- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊടകര കുഴൽപ്പണക്കേസ്: ചോദ്യം ചെയ്യലിന് ചൊവ്വാഴ്ച ഹാജരാകില്ലെന്ന് കെ.സുരേന്ദ്രൻ
തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ കൊടകര കുഴൽപ്പണക്കേസിൽ കേസിൽ ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകില്ല. എന്ന് ഹാജരാവണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
ചൊവ്വാഴ്ച കാസർകോട്ട് ബിജെപി സംസ്ഥാന നേതൃയോഗം ചേരുന്നതിനാൽ ഹാജരാകാൻ സാധിക്കില്ലെന്ന് സുരേന്ദ്രൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
കൊടകര കുഴൽപ്പണ കേസിൽ ചൊവ്വാഴ്‌ച്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. സുരേന്ദ്രന്റെ വീട്ടിലെത്തിയാണ് നോട്ടീസ് നൽകിയത്.
സ്വർണക്കടത്ത് കേസിൽ സിപിഎം നേതാക്കൾ പ്രതിരോധത്തിലായതിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കമാണ് തനിക്കെതിരായ ക്രൈംബ്രാഞ്ച് നോട്ടീസിന് പിന്നിലെന്നാണ് സുരേന്ദ്രന്റെ ആരോപണം.
Next Story