- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് രണ്ടാം തരംഗം: സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചുവെന്ന് കെ. സുരേന്ദ്രൻ
കോന്നി: കോവിഡ് രണ്ടാം തരംഗത്തിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുള്ള എകോപനത്തിൽ വീഴ്ച സംഭവിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കോന്നിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ഒരിടത്തും കോവിഡ് പോസിറ്റീവായ ആളുകൾക്കുള്ള സൗകര്യം ലഭ്യമല്ല. രോഗ വ്യാപനം തടയുന്നതിൽ ആരോഗ്യവകുപ്പ് വേണ്ടത്രെ ശ്രദ്ധിക്കുന്നില്ല. മുഖ്യമന്ത്രി തന്നെ പ്രോട്ടോക്കോൾ ലംഘിച്ചു. എന്നിട്ടതിനെ ന്യായീകരിക്കുന്നു.
എല്ലാം കേന്ദ്രം തന്നാൽ ഇവിടെ വിതരണം ചെയ്യാമെന്ന നിലപാടാണ് സംസ്ഥാന സർക്കാരിന്റേത്. എന്നിട്ട് ഇവിടെ സൗജന്യമായി വിതരണം ചെയ്യാമെന്ന് പ്രഖ്യാപിക്കുന്നു. അതെന്ത് നടപടി ക്രമമാണെന്ന് വ്യക്തമാകുന്നില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ
Next Story