- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗോവിന്ദൻ മാസ്റ്റർക്ക് മതിഭ്രമം; സ്വന്തം കുടുംബാംഗങ്ങളോട് പോലും പെരുമാറുന്നത് മോശമായി; അബ്ദുള്ളക്കുട്ടിയുമായി ഇപ്പോഴും നല്ലബന്ധം: എംഎൽഎയെ കൊല്ലാൻ ശ്രമിച്ചെന്ന ആരോപണത്തിന് മറുപടി നൽകി കെ സുധാകരൻ മറുനാടനോട്
കണ്ണൂർ: കൊണ്ടും കൊടുത്തു വളരുന്നവരാണ് കണ്ണൂരിലെ രാഷ്ട്രീയക്കാർ എന്നത് എല്ലാവർക്കും പൊതുവിൽ അറിവുള്ള കാര്യമാണ്. വാക്കു കൊണ്ടും വാളുകൊണ്ടും പരസ്പ്പരം ഏറ്റുമുട്ടുന്നതാണ് ഇവിടുത്തെ രാഷ്ട്രീയ ശൈലി. അതുകൊണ്ട് തന്നെ കണ്ണൂർ രാഷ്ട്രീയത്തിന് ചോരയുടെ മണമാണെന്ന് പൊതുധാരണ പോലും മറ്റ് ജില്ലക്കാർക്ക് ഉണ്ടായിരുന്നു. കൊലപാതക രാഷ്ട്രീയത്തി
കണ്ണൂർ: കൊണ്ടും കൊടുത്തു വളരുന്നവരാണ് കണ്ണൂരിലെ രാഷ്ട്രീയക്കാർ എന്നത് എല്ലാവർക്കും പൊതുവിൽ അറിവുള്ള കാര്യമാണ്. വാക്കു കൊണ്ടും വാളുകൊണ്ടും പരസ്പ്പരം ഏറ്റുമുട്ടുന്നതാണ് ഇവിടുത്തെ രാഷ്ട്രീയ ശൈലി. അതുകൊണ്ട് തന്നെ കണ്ണൂർ രാഷ്ട്രീയത്തിന് ചോരയുടെ മണമാണെന്ന് പൊതുധാരണ പോലും മറ്റ് ജില്ലക്കാർക്ക് ഉണ്ടായിരുന്നു. കൊലപാതക രാഷ്ട്രീയത്തിന് പേരു കേട്ട കണ്ണൂർ രാഷ്ട്രീയത്തിൽ പുതിയ വാഗ്വാദത്തിന് വഴിമരുന്നിട്ടാണ് ഇന്നലെ സിപിഐ(എം) നേതാവ് എം വി ഗോവിന്ദൻ മാസ്റ്റർ രംഗത്തെത്തിയത്. 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വേളയിൽ കണ്ണൂർ എംഎൽഎ എ പി അബ്ദുള്ളകുട്ടി എംപിയെ കൊലപ്പെടുത്താൻ കോൺഗ്രസ് നേതാവ് കെ സുധാകരൻ ശ്രമിച്ചുവെന്ന ആരോപണമാണ് ഗോവിന്ദൻ മാസ്റ്റർ ഉന്നയിച്ചത്.
കണ്ണൂരിലെ കോൺഗ്രസ് രാഷ്ട്രീയത്തിലെ അതികായനായ കെ സുധാകരനെ ലക്ഷ്യം വച്ചുള്ള ഗോവിന്ദന്മാസ്റ്ററുടെ പ്രസ്താവന പ്രധാനമായും കോൺഗ്രസിലെ ആഭ്യന്തര കലഹം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യം വച്ചുള്ളതായിരുന്നു. എന്നാൽ, ഗോവിന്ദൻ മാസ്റ്ററുടെ പ്രസ്താവന തള്ളി സുധാകരൻ രംഗത്തെത്തി. എം വി ഗോവിന്ദൻ മാസ്റ്റർക്ക് മതിവിഭ്രാന്തി ബാധിച്ചിരിക്കയാണെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം ഈ വാർത്തയോട് പ്രതികരിച്ചത്.
സ്വബോധത്തോടെ ഗോവിന്ദൻ മാസ്റ്റർക്ക് ഇങ്ങനെ പറയാൻ കഴിയില്ല. അദ്ദേഹം സ്വന്തം കുടുംബാംഗങ്ങളോടുപോലും ഇതേ വിധമാണ് പെരുമാറാറുള്ളത്. അദ്ദേഹത്തിന് മതി വിഭ്രാന്തി മൂർച്ചിച്ചിരിക്കയാണ്. കണ്ണൂരിലെ ഒരാൾക്കും ഇങ്ങനെയൊരു സംഭവം കേട്ടു കേൾവിപോലുമില്ലെന്നും കെ സുധികരൻ മറുനാടൻ മലയാളിയോട് പറഞ്ഞു.
അബ്ദുള്ളക്കുട്ടിയെ കോൺഗ്രസ്സിൽ കൊണ്ടുവരാനും എംഎൽഎ ആക്കാനും മുൻനിരയിൽ പ്രവർത്തിച്ച ആളാണ് ഞാൻ. അതേ വിശ്വാസത്തിൽ ഇന്നും അബ്ദുള്ളക്കുട്ടിയുമാള്ള ബന്ധം തുടരുന്നുണ്ട്. അബ്ദുള്ളക്കുട്ടിക്ക് പോലുമില്ലാത്ത പരാതി ഗോവിന്ദൻ മാസ്റ്റർ ഉന്നയിക്കുന്നത് മതിവിഭ്രാന്തി മൂർച്ഛിച്ചതിന്റെ ലക്ഷണമാണെന്ന് സുധാകരൻ പറഞ്ഞു. കാലാകാലങ്ങളിൽ അസംബന്ധത്തിൻേയും കള്ളത്തരത്തിൻേയും വെടിക്കെട്ടുകൾ സിപിഐ(എം)പടച്ചു വിടുന്നത് സമൂഹം കണ്ടിട്ടുണ്ട്.
അഭിമാനബോധം ഒട്ടുമില്ലാതെ എന്തും പറയാൻ പരിശീലനം നൽകുന്ന പ്രതൃയശാസ്ത്രമായി കമൃൂണിസത്തെ അവർ തരം താഴ്‌ത്തിയിരിക്കയാണ്. സിപിഐ(എം)ന്റെ രാഷ്ട്രീയ അസ്തിത്വം. സമൂഹത്തിൽ നല്ല സംഭാവന ചെയ്യുന്ന മാനദണ്ഡത്തില്ല, സമൂഹത്തെ വഴിതെറ്റിക്കുന്നതിലാണ് അവരുടെ മിടുക്കും പരിഗണനയും. സ്വന്തം പ്രസ്ഥാനത്തിൽ വലിയ ആളാകാനുള്ള തന്ത്രമോ മതിഭ്രമമോ ആണ് പ്രസ്താവനയ്ക്കു പിന്നിൽ. ഒരു പക്ഷേ മുഴുഭ്രാന്തായിരിക്കാം- സുധാകരൻ ആരോപിച്ചു.
ഗ്രൂപ്പു പോരിന്റെ പേരിൽ കൊലപാതകം നടത്തി വിവാദത്തിലായ വേളയിലായിരുന്നു അബ്ദുള്ളക്കുട്ടിയെ കൊല്ലാൻ കെ സുധാകരൻ ശ്രമിച്ചെന്ന ആരോപണവുമായി എം വി ഗോവിന്ദൻ രംഗത്തെത്തിയത്. 2009 ലോക്‌സഭ തെരഞ്ഞെടുപ്പു സമയത്ത് എ പി അബ്ദുള്ളക്കുട്ടിയെ കൊലപ്പെടുത്താൻ കോൺഗ്രസ് നേതാവ് കെ സുധാകരൻ പദ്ധതിയിട്ടിരുന്നതായിരു്‌നനു ഗോവിന്ദൻ മാസ്റ്ററുടെ ആരോപണം.
2009 ലെ പാർലമെന്റ് തെരഞ്ഞെടുപ്പ് വേളയിലായിരുന്നു എ പി അബ്ദുള്ളക്കുട്ടി എംഎൽഎയെ കൊലപ്പെടുത്താൻ കെ സുധാകരൻ പദ്ധതിയിട്ടിരുന്നത്. ഇതിനായി തൃശൂരിൽ നിന്നുള്ള ഗൂണ്ടാസംഘത്തെയാണ് ഇറക്കിയതെന്നും എം വി ഗോവിന്ദൻ പറഞ്ഞു. സംഭവം സിപിഎമ്മിന്റ തലയിൽ കെട്ടി വയ്ക്കാനായിരുന്നു നീക്കമെന്നും ഇതു പൊളിഞ്ഞെന്നും എം വി ഗോവിന്ദൻ പറഞ്ഞു. തൃശൂർ റെയ്ഞ്ച് ഐജി ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യവെയാണ് കെ സുധാകരനെതിരെ എം വി ഗോവിന്ദൻ ആഞ്ഞടിച്ചത്.
ചാലക്കുടിയിൽ നിന്നും മധുര ജോഷിയുടെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘത്തെ ഇറക്കിയത് അബ്ദുള്ളക്കുട്ടിയെ വകവരുത്താൻ ആയിരുന്നു. അബ്ദുള്ളക്കുട്ടി സിപിഎമ്മിൽ നിന്നും വിട്ടു പോയതിന് പ്രതികാരം തീർത്തതാണെന്ന് വരുത്തി കുറ്റം സിപിഎമ്മിന്റെ തലയിൽ കെട്ടിവയ്ക്കുകയായിരുന്നു ഉദ്ദേശ്യമെന്നും ഗോവിന്ദൻ മാസ്റ്റർ പറയുകയുണ്ടായി.
അന്ന് മധുര ജോഷിയെയും സംഘത്തെയും നാട്ടുകാർ പിടികൂടിയപ്പോൾ പദ്ധതി പൊളിഞ്ഞു. പോളിങ്ങ് സ്റ്റേഷനുകൾ സന്ദർശിക്കുന്നതിനിടയിൽ ഗുണ്ടാ സംഘത്തെ അറസ്റ്റ് ചെയ്ത വിവരമറിഞ്ഞത്തെിയ സുധാകരൻ അവരെ സ്റ്റേഷനിൽ നിന്നും ഇറക്കിക്കൊണ്ടു പോകുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനെന്ന് പ്രചാരണം കിട്ടിയ സംഭവം യഥാർഥത്തിൽ കൊലപാതകത്തിനുള്ള നീക്കമായിരുന്നു. അന്ന് ഗൂഢാലോചന അന്വേഷിക്കാൻ തയ്യാറായില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. എന്നാൽ, ഈ ആരോപണങ്ങളെയെല്ലാം തള്ളപ്പറഞ്ഞാണ് കെ സുധാകരൻ രംഗത്തെത്തിയത്. സുധാകരനെ ലക്ഷ്യം വച്ചുള്ള രാഷ്ട്രീയ ആരോപണമാണ് ഇതെന്നാണ് പൊതുവിലയിരുത്തൽ.