പത്തനംതിട്ട: കേന്ദ്ര അന്വേഷണഏജൻസികൾക്കെതിരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായിവിജയന്റെ നടപടി അമിതാധികാരപ്രയോഗമാണ് എന്ന് ബിജെപി സംസ്ഥാനഅദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. പത്തനംതിട്ട വള്ളിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ ഭരണഘടനാവിധേയമായിപ്രവർത്തിക്കുന്ന അന്വേഷണ ഏജൻസികളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്താനാണ് ശ്രമിക്കുന്നത്. മുഖ്യമന്ത്രിഅധികാരത്തിന്റെ പരിധി ലംഘിച്ചിരിക്കുന്നു. ഇതിനുള്ള അവകാശം മുഖ്യമന്ത്രിക്കില്ല.സംസ്ഥാനസർക്കാരിന്റെ നടപടി പരിഹാസ്യമാണ്. ഭരണഘടനാവിരുദ്ധമായ നടപടിയാണ്.കേന്ദ്രഏജൻസികളുടെ അന്വേഷണത്തെ ചോദ്യംചെയ്യാനും തടസ്സപ്പെടുത്താനും ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുക എന്നത് കേട്ടുകേൾവിയില്ലാത്ത നടപടിയാണ്.

നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിൽഒരുഭരണസംവിധാനത്തെ എങ്ങനെയൊക്കെ ദുരുപയോഗപ്പെടുത്താമെന്നതിനുള്ള ഏറ്റവും വലിയ തെളിവാണിത്.ജുഡീഷ്യൽ അന്വേഷണം നടത്താൻ എന്ത് ന്യായമാണ് മുഖ്യമന്ത്രിക്ക് പറയാനുള്ളത്.നമ്മുടെ നാടിന്റെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത ഒരുദുരന്തകഥാപാത്രമായി പിണറായിവിജയൻ മാറി.തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഇത്തരം പരിഹാസ്യമായ നടപടികൾ മുഖ്യമന്ത്രി പിണറായി വിജയൻനടത്തുന്നതെങ്കിൽ അത് ജനങ്ങൾക്കിടയിൽ അദ്ദേഹം കൂടുതൽ അപഹാസ്യനാകുകയേ ഉള്ളൂ.

കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തെ നിയമപരമായിചോദ്യംചെയ്യുന്നതിനുപകരം പ്രഹസനം നടത്തുകയാണ്. ഏതുതരത്തിലുള്ള ഏറ്റുമുട്ടലിനാണ്മുഖ്യമന്ത്രി തയ്യാറെടുക്കുന്നത്. ഈനടപടി അങ്ങേയറ്റം അപലപനീയമാണ്.അന്വേഷണ ഏജൻസികൾ നടത്തുന്നത് ഭരണഘടനാപരമായ ജോലിയാണ്.നിയമവിധേയമായി ചെയ്യുന്ന അന്വേഷണത്തിനെതിരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചതിലൂടെ മുഖ്യമന്ത്രി സ്വയം കോമാളിവേഷം കെട്ടുകയാണ്എന്നും കെ.സുരേന്ദ്രൻ പറഞ്ഞു.