- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദീപ്തി ജനറൽ മാനേജറായ ക്ലേ ആൻഡ് സിറാമിക്‌സിൽ കാലങ്ങളായി ഒരു പ്രവൃത്തിയും നടക്കുന്നില്ല; ഓണത്തിന് സിഐടിയുക്കാർ ആയിരം രൂപ ആനുകൂല്യം ചോദിച്ചിട്ട് പോലും സർക്കാർ നൽകിയില്ല; പൂച്ച പെറ്റ് കിടക്കുന്ന കമ്പനിയുടെ പേരിലും കേന്ദ്രകമ്മറ്റിയംഗം കൊള്ള നടത്തുന്നു: വിമർശനവുമായി കെ സുരേന്ദ്രൻ
തിരുവനന്തപുരം: പി കെ ശ്രീമതി എംപിയുടെ മകൻ സുധീർ നമ്പ്യാരെ സർക്കാർ സ്ഥാപനത്തിലെ എംഡി സ്ഥാനത്ത് നിയമിച്ച് വിവാദത്തിൽ ചാടിയ മന്ത്രി ഇ പി ജയരാജന് മേൽ കൂടുതൽ കുരുക്കായി മാറുകയാണ് സഹോദര പുത്രി ദീപതി നമ്പ്യാരുടെ നിയമനവും. മെറിറ്റ് അട്ടിമറിച്ചാണ് ക്ലേ ആൻഡ് സെറാമിക്‌സിൽ ജനറൽ മാനേജറായി ദീപ്തിയെ ജനറൽ മാനേജറായി നിയമിച്ചു എന്നാണ് ഉയരുന്ന വിമർശനം. വിവാദമായ ഈ നിയമനത്തോടെ പ്രതികരിക്കാൻ മന്ത്രി ഇതുവരെ തയ്യാറായിട്ടില്ല. എന്നാൽ സ്വജനപക്ഷപാതത്തിനെതിരെ ഇതിനോടകം കടുത്ത അമർഷം സിപിഎമ്മിനുള്ളിൽ പുകയുന്നുണ്ട്. അതിനിടെ വ്യവസായ മന്ത്രിയെ നിശിധമായി വിമർശിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രൻ രംഗത്തെത്തി. ജയരാജന്റെ സഹോദര പുത്രി ദീപ്തി നമ്പ്യാർ ജനറൽ മാനേജരായി നിയമിതയായ ക്‌ളേ ആൻഡ് സിറാമിക്‌സിൽ ഒരു പ്രവൃത്തിയും കാലങ്ങളായി നടക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. ഇത്തവണ കമ്പനിയിലെ തൊഴിലാളികൾ അതും മുഴുവൻ സിഐടിയുക്കാർ ഓണത്തിന് ആയിരം രൂപ ആനുകൂല്യം ചോദിച്ചിട്ട് അതും കൂടി സർക്കാർ നൽകിയില്ലെന്ന് അവിടുത്തെ തൊ
തിരുവനന്തപുരം: പി കെ ശ്രീമതി എംപിയുടെ മകൻ സുധീർ നമ്പ്യാരെ സർക്കാർ സ്ഥാപനത്തിലെ എംഡി സ്ഥാനത്ത് നിയമിച്ച് വിവാദത്തിൽ ചാടിയ മന്ത്രി ഇ പി ജയരാജന് മേൽ കൂടുതൽ കുരുക്കായി മാറുകയാണ് സഹോദര പുത്രി ദീപതി നമ്പ്യാരുടെ നിയമനവും. മെറിറ്റ് അട്ടിമറിച്ചാണ് ക്ലേ ആൻഡ് സെറാമിക്‌സിൽ ജനറൽ മാനേജറായി ദീപ്തിയെ ജനറൽ മാനേജറായി നിയമിച്ചു എന്നാണ് ഉയരുന്ന വിമർശനം. വിവാദമായ ഈ നിയമനത്തോടെ പ്രതികരിക്കാൻ മന്ത്രി ഇതുവരെ തയ്യാറായിട്ടില്ല. എന്നാൽ സ്വജനപക്ഷപാതത്തിനെതിരെ ഇതിനോടകം കടുത്ത അമർഷം സിപിഎമ്മിനുള്ളിൽ പുകയുന്നുണ്ട്.
അതിനിടെ വ്യവസായ മന്ത്രിയെ നിശിധമായി വിമർശിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രൻ രംഗത്തെത്തി. ജയരാജന്റെ സഹോദര പുത്രി ദീപ്തി നമ്പ്യാർ ജനറൽ മാനേജരായി നിയമിതയായ ക്‌ളേ ആൻഡ് സിറാമിക്‌സിൽ ഒരു പ്രവൃത്തിയും കാലങ്ങളായി നടക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. ഇത്തവണ കമ്പനിയിലെ തൊഴിലാളികൾ അതും മുഴുവൻ സിഐടിയുക്കാർ ഓണത്തിന് ആയിരം രൂപ ആനുകൂല്യം ചോദിച്ചിട്ട് അതും കൂടി സർക്കാർ നൽകിയില്ലെന്ന് അവിടുത്തെ തൊഴിലാളികളിൽ ചിലർ പരാതി പറഞ്ഞിട്ടുണ്ട്. കമ്പനി താഴിട്ടു പൂട്ടിച്ചതും സിപിഐ(എം) നേതാക്കൾ തന്നെ ആയിരുന്നു എന്നതാണ് രസകരം. പൂച്ചപെറ്റു കിടക്കുന്ന കമ്പനിയുടെ പേരിലും കൊള്ള നടത്തുകയാണ് കേന്ദ്രകമ്മിറ്റി അംഗമെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തുന്നു. ഫേസ്‌ബുക്ക് പോസ്റ്റിലാണ് സുരേന്ദ്രന്റെ വിമർശനം
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെയാണ്:
ദീപ്തി നമ്പ്യാർ ജനറൽ മാനേജരായി നിയമിതയായ ക്ലേആൻഡ് സിറാമിക്‌സിൽ ഒരു പ്രവൃത്തിയും നടക്കാതെ കാലങ്ങളായി. ഇത്തവണ കന്പനിയിലെ തൊഴിലാളികൾ അതും മുഴുവൻ സി. ഐ. ടി. യുക്കാർ ഓണത്തിന് ആയിരം രൂപ ആനുകൂല്യം ചോദിച്ചിട്ട് അതും കൂടി സർക്കാർ നൽകിയില്ലെന്ന് അവിടുത്തെ തൊഴിലാളികളിൽ ചിലർ എന്നോട് പരാതി പറഞ്ഞിട്ടുണ്ട്. കന്പനിയുടെ ഘടന മാററി അവിടെ പാൽ ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട കന്പനിയാക്കാനാണത്രെ പരിപാടി. കന്പനി താഴിട്ടു പൂട്ടിച്ചതും സി. പി. എം നേതാക്കൾ തന്നെ ആയിരുന്നു എന്നതാണ് രസകരം. പൂച്ചപെററു കിടക്കുന്ന കന്പനിയുടെ പേരിലും കൊള്ള നടത്തുന്ന കേന്ദ്രകമ്മിററി അംഗം. എല്ലാം ശരിയായി വരികയാണ്.
ഇതിന് മുമ്പിട്ട ഫേസ്‌ബുക്ക് പോസ്റ്റിനും ദീപ്തിയുടെ നിയമന വിഷയമായിരുന്നു കെ സുരേന്ദ്രൻ പരാമർശിച്ചത്. ദീപ്തിയുടെ യോഗ്യത വെറും ബി കോം ബിരുദം മാത്രമാണെന്നും റാങ്ക് ലിസ്റ്റുകൾക്ക് മുഴുവൻ മൊറട്ടോറിയമാണെന്നുമാണ് നേരത്തെ സുരേന്ദ്രൻവിമർശിച്ചത്. ബന്ധുക്കൾക്കെല്ലാം തകൃതിയായ നിയമന നൽകിയപ്പോഴും പൊരുതുന്ന വിപ്ലവ സംഘടനയായ ഡിഫിക്കാരെല്ലാം മൗനത്തിലാണെന്നും സുരേന്ദ്രൻ വിമർശിച്ചു.
ബന്ധുക്കളോടുള്ള ജയരാജന്റേയും പി.കെ. ശ്രീമതിയുടേയും താത്പര്യം ഒന്നു കൂടി വ്യക്തമാക്കുന്നതാണ് ജയരാജന്റെ സഹോദരൻ ഭാർഗ്ഗവന്റെ മകൻ നിശാന്തിന്റെ ഭാര്യ ദീപ്തിയുടെ നിയമനം. കണ്ണൂർ ആസ്ഥാനമായ കേരളാ ക്ലെയ്‌സ് ആൻഡ്് സിറാമിക്‌സ് ലിമിറ്റഡിന്റെ ജനറൽ മാനേജരാക്കിയായിരുന്നു ദീപ്തിയുടെ നിയമനം. ഇവരുടെ വിദ്യാഭ്യാസയോഗ്യത പോലും വ്യക്തമാക്കപ്പെട്ടിട്ടില്ല. ബംഗളൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണെന്ന് പറയുന്നു. ഒരുലക്ഷം രൂപയാണ് മാസശമ്പളം കണക്കാക്കിയിട്ടുള്ളത്. ഇവരുടെ ഡിഗ്രി യോഗ്യതയെ കുറിച്ച് വ്യാപക സംശയമുണ്ട്. ബികോ ജയിച്ചോ എന്നതാണ് സംശയം.
നിലവിലുള്ള ജനറൽ മാനേജർ എ.ബാലകൃഷ്ണനെ പട്ടികജാതി വികസന ബോർഡിന്റെ ചുമതലക്കാരനാക്കി അവരോധിച്ചാണ് സ്വന്തം നാട്ടിൽ തന്നെ ദീപ്തിക്ക് ജനറൽ മാനേജർ പദവി നൽകിയിരിക്കുന്നത്. ഇവർക്ക് പാർട്ടിയുമായിപ്പോലും ബന്ധമില്ലെന്ന് പ്രാദേശിക പ്രവർത്തകർ പറയുന്നു. സർക്കാർ അധികാരത്തിലേറി നൂറു ദിവസം തികയുമ്പോഴേക്കും സ്വന്തം വകുപ്പിലെ രണ്ടു പ്രധാന താക്കോൽ സ്ഥാനങ്ങളിൽ ബന്ധുക്കൾക്ക് നിയമനം നൽകിയ നടപടി പാർട്ടി നേതാക്കളിലും പ്രവർത്തകരിലും പ്രതിഷേധം പടർത്തിയിരിക്കയാണ്. മോറാഴ ലോക്കൽ കമ്മിറ്റി പ്രതിഷേധം ജില്ലാ കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്. എൽ.ഡി.എഫ്. ഭരണ സംവിധാനം ആരുടെയെങ്കിലും കുടുംബസ്വത്തായി മാറ്റേണ്ടതല്ലെന്ന വികാരം പാർട്ടി അണികൾ ഒറ്റക്കും കൂട്ടായും നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.