ച് ആക്രമിക്കാനും ശ്രമം നടന്നെന്ന് വെളിപ്പെടുത്തൽ. ശുഹൈബിന്റെ സഹ തടവുകാരനായ ഫർസീനാണ് ഈ ആരോപണം ഉന്നയിച്ചത്. സിപിഎം അനുഭാവിയായ തടവുകാരൻ ശുഹൈബിന് ഭീഷണിപ്പെടുത്തി. 'കാണിച്ചു തരാമെന്ന്' സിപിഎം തടവുകാരൻ ഭീഷണപ്പെടുത്തിയിരുന്നതായി സഹ തടവുകാരൻ ഫർസീൻ പറഞ്ഞു. അതേസമയം ആസൂത്രിത കൊലപാതകമാണ് നടന്നതെന്ന് കെ സുധാകരൻ ആരോപിച്ചു. ആക്രമിക്കാൻ ലക്ഷ്യമിട്ട് ആക്രമിക്കാൻ പദ്ധതിയിട്ട് ചട്ടം ലംഘിച്ച് സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റിയെന്ന് സുധാകരൻ പറഞ്ഞു. ജയിൽ ഡിജിപി ശ്രീലേഖ ഇടപെട്ടതിനാൽ നീക്കം പാളിയെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു. താൻ ജയിൽ ഡിജിപിയുമായി സംസാരിച്ചിരുന്നുവെന്നും സുധാകരൻ പറഞ്ഞു. ഷുഹൈബിനെ ചട്ടം ലഘിച്ച് സ്‌പെഷ്യൽ സബ് ജയിലിലേക്ക് മാറ്റാൻ പോകുന്നെന്ന വിവരം താൻ ശ്രീലേഖയെ അറിയിച്ചു. ഉടൻ തന്നെ ജയിൽ ഡി.ജി.പി ജയിലധികൃതരെ വിളിച്ച് സംസാരിച്ചു. കടുത്ത ഭാഷയിൽ ഉദ്യോഗസ്ഥരെ ശാസിക്കുകയും ചെയ്തു. ശ്രീലേഖ ഇടപെട്ടില്ലായിരുന്നെങ്കിൽ അന്ന് തന്ന
കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവ് കണ്ണൂർ എടയന്നൂർ സ്വദേശി ശുഹൈബിനെ ജയിലിന് അകത്തുവെച്ച് ആക്രമിക്കാനും ശ്രമം നടന്നെന്ന് വെളിപ്പെടുത്തൽ. ശുഹൈബിന്റെ സഹ തടവുകാരനായ ഫർസീനാണ് ഈ ആരോപണം ഉന്നയിച്ചത്. സിപിഎം അനുഭാവിയായ തടവുകാരൻ ശുഹൈബിന് ഭീഷണിപ്പെടുത്തി. 'കാണിച്ചു തരാമെന്ന്' സിപിഎം തടവുകാരൻ ഭീഷണപ്പെടുത്തിയിരുന്നതായി സഹ തടവുകാരൻ ഫർസീൻ പറഞ്ഞു. അതേസമയം ആസൂത്രിത കൊലപാതകമാണ് നടന്നതെന്ന് കെ സുധാകരൻ ആരോപിച്ചു.
ആക്രമിക്കാൻ ലക്ഷ്യമിട്ട് ആക്രമിക്കാൻ പദ്ധതിയിട്ട് ചട്ടം ലംഘിച്ച് സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റിയെന്ന് സുധാകരൻ പറഞ്ഞു. ജയിൽ ഡിജിപി ശ്രീലേഖ ഇടപെട്ടതിനാൽ നീക്കം പാളിയെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു. താൻ ജയിൽ ഡിജിപിയുമായി സംസാരിച്ചിരുന്നുവെന്നും സുധാകരൻ പറഞ്ഞു. ഷുഹൈബിനെ ചട്ടം ലഘിച്ച് സ്‌പെഷ്യൽ സബ് ജയിലിലേക്ക് മാറ്റാൻ പോകുന്നെന്ന വിവരം താൻ ശ്രീലേഖയെ അറിയിച്ചു. ഉടൻ തന്നെ ജയിൽ ഡി.ജി.പി ജയിലധികൃതരെ വിളിച്ച് സംസാരിച്ചു. കടുത്ത ഭാഷയിൽ ഉദ്യോഗസ്ഥരെ ശാസിക്കുകയും ചെയ്തു. ശ്രീലേഖ ഇടപെട്ടില്ലായിരുന്നെങ്കിൽ അന്ന് തന്നെ ഷുഹൈബിനെ സിപിഎമ്മുകാർ തീർത്തേനെയെന്നും സുധാകരൻ പറഞ്ഞു.
ഷുഹൈബിന്റെ ജീവൻ രക്ഷിക്കാൻ പൊലീസ് യാതൊന്നും ചെയ്തില്ല. നിസംഗ മനോഭാവമായിരുന്നു ഇക്കാര്യത്തിൽ പൊലീസ് സ്വീകരിച്ചത്. കേരളത്തിൽ അക്രമം നടത്തുന്നത് സിപിഐഎമ്മും ബിജെപിയുമാണ്. കോൺഗ്രസ് അക്രമത്തിനായി ആയുധമെടുക്കുകയോ ആയുധമെടുക്കാൻ ആരെയെങ്കിലും പ്രേരിപ്പിക്കുകയോ ചെയ്യുന്നില്ലെന്നും സുധാകരൻ പറഞ്ഞു.
അതേസമയം നേതാവ് നിലത്ത് ഇരുന്ന് ഇറച്ചിവെട്ടുന്നത് പോലെയാണ് അക്രമിസംഘം ശുഹൈബിനെ വെട്ടിയതെന്ന് സാക്ഷികൾ പറഞ്ഞു. അതിക്രൂരമായ കൊലപാതകമാണെന്നും സാക്ഷികൾ പറഞ്ഞു. നിലത്ത് ഇരുന്ന് ഇറച്ചിവെട്ടുന്നത് പോലെയാണ് അക്രമിസംഘം ശുഹൈബിനെ വെട്ടിയത്. ഇന്റർനെറ്റ് കോളിലൂടെ ശുഹൈബിന്ന് ഭീഷണി സന്ദേശം ലഭിച്ചിരുന്നതായും വെട്ടേറ്റ് ചികിൽസയിൽ കഴിയുന്ന ശുഹൈബിന്റെ സുഹൃത്ത് ഇ.നൗഷാദ് പറഞ്ഞു.
ശുഹൈബും സുഹൃത്തുക്കളും തട്ടുകടയിൽ നിന്ന് ചായ കുടിക്കുമ്പോഴാണ് ഫോർ രജിസ്‌ട്രേഷൻ കാറിലെത്തിയ സംഘം ആക്രമിച്ചത്. ബോംബെറിഞ്ഞശേഷം വാളുകൊണ്ട് ശുഹൈബിന്റെ കാലിൽ വെട്ടി. നിലത്തു വീണ ശുഹൈബിനെ രണ്ടുപേർ ചേർന്ന് നിരവധിതവണ വെട്ടി. വെട്ടിവീഴ്‌ത്തിയശേഷം ഒരാൾ ഇരുന്ന് വെട്ടി രണ്ടാമൻ കുനിഞ്ഞ് നിന്ന് വെട്ടി, തടഞ്ഞപ്പോൾ കൈയ്ക്ക് വെട്ടി, ബെഞ്ച് കൊണ്ട് തടഞ്ഞതുകൊണ്ട് അരയ്ക്ക് മുകളിലേക്ക് വെട്ടിയില്ല. കൊല്ലണമെന്ന ഉദ്യേശത്തോടെയായിരുന്നു ആക്രമണം. ഓടിയെത്തിയ നാട്ടുകാരുടെ നേരെയും ബോംബെറിഞ്ഞ ശേഷമാണ് അക്രമിസംഘം മട്ടന്നൂർ ഭാഗത്തേക്ക് കടന്നുകളഞ്ഞത്.
അതേസമയം ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. മരുതായി സ്വദേശിയും ചാലോട്ടെ സിഐടി.യു പ്രവർത്തകനുമായ വ്യക്തിയെയാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. പ്രതികളെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മട്ടന്നൂർ സി.ഐ എ.വി. ജോണിന്റെ നേതൃത്വത്തിലുള്ള 12 അംഗം സംഘമാണ് അന്വേഷണം നടത്തുന്നത്. മട്ടന്നൂർ പൊലീസ് സ്‌റ്റേഷനിലെ നാല് പൊലീസുകാരെയും എസ്‌പി, ഡിവൈ.എസ്‌പി സ്‌ക്വാഡിലെ അംഗങ്ങളെയും ഉൾപ്പെടുത്തിയാണ് അന്വേഷണസംഘം രൂപവത്കരിച്ചിട്ടുള്ളത്.
നമ്പർ പ്ലേറ്റില്ലാത്ത വെളുത്ത നിറത്തിലുള്ള വാഗൺ-ആർ കാറിലെത്തിയ നാലംഗ സംഘമാണ് ഷുഹൈബിനെ വെട്ടി ക്കൊലപ്പെടുത്തിയതെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിനെ വെട്ടിക്കൊന്നത് നാല് സിപിഎം പ്രവർത്തകർ ചേർന്നാണെന്ന് എഫ്.ഐ.ആർ. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും എഫ്.ഐ.ആറിൽ പറയുന്നു.
അതേസമയം, സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്യാത്തതിൽ കടുത്ത പ്രതിഷേധം ഉയർന്നിട്ടുണ്ട്. കൊലപാതകം നടന്ന് ഒരു ദിവസം പിന്നിട്ടിട്ടും ഷുഹൈബിന്റെ വീട്ടിലെത്തി പൊലീസ് മൊഴിയെടുത്തിട്ടില്ല. ഷുഹൈബിന് നേരത്തെ വധ ഭീഷണിയുണ്ടായിരുന്നതായും ഒരു മാസം മുമ്പ് സിഐടി.യു പ്രവർത്തകരെ മർദ്ദിച്ച കേസിൽ റിമാൻഡ് ചെയ്യപ്പെട്ടപ്പോൾ ജയിലിൽ വെച്ച് അപായപ്പെടുത്താൻ ശ്രമം നടന്നിരുന്നുവെന്നും ഷുഹൈബിന്റെ പിതാവ് മുഹമ്മദ് പറഞ്ഞു.
തിങ്കളാഴ്ച രാത്രി 10.45ഓടെയാണ് യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറിയായിരുന്ന ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്. തെരൂരിലെ തട്ടുകടയിൽ ഷുഹൈബ് സുഹൃത്തുക്കളായ പള്ളിപ്പറമ്പത്ത് നൗഷാദ് (29), റിയാസ് മൻസിലിൽ റിയാസ് (27) എന്നിവർക്കൊപ്പം ചായ കുടിച്ചുകൊണ്ടിരിക്കെ കാറിലെത്തിയസംഘം കടക്കുനേരേ ബോംബെറിഞ്ഞശേഷം ഷുഹൈബിനെ വെട്ടി പരിക്കേൽപിക്കുകയായിരുന്നു.
ആഴ്ചകൾക്കുമുമ്പ് എടയന്നൂരിൽ കെ.എസ്.യു-എസ്.എഫ്.ഐ പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. തുടർന്ന് കോൺഗ്രസ് ഓഫിസ് തകർക്കപ്പെടുകയും ഇതേതുടർന്നുള്ള സംഘർഷത്തിൽ സിഐടി.യു പ്രവർത്തകർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിൽ ഷുഹൈബ് ഉൾപ്പെടെ നാലു കോൺഗ്രസ് പ്രവർത്തകരും രണ്ടു സിപിഎം പ്രവർത്തകരും റിമാൻഡിലായിരുന്നു.