- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പിന് തയ്യാറെന്ന് യുഡിഎഫും എൽഡിഎഫും വ്യക്തമാകുമ്പോഴും സുരേന്ദ്രന് താൽപ്പര്യം കൈനനയാതെ മീൻ പിടിക്കാൻ തന്നെ! എംഎൽഎ മരിച്ചിട്ടും തെരഞ്ഞെടുപ്പ് കേസ് തുടരാൻ തീരുമാനിച്ചത് ഒത്തുകളി ഭയന്ന്; കോടതി തന്നെ വിജയി ആയി പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിൽ തന്നെ ബിജെപി നേതാവ്
കാസർഗോഡ്: മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് കേസിൽ അനുകൂല വിധി പ്രതീക്ഷിക്കുന്നുവെന്ന ബിജെപി. സ്ഥാനാർത്ഥിയായിരുന്ന കെ.സുരേന്ദ്രന്റെ അഭിപ്രായത്തോടെ കേസ് തുടരാൻ തന്നെയാണ് ബിജെപി.തീരുമാനം. കേസിലെ സാക്ഷികളെ തടഞ്ഞ് വെച്ച് നോട്ടീസ് നൽകാൻ പോലും അനുവദിക്കാതെ കേസ് നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമമാണ് യു.ഡി..എഫും. എൽ.ഡി.എഫും നടത്തുന്നതെന്ന് സുരേന്ദ്രൻ ആരോപിക്കുന്നു. കേസ് എത്രയും പെട്ടെന്ന് തീർക്കാൻ ആഗ്രഹിക്കുന്നവർ സാക്ഷികളെ സ്വതന്ത്രമാക്കുകയാണ് വേണ്ടത്. 67 പേരെയാണ് ഇനി കേസിൽ വിസ്തരിക്കാനുള്ളത്. അവരെ തടഞ്ഞു വെക്കാതെ വെറുതെ വിടണം. ഭൂരിഭാഗം തെളിവുകളും കോടതിയെ ബോധ്യപ്പെടുത്തി കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ അനുകൂല വിധി പ്രതീക്ഷിക്കുന്നു. സുരേന്ദ്രന്റെ ആരോപണത്തിനെതിരെ കടുത്ത വിമർശനവുമായി യു.ഡി. എഫ് രംഗത്തെത്തി. യു.ഡി.എഫ്. സാക്ഷികളെ ഭീഷണിപ്പെടുത്തുന്നുവെന്നുള്ള ആരോപണം ബാലിശവും അസംബന്ധവുമാണ്. കള്ള വോട്ട് ചെയ്തു വെന്നാരോപിക്കുന്നവരിൽ ഭൂരിഭാഗം പേരും കോടതി മുമ്പാകെ എത്തിയതോടെ സുരേന്ദ്രന്റെ ആരോപണം കള
കാസർഗോഡ്: മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് കേസിൽ അനുകൂല വിധി പ്രതീക്ഷിക്കുന്നുവെന്ന ബിജെപി. സ്ഥാനാർത്ഥിയായിരുന്ന കെ.സുരേന്ദ്രന്റെ അഭിപ്രായത്തോടെ കേസ് തുടരാൻ തന്നെയാണ് ബിജെപി.തീരുമാനം. കേസിലെ സാക്ഷികളെ തടഞ്ഞ് വെച്ച് നോട്ടീസ് നൽകാൻ പോലും അനുവദിക്കാതെ കേസ് നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമമാണ് യു.ഡി..എഫും. എൽ.ഡി.എഫും നടത്തുന്നതെന്ന് സുരേന്ദ്രൻ ആരോപിക്കുന്നു. കേസ് എത്രയും പെട്ടെന്ന് തീർക്കാൻ ആഗ്രഹിക്കുന്നവർ സാക്ഷികളെ സ്വതന്ത്രമാക്കുകയാണ് വേണ്ടത്. 67 പേരെയാണ് ഇനി കേസിൽ വിസ്തരിക്കാനുള്ളത്. അവരെ തടഞ്ഞു വെക്കാതെ വെറുതെ വിടണം. ഭൂരിഭാഗം തെളിവുകളും കോടതിയെ ബോധ്യപ്പെടുത്തി കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ അനുകൂല വിധി പ്രതീക്ഷിക്കുന്നു.
സുരേന്ദ്രന്റെ ആരോപണത്തിനെതിരെ കടുത്ത വിമർശനവുമായി യു.ഡി. എഫ് രംഗത്തെത്തി. യു.ഡി.എഫ്. സാക്ഷികളെ ഭീഷണിപ്പെടുത്തുന്നുവെന്നുള്ള ആരോപണം ബാലിശവും അസംബന്ധവുമാണ്. കള്ള വോട്ട് ചെയ്തു വെന്നാരോപിക്കുന്നവരിൽ ഭൂരിഭാഗം പേരും കോടതി മുമ്പാകെ എത്തിയതോടെ സുരേന്ദ്രന്റെ ആരോപണം കള്ളമാണെന്ന് ബാധ്യപ്പെട്ടതായി യു.ഡി.എഫ്. ജില്ലാ ചെയർമാൻ എം. സി. കമറുദ്ദീൻ പറഞ്ഞു. പൊലീസും കോടതിയും നന്നായി പ്രവർത്തിക്കുന്ന കേരളത്തിൽ കോടതി നോട്ടീസ് ലഭിച്ച ആളുകൾ ഭീഷണി കൊണ്ടാണ് ഹാജരാവാത്തത് എന്ന് പറയുന്ന സുരേന്ദ്രൻ ജനങ്ങളെയാണ് വിഡ്ഢികളാക്കുന്നതെന്ന് കമറുദ്ദീൻ പറഞ്ഞു. വിദേശത്ത് കഴിയുന്ന 67 പേരാണ് ഇനി വിസ്താരത്തിൽ എത്തേണ്ടത്. അവരെ എത്തിക്കാനുള്ള കോടതി നിർദേശിച്ച ചെലവ് അടക്കാൻ സുരേന്ദ്രൻ തയ്യാറായാൽ അവർ എത്തിച്ചേരുമെന്നതാണ് വസ്തുത. ഇതെല്ലാമറിഞ്ഞിട്ടും ഉത്തരവാദിത്വമുള്ള ഒരു രാഷ്ട്രീയ നേതാവ് ഇത്തരം വ്യാജ ആരോപണങ്ങൾ നടത്തുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് കമറുദ്ദീൻ ആവശ്യപ്പെട്ടു.
കോടതി ആവർത്തിച്ച് നിർദ്ദേശം നൽകിയിട്ടും ജില്ലാ പൊലീസ് ചീഫിന് ഉത്തരവ് നൽകിയിട്ടും മുസ്ലിം ലീഗ് കേന്ദ്രങ്ങളിലെ സാക്ഷികൾക്ക് സമൻസ് നൽകാൻ കഴിയാത്ത അവസ്ഥയാണ് മഞ്ചേശ്വരത്ത് ഉള്ളതെന്ന്് ബിജെപി. ജില്ലാ പ്രസിഡണ്ട്് അഡ്വ. ശ്രീകാന്ത് പറഞ്ഞു. സംസ്ഥാനം ഭരിക്കുന്ന സിപിഎം. ഉം സാക്ഷികളെ ഭീഷണിപ്പെടുത്തി കോടതിയിൽ വിസ്താരത്തിനെത്തുന്നത് തടയുന്ന സമീപനമാണ് സ്വീകരിക്കുന്നത്. സമൻസുമായെത്തുന്ന ഉദ്യോഗസ്ഥർക്ക് സംരക്ഷണം നൽകാൻ പോലും പൊലീസ് തയ്യാറാവുന്നില്ല. കോടതിയിൽ സാക്ഷികൾക്ക് എത്താനുള്ള പണം കെട്ടാതെ സമൻസ് അയക്കുമോ എന്ന കാര്യം മുസ്ലിം ലീഗ് നേതാവ് മനസ്സിലാക്കണമെന്നും ശ്രീകാന്ത് പറഞ്ഞു.
തെരഞ്ഞെടുപ്പ് കേസ് തുടരുമെന്ന സൂചന സുരേന്ദ്രനിൽ നിന്നും പുറത്ത് വന്നതോടെ യു.ഡി.എഫ് കേന്ദ്രങ്ങൾ സജീവമാവുകയാണ്. മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പിന് വേദിയൊരുങ്ങുകയാണെങ്കിൽ അരയും തലയും മുറുക്കി പ്രവർത്തകരോട് സജീവമാകാൻ യു.ഡി.എഫ്. പ്രാദേശിക ഘടകങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അതിന്റെ ഭാഗമായി ബൂത്ത് തലം മുതൽ നിയോജക മണ്ഡലം തലം വരെയുള്ള കോൺഗ്രസ്സ് -ലീഗ് ബന്ധങ്ങളും മെച്ചപ്പെട്ടു കഴിഞ്ഞു. ഇരു കക്ഷികളുടേയും പ്രാദേശിക ഘടകങ്ങൾ പുനഃ സംഘടിപ്പിച്ചിട്ടുണ്ട്. അന്തരിച്ച എം.എൽ. എ. പി.ബി.അബ്ദുൾ റസാഖിന്റെ നിര്യാണത്തിന് മുമ്പ് തന്നെ ഉപതെരഞ്ഞെടുപ്പ് വരുമോ എന്ന ആശങ്ക യു.ഡി.എഫിനുണ്ടായിരുന്നു. കോടതി എന്ത് തീരുമാനിച്ചാലും തെരഞ്ഞെടുപ്പിനൊരുങ്ങാനുള്ള അടിത്തട്ടിലെ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞിരുന്നു. അതിനിടെയാണ് അബ്ദുൾ റസാഖിന്റെ ആകസ്മിക മരണം സംഭവിച്ചത്. ലീഗ്-കോൺഗ്രസ്സ് അഭിപ്രായ ഭിന്നതയുള്ള സ്ഥലങ്ങളിൽ ഇരുവിഭാഗം നേതാക്കളും ഒരുമിച്ചെത്തി പ്രശ്ന പരിഹാരവും നടത്തി കഴിഞ്ഞിരുന്നു.
ഈ മാസം 20 ാം തീയ്യതിയാണ് പി.ബി. അബ്ദുൾ റസാഖ് മരണമടഞ്ഞത്. തെരഞ്ഞെടുപ്പ് കേസിലെ വിധി വരുന്നതിന് മുമ്പേ അദ്ദേഹം പോരാട്ട രംഗത്ത് നിന്നും വിസ്മൃതനായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്റെ വടക്കേ അറ്റമായ മഞ്ചേശ്വരത്ത് താമര വിരിയുമെന്ന് ബിജെപി. ഉറച്ച് പ്രതീക്ഷിച്ചിരുന്നു. കേരളം മുഴുവനും ഉറ്റുനോക്കിയിരുന്ന ഈ മണ്ഡലത്തിൽ 89 വോട്ടിന്റെ ഭൂരിപക്ഷത്തിന് സിറ്റിങ് എംഎൽഎ കൂടിയായിരുന്ന അബ്ദുൾ റസാഖ് വിജയിക്കുകയായിരുന്നു. അതേ തുടർന്ന് മണ്ഡലത്തിൽ യു.ഡി.എഫ് പ്രവർത്തകർ അബ്ദുൾ റസാഖിന്റെ ഭൂരിപക്ഷത്തിന്റെ മൂന്നിരട്ടിയിലേറെ കള്ള വോട്ട് ചെയ്തതായി എതിർ സ്ഥാനാർത്ഥിയായിരുന്ന കെ.സുരേന്ദ്രൻ ആരോപിക്കുകയും തെരഞ്ഞെടുപ്പ് കേസ് ഫയൽ ചെയ്യുകയുമായിരുന്നു. എന്നാൽ ഈ കേസിൽ വിധി വരും മുമ്പ് തന്നെ അബ്ദുൾ റസാഖ് മരണപ്പെട്ടു.
അതോടെ വീണ്ടും മഞ്ചേശ്വരം മണ്ഡലം ശ്രദ്ധേയമായി. ഇനിയെന്ത് എന്ന് നിനച്ചിരിക്കവേയാണ് ഹൈക്കോടതി കേസ് തുടരുന്നുവോ എന്ന അഭിപ്രായം സുരേന്ദ്രനോട് ചോദിച്ചത്. അല്പ ദിവസം ഇതിന് പ്രതികരിക്കാതെ ഇപ്പോൾ അനുകൂലവിധിയാണ് പ്രതീക്ഷിക്കുന്നതെന്ന സുരേന്ദ്രന്റെ അഭിപ്രായത്തോടെ കേസ് തുടരുമെന്ന സൂചനയാണ് നൽകിയിട്ടുള്ളത്.