- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എംഎൽഎയായിരുന്ന അബ്ദുൾ റസാഖ് മരിച്ചതോടെ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് ഇനിയും തുടരണോ എന്ന് കെ സുരേന്ദ്രനോട് ഹൈക്കോടതി; രണ്ട് ദിവസത്തിനകം മറുപടി നൽകാമെന്ന് വ്യക്തമാക്കി ബിജെപി നേതാവും; നിയമക്കുരുക്കിൽ മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പ് വൈകുമെന്ന ഘട്ടത്തിൽ ഹൈക്കോടതി ഇടപെടൽ; പാർട്ടിയോട് ആലോചിച്ച് ഉപതിരഞ്ഞെടുപ്പിന് കളമൊരുക്കിയേക്കും
കൊച്ചി: മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിന് അവസരം ഒരുങ്ങുമോ? ഹൈക്കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന കേസിൽ ഇന്ന് സുപ്രധാന ഇടപെടൽ ഉണ്ടായി. എംഎൽഎ അബ്ദുൾ റസാഖ് മരിച്ചതോടെ കേസ് ഇനി തുടരണോ എന്ന ഹൈക്കോടതി വാദിയായ കെ സുരേന്ദ്രനോടു ചോദിച്ചു. ഇതോടെ രണ്ട് ദിവസത്തിനകം മറുപടി നൽകാമെന്ന് ബിജെപി നേതാവും വ്യക്തമാക്കി. ഇതോടെ കേസ് സുരേന്ദ്രൻ പിൻവലിക്കാനുള്ള സാധ്യത വർദ്ധിച്ചു. സുരേന്ദ്രൻ കേസ് പിൻവലിച്ചാൽ മണ്ഡലത്തിൽ നൂലാമാലകൾ നീങ്ങി ഉപതിരഞ്ഞെടുപ്പിന് അവസരം ഒരുങ്ങും. മുസ്ലിം ലീഗ് എംഎൽഎ അബ്ദുൾ റസാഖ് 89 വോട്ടിനാണ് ഇവിടെ കഴിഞ്ഞ തവണ മഞ്ചേശ്വരതത്തിൽ ജയിച്ചത്. മുസ്ലിംലീഗിന്റെ ഉറച്ച കോട്ടയിൽ ബിജെപിയുടെ കെ സുരേന്ദ്രൻ നടത്തിയത് ഉഗ്രൻ പോരാട്ടമായിരുന്നു. തോൽവി അംഗീകരിക്കാതെ സുരേന്ദ്രൻ കള്ളവോട്ടിന്റെ കണക്കുമായി സുപ്രീംകോടതിയിലെത്തി. മഞ്ചേശ്വരത്തെ ഉപതെരഞ്ഞെടുപ്പിനെ നിശ്ചയിക്കുന്ന ഘടകമായി ഇന്ന് ഈ കേസ് മാറുകയാണ്. കേസ് അവസാന ഘട്ടത്തിലാണ്. അതുകൊണ്ട് തന്നെ കേസ് പിൻവലിക്കാൻ സുരേന്ദ്രൻ തയ്യാറിയരുന്നില്ല. വിധി എതിരായാൽ മ
കൊച്ചി: മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിന് അവസരം ഒരുങ്ങുമോ? ഹൈക്കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന കേസിൽ ഇന്ന് സുപ്രധാന ഇടപെടൽ ഉണ്ടായി. എംഎൽഎ അബ്ദുൾ റസാഖ് മരിച്ചതോടെ കേസ് ഇനി തുടരണോ എന്ന ഹൈക്കോടതി വാദിയായ കെ സുരേന്ദ്രനോടു ചോദിച്ചു. ഇതോടെ രണ്ട് ദിവസത്തിനകം മറുപടി നൽകാമെന്ന് ബിജെപി നേതാവും വ്യക്തമാക്കി. ഇതോടെ കേസ് സുരേന്ദ്രൻ പിൻവലിക്കാനുള്ള സാധ്യത വർദ്ധിച്ചു. സുരേന്ദ്രൻ കേസ് പിൻവലിച്ചാൽ മണ്ഡലത്തിൽ നൂലാമാലകൾ നീങ്ങി ഉപതിരഞ്ഞെടുപ്പിന് അവസരം ഒരുങ്ങും.
മുസ്ലിം ലീഗ് എംഎൽഎ അബ്ദുൾ റസാഖ് 89 വോട്ടിനാണ് ഇവിടെ കഴിഞ്ഞ തവണ മഞ്ചേശ്വരതത്തിൽ ജയിച്ചത്. മുസ്ലിംലീഗിന്റെ ഉറച്ച കോട്ടയിൽ ബിജെപിയുടെ കെ സുരേന്ദ്രൻ നടത്തിയത് ഉഗ്രൻ പോരാട്ടമായിരുന്നു. തോൽവി അംഗീകരിക്കാതെ സുരേന്ദ്രൻ കള്ളവോട്ടിന്റെ കണക്കുമായി സുപ്രീംകോടതിയിലെത്തി. മഞ്ചേശ്വരത്തെ ഉപതെരഞ്ഞെടുപ്പിനെ നിശ്ചയിക്കുന്ന ഘടകമായി ഇന്ന് ഈ കേസ് മാറുകയാണ്. കേസ് അവസാന ഘട്ടത്തിലാണ്. അതുകൊണ്ട് തന്നെ കേസ് പിൻവലിക്കാൻ സുരേന്ദ്രൻ തയ്യാറിയരുന്നില്ല. വിധി എതിരായാൽ മാത്രം തെരഞ്ഞെടുപ്പ് എന്ന തീരുമാനത്തിലാണ് സുരേന്ദ്രൻ. ഇതിനിടെയാണ് സുരേന്ദ്രനോട് ഹൈക്കോടതി ചോദ്യങ്ങളുമായി എത്തിയത്.
കണ്ണൂരിൽ എത്തുന്ന ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുമായി ആലോചിച്ച് ഹൈക്കോടതിയിൽ മറുപടി നൽകാനാണ് സുരേന്ദ്രന്റെ നീക്കം. ഏതായാലും ഉപതെരഞ്ഞെടുപ്പ് വന്നാൽ സുരേന്ദ്രനെ തന്നെ വീണ്ടും മത്സരിപ്പിക്കാനാണ് ബിജെപിയുടെ അനൗദ്യോഗിക തീരുമാനം. അതേസമയം സുരേന്ദ്രനോട് കേരളത്തിലെ ആർ എസ് എസിന് വലിയ താൽപ്പര്യമില്ല. എന്നാൽ കർണ്ണാടകയിലെ പരിവാറുകാർക്ക് ഏറെ പ്രിയവും. ആർ എസ് എസിന്റെ സംഘടനാ സംവിധാനത്തിൽ അതിർത്തിയോട് ചേർന്ന് കിടക്കുന്ന മഞ്ചേശ്വരം കർണ്ണാടക സംവിധാനത്തിന്റെ ഭാഗമാണ്. അതുകൊണ്ട് തന്നെ മഞ്ചേശ്വരത്തെ സ്ഥാനാർത്ഥിയിൽ അഭിപ്രായം പറയുക ആർ എസ് എസിന്റെ മംഗലാപുരം മേഖലയാകും.
അതിനാൽ ആർഎസ്എസ് എതിർപ്പും സുരേന്ദ്രനെതിരെ കാര്യമായി ഉയരില്ല. ഇതിലെല്ലാം ഉപരി ശബരിമല സമരനായകൻ എന്ന പരിവേഷവും സുരേന്ദ്രനുണ്ട്. സിപിഎമ്മും ലീഗും സ്ഥാനാർത്ഥി നിർണ്ണയത്തിൽ പോലും പ്രതിസന്ധിയിലാണ്. അബ്ദുൾ ഖാദറിനെ പോലൊരു ജനകീയനെ കണ്ടെത്താനുള്ള ബുദ്ധിമുട്ട് ലീഗിനെ പിടിച്ചുലയ്ക്കുന്നുണ്ട്. അധികാരത്തിലുള്ള സിപിഎമ്മിനും മഞ്ചേശ്വരത്ത് വോട്ട് നഷ്ടമാകുന്നതിനെ കുറിച്ച് ചിന്തിക്കാനാകുന്നില്ല.
1987 മുതലുള്ള ഏഴു തിരഞ്ഞെടുപ്പുകളിലും അവിടെ ബിജെപി രണ്ടാം സ്ഥാനത്താണ്. 1991ൽ കെ.ജി.മാരാർ തോറ്റത് 1072 വോട്ടിന്. 2016ൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനു നിയമസഭ നഷ്ടമായത് കപ്പിനും ചുണ്ടിനുമിടയിൽ. വെറും 89 വോട്ടിന്റെ തോൽവി. 82 മുതൽ യുഡിഎഫിന്റെ തേരോട്ടമായിരുന്നുവെങ്കിലും, 2006ൽ സിപിഎമ്മും വിജയം രുചിച്ചിട്ടുണ്ട്. മഞ്ചേശ്വരത്തെ വോട്ടർമാരിൽ പകുതി ഭൂരിപക്ഷ സമുദായത്തിൽപെട്ടവരാണ്. ബിജെപിക്കൊപ്പം സിപിഎമ്മും ആ വിഭാഗത്തിൽനിന്നൊരു സ്ഥാനാർത്ഥിയെ നിർത്തുന്നതാണ് പതിവ്. അതുകൊണ്ട് തന്നെ ന്യൂനപക്ഷ വോട്ടുകളുടെ പിൻബലത്തിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥി ജയിക്കുകയും ചെയ്യും. ഇത് തന്നെയാണ് കഴിഞ്ഞ തവണയും കണ്ടത്.
ആർക്കുവേണമെങ്കിലും അനുകൂലമാകാവുന്ന പ്രധാനപ്പെട്ട ഒരു തിരഞ്ഞെടുപ്പു കേസാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. വിധിക്ക് തൊട്ട് മുമ്പ് ജയിച്ച സ്ഥാനാർത്ഥി മരിക്കുന്നു. അത്യപൂർവതയാണു മഞ്ചേശ്വരത്തിന്റെ കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. കള്ളവോട്ടിലൂടെ തന്നെ തോൽപിച്ചെന്നാണ് കെ.സുരേന്ദ്രന്റെ പരാതി. തിരഞ്ഞെടുപ്പു റദ്ദാക്കണമെന്നല്ല, മറിച്ച് ജയിച്ച മുസ്ലിം ലീഗിലെ പി.ബി.അബ്ദുൽ റസാഖിനെ അയോഗ്യനാക്കി തന്നെ എംഎൽഎയായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ടാണ് സുരേന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കള്ളവോട്ടിന്റെ പട്ടികയും സമർപ്പിച്ചു. അതിൽ 191 പേർ ഇതിനകം ഹൈക്കോടതിയിലെത്തി. ഇനിയും 70 പേരോളമുണ്ട്. അതിൽ ഭൂരിഭാഗവും വിദേശത്ത്. പരാതി പൊളിഞ്ഞുവെന്നു ബോധ്യമായപ്പോൾ നടപടിക്രമങ്ങൾ സുരേന്ദ്രൻ വെറുതെ നീട്ടിക്കൊണ്ടുപോകുകയാണെന്നു മുസ്ലിം ലീഗ്. അതല്ല, സാക്ഷികൾ കോടതിയിലെത്തുന്നതു തടഞ്ഞ് വിധി വൈകിപ്പിക്കുന്നതു ലീഗാണെന്നു ബിജെപിയും ആരോപിക്കുന്നു.
ചട്ടപ്രകാരം, 2019 ഏപ്രിൽ 19നു മുൻപ് ഉപതിരഞ്ഞെടുപ്പു നടത്തണം. 2014ൽ കേരളത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പു നടന്നത് ഏപ്രിൽ 10ന്. അപ്പോൾ 2019ൽ രണ്ടും ഒരുമിച്ചാകാനും സാധ്യതയുണ്ട്. കെ.സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് കേസ് അവസാനിപ്പിക്കാതെ ഒരു ഉപതെരഞ്ഞെടുപ്പ് സാധ്യമല്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരിക്കുന്നത്. സുരേന്ദ്രൻ ഹർജി പിൻവലിച്ചാൽ തെരഞ്ഞെടുപ്പു നടപടികളുമായി കമ്മീഷനു മുന്നോട്ടു പോകാം.