- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടില്ല; താൻ പറഞ്ഞത് കേരളവും പാർട്ടിയും ഇ.ശ്രീധരന്റെ നേതൃത്വം ആഗ്രഹിക്കുന്നുവെന്ന്; മെട്രോമാന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വ പ്രഖ്യാപനത്തിൽ വിശദീകരണവുമായി കെ സുരേന്ദ്രൻ
പത്തനംതിട്ട: മെട്രോമാൻ ഇ. ശ്രീധരനെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയെന്ന പ്രചാരണത്തിൽ വിശദീകരണവുമായി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളവും പാർട്ടിയും ഇ.ശ്രീധരന്റെ നേതൃത്വം ആഗ്രഹിക്കുന്നു. ഇതു തന്നെയാണ് കഴിഞ്ഞ ദിവസം തിരുവല്ലയിൽ വിജയ യാത്രയ്ക്ക് നൽകിയ സ്വീകരണ യോഗത്തിൽ ഇതുതന്നെയാണ് താൻ പറഞ്ഞതെന്നും ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടില്ലന്നും സുരേന്ദ്രൻ പറഞ്ഞു.
കോന്നിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് സുരേന്ദ്രൻ ഇക്കാര്യം വ്യക്തമാക്കിയത്. ശ്രീധരനെ പോലുള്ളവർ ബിജെപിയിൽ ചേർന്നതിൽ വിഷമമുള്ളവരാണ് ഇത്തരം പ്രചാരവേല നടത്തുന്നത്. ഇ.ശ്രീധരന്റെ നേതൃത്വം കേരളം ആഗ്രഹിക്കുന്നുണ്ട്. ബിജെപിയും ഇത് അംഗീകരിക്കുന്നു. ശ്രീധരന്റ നേതൃത്വത്തിൽ ബിജെപി മുന്നോട്ടു പോകുകയും കേരളത്തിൽ അധികാരത്തിൽ വരുകയും ചെയ്യും. കേരളം ബിജെപിക്ക് ബാലികേറാമലയല്ല. ബിജെപിയുടെ പരിപ്പ് ഇവിടെ ചെലവാകുകയില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ബംഗാളിലും, ത്രിപുരയിലും ചെലവായ പരിപ്പ് കേരളത്തിലും ചെലവാകുമെന്നും സുരേന്ദ്രൻ പറഞ്ഞു.
കിഫ്ബിയിൽ ക്രമക്കേട് അന്വേഷിക്കുന്ന കേന്ദ്ര ഏജൻസികളോട് യുദ്ധപ്രഖ്യാപനമാണ് മുഖ്യമന്ത്രി നടത്തുന്നത്. ഇക്കാര്യത്തിൽ ഫെമ നിയമം ലംഘിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതിൽ മുഖ്യന്ത്രി എന്തിനാണ് ഭയപ്പെടുന്നത്.കേന്ദ്ര ഏജൻസികളുടെ അന്വേഷണം തടസപ്പെടുത്തി നിയമവാഴ്ചയെ മുഖ്യമന്ത്രി അട്ടിമറിക്കുകയാണ്.
റിസർവ് ബാങ്കിന്റെ അനുമതിയില്ലാതെയാണ് മസാല ബോണ്ട് ഇറക്കിയതെന്നും കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തെ മറയാക്കി കേന്ദ്രവും സംസ്ഥാനവുമായുള്ള യുദ്ധപ്രഖ്യാപനമായി മാറ്റുന്ന മുഖ്യമന്ത്രി പച്ച കള്ളമാണ് പറയുന്നത്. ചോദ്യം ചെയ്യൽ കഴിഞ്ഞ് ആറ് മാസങ്ങൾക്ക് ശേഷം ഉദ്യോഗസ്ഥയെ ചോദ്യം ചെയ്യലിലൂടെ മാനസികമായി ബുദ്ധിമുട്ടിച്ചെന്ന ആരോപണം എന്തുകൊണ്ടാണന്ന് മുഖ്യമന്ത്രി ഉയർത്തുന്നതെന്ന് ആർക്കും മനസിലാകും. അന്വേഷണത്തെ മുഖ്യമന്ത്രി ഭയപ്പെടുന്നതു കൊണ്ടാണിതെന്നും സുരേന്ദ്രൻ ആരോപിച്ചു.
ധനമന്ത്രി തോമസ് ഐസക്കിന്റെ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ തന്നെ ടോളിയ വിഷയത്തിൽ കുമ്മനം രാജശേഖരനും മറുപടി പറഞ്ഞു. താൻ 60 രൂപയ്ക്ക് പെട്രോൾ നൽകുമെന്ന് പറഞ്ഞതിനെയാണ് ധനമന്ത്രി കളിയാക്കിയത്. കേന്ദ്ര സർക്കാർ ജിഎസ്ടിയിൽ ഉൾപ്പെടുത്തി പെട്രോൾ വില കുറയ്ക്കാൻ ആലോചിക്കുമ്പോൾ സംസ്ഥാനവും ഇതിനൊപ്പം നിന്ന് വില കുറയ്ക്കുന്നതിനാവശ്യമായ നിർദ്ദേശങ്ങളോ നടപടികളോ സ്വീകരിക്കേണ്ടതിനു പകരമുള്ള ഇത്തരം പോസ്റ്റുകൾ മാന്യതയ്ക്ക് നിരക്കാത്തതാണന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്