- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എനിക്കെതിരേ ചുമത്തിയത് കള്ളക്കേസ്; ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി ഉടൻ കോടതിയെ സമീപിക്കും; പ്രതിഷേധങ്ങളിൽ ഇനിയും പങ്കെടുക്കും; ജയിലിൽ കിടന്നപ്പോൾ ശബരിമലയിൽ ആചാരലംഘനം നടക്കുമോയെന്ന് ഏറെ ആശങ്കപ്പെട്ടു; ആചാരലംഘനം നടത്താനായിരുന്നു സർക്കാർ ശ്രമം; സംഘശക്തി വിജയം നേടുക തന്നെ ചെയ്തു: അയ്യപ്പദർശനം നടത്താൻ നിശ്ചയദാർഢ്യത്തോടെ നിയമയുദ്ധത്തിന് ഒരുങ്ങി കെ സുരേന്ദ്രൻ
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിധിക്കെതിരെ സമരം ചെയ്ത് അഴിക്കുള്ളിലായ ബിജെപി നേതാവ് കെ സുരേന്ദ്രൻ പുറത്തിറങ്ങിയപ്പോൾ ലഭിച്ചത് ആവേശോജ്ജ്വല സ്വീകരണം. തനിക്കെതിരെ ചുമത്തിയത് കള്ളക്കേസാണെന്നും സുരേന്ദ്രൻ വ്യക്തമാക്കുകയുണ്ടായി. അതേസമയം ജാമ്യ വ്യവസ്ഥയിൽ അടക്കം ഇളവു തേടി കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് അദ്ദേഹം. ഇരുമുടിക്കെട്ടുമായി ബന്ധപ്പെട്ട വിവാദങ്ങളോടും അദ്ദേഹം പ്രതികരിച്ചു. ഇരുമുടിക്കെട്ട് തട്ടിത്തെറിപ്പിക്കാൻ ശ്രമിച്ചത് പൊലീസുകാരനാണെന്നാണ് സുരേന്ദ്രൻ ആരോപിച്ചത്. ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി ഉടൻ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വിഷയത്തിൽ താനൊരു നിയമലംഘനവും നടത്തിയിട്ടില്ലെന്നം അദ്ദേഹം പറഞ്ഞു. ശബരിമലയിലെ തകർക്കാനുള്ള പിണറായി വിജയന്റെ നീക്കത്തിനെതിരേ വിശ്വാസികൾ ഒപ്പം നിൽക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ജയിലിൽ കിടന്നപ്പോഴും താൻ ഏറെ ആശങ്കപ്പെട്ടത് ശബരിമലയിൽ ആചാരലംഘനം നടക്കുമോ എന്നായിരുന്നെന്ന് കെ സുരേന്ദ്രന്റെ പ്രതികരണം. എന്നാൽ താൻ ആശങ്കപ്പെട്ടപോലെ ശബരിമലയിൽ ആചാരലംഘനം ഉണ്ടാ
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിധിക്കെതിരെ സമരം ചെയ്ത് അഴിക്കുള്ളിലായ ബിജെപി നേതാവ് കെ സുരേന്ദ്രൻ പുറത്തിറങ്ങിയപ്പോൾ ലഭിച്ചത് ആവേശോജ്ജ്വല സ്വീകരണം. തനിക്കെതിരെ ചുമത്തിയത് കള്ളക്കേസാണെന്നും സുരേന്ദ്രൻ വ്യക്തമാക്കുകയുണ്ടായി. അതേസമയം ജാമ്യ വ്യവസ്ഥയിൽ അടക്കം ഇളവു തേടി കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് അദ്ദേഹം. ഇരുമുടിക്കെട്ടുമായി ബന്ധപ്പെട്ട വിവാദങ്ങളോടും അദ്ദേഹം പ്രതികരിച്ചു. ഇരുമുടിക്കെട്ട് തട്ടിത്തെറിപ്പിക്കാൻ ശ്രമിച്ചത് പൊലീസുകാരനാണെന്നാണ് സുരേന്ദ്രൻ ആരോപിച്ചത്.
ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി ഉടൻ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വിഷയത്തിൽ താനൊരു നിയമലംഘനവും നടത്തിയിട്ടില്ലെന്നം അദ്ദേഹം പറഞ്ഞു. ശബരിമലയിലെ തകർക്കാനുള്ള പിണറായി വിജയന്റെ നീക്കത്തിനെതിരേ വിശ്വാസികൾ ഒപ്പം നിൽക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ജയിലിൽ കിടന്നപ്പോഴും താൻ ഏറെ ആശങ്കപ്പെട്ടത് ശബരിമലയിൽ ആചാരലംഘനം നടക്കുമോ എന്നായിരുന്നെന്ന് കെ സുരേന്ദ്രന്റെ പ്രതികരണം.
എന്നാൽ താൻ ആശങ്കപ്പെട്ടപോലെ ശബരിമലയിൽ ആചാരലംഘനം ഉണ്ടായില്ല. സംഘശക്തി വിജയം നേടുക തന്നെ ചെയ്തു. ആചാരലംഘനം നടത്താനായിരുന്നു സർക്കാരിന്റെ ശ്രമം. സ്ത്രീകൾക്ക് പ്രത്യേക ദിവസം ഏർപ്പെടുത്താമെന്ന സർക്കാരിന്റെ വാദം ഇതിന് തെളിവാണ്. എന്നാൽ അതിന് അനുവദിക്കാതെ ജനവികാരം ശക്തമായത് ബിജെപിയും അനുബന്ധ സംഘടനകളും നിരന്തരം നടത്തിയ സമരം കൊണ്ടാണ്. അതിന് മുന്നിൽ സർക്കാരിന്റെ ഒരു തന്ത്രവും വിലപ്പോയില്ല. എന്നാൽ ബിജെപിയിൽ നിന്നും വ്യത്യസ്തമായി കോൺഗ്രസ് ഇക്കാര്യത്തിൽ നടത്തിയത് ആത്മാർത്ഥത ഇല്ലാത്ത സമരമായിരുന്നു.
ശബരിമല വിഷയത്തിൽ പ്രതിഷേധം തുടരാൻ തന്നെയാണ് തീരുമാനം. പത്തനംതിട്ടയിൽ കയറാനായില്ലെങ്കിലൂം കേരളത്തിന്റെ മറ്റിടങ്ങളിലും ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലും ഇക്കാര്യത്തിൽ സമരങ്ങൾ നടക്കുന്നുണ്ട്്. തനിക്കെതിരേ സർക്കാർ ചുമത്തിയത് കള്ളക്കേസുകളായിരുന്നു. ശബരിമല പ്രതിഷേധത്തിനിടയിൽ നിലയ്ക്കലിൽ വെച്ച് രണ്ടു തവണ തന്റെ തലയിൽ നിന്നും ഇരുമുടിക്കെട്ട് പത്തനംതിട്ട എസ്‌പി വലിച്ചെറിയാൻ ശ്രമിച്ചു. ഭരണകൂടം തന്നെ വേട്ടയാടുകയായിരുന്നെന്നും സുരേന്ദ്രൻ പറഞ്ഞു.
താൻ ജയിലിലായപ്പോൾ ബിജെപി നേതൃത്വം ഒന്നും ചെയ്യാതെയിരുന്നെന്ന ആരോപണവും സുരേന്ദ്രൻ തള്ളി. ബിജെപി അദ്ധ്യക്ഷൻ തന്നെ പലതവണ ജയിലിൽ വന്നു കണ്ടെന്നും പുറത്തിറക്കാനുള്ള നിയമസഹായം ചെയ്യുകയും തന്റെ വീട്ടിൽ പല തവണ സന്ദർശനം നടത്തുകയും ചെയ്തു. ശബരിമല വിഷയത്തിലെ സമരത്തിൽ ബിജെപി പ്രസിഡന്റ് ശ്രീധരൻപിള്ളയ്ക്ക് കീഴിൽ പാർട്ടി ഒറ്റക്കെട്ടാണ്. ശബരിമലയ്ക്ക് വേണ്ടി ഇനിയും പോരാടുമെന്നും ബിജെപി നേതാവ് വ്യക്തമാക്കി.
21 ദിവസം ജയിലിൽ കഴിയേണ്ടി വന്ന സുരേന്ദ്രന് ഉജ്ജ്വ സ്വീകരണമാണ് പ്രവർത്തകർ ഒരുക്കിയത്. സമരം നടത്തിയതും ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതും ഉൾപ്പെടെയുള്ള അനേകം കേസുകൾ ഉള്ള സുരേന്ദ്രനെ കുടുക്കാൻ ഹാജരാകാതെ വാറന്റായ കേസുകളെല്ലാം സർക്കാർ പുറത്തെടുക്കുകയായിരുന്നു. ഏകദേശം 15 കേസുകളിൽ എട്ടെണ്ണത്തോളമായിരുന്നു വാറന്റായിരുന്നത്. തുടർന്ന് മറ്റു കേസുകളിൽ കോടതികളിൽ ഹാജരാകാൻ വേണ്ടി അങ്ങോളമിങ്ങോളം പോകേണ്ട് അവസ്ഥയുമുണ്ടായി.