- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്നെ തടയാൻ നിങ്ങൾക്ക് കഴിയില്ല; പൊലീസാണ് എന്ന് പറഞ്ഞ് ഭക്തരെ തടയാമെന്ന് കരുതരുത്; വെടി വെച്ച് കൊന്നാൽ മാത്രമെ എന്നെ തടയാൻ കഴിയുകയുള്ളു; നിലയ്ക്കലിൽ കെ.സുരേന്ദ്രനുമായി തർക്കം മുറുകിയപ്പോൾ നാളെ രാവിലെ മല ചവിട്ടാൻ അനുവദിക്കാമെന്ന് പൊലീസ് ; തിരികെ പോകില്ലെന്ന് ഉറച്ചുപറഞ്ഞതോടെ ഇരുമുടിക്കെട്ടുമായി എത്തിയ ബിജെപി നേതാവിനെയും സംഘത്തെയും അറസ്റ്റ് ചെയ്ത് പൊലീസ്; ചിറ്റാർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ച് ബിജെപി പ്രവർത്തകർ
നിലയ്ക്കൽ: ശബരിമല ദർശനത്തിന് എത്തിയ ബിജെപി നേതാവ് കെ സുരേന്ദ്രനെയും മറ്റ് നേതാക്കളേയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. നിലയ്ക്കലിൽ വച്ചാണ് പൊലീസ് ബിജെപി നേതാക്കളെ തടഞ്ഞത്. ശബരിമലയിലേക്ക് പോയേ താൻ അടങ്ങുകയുള്ളു എന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ബിജെപി നേതാവ്. ഒരു അയ്യപ്പഭക്തനായ തന്നെ തടയാൻ കഴിയില്ലെന്നും ഇത് തന്റെ അവകാശമാണെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു. ഒരു കാരണവശാലും പോകാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് പൊലീസ്. നെയ്യഭിഷേകം ചെയ്യാനെത്തിയ ഇരുമുടിക്കെട്ടിൽ തൊട്ട് കളിക്കരുതെന്നും അതിൽ തൊട്ട് മതവികാരം വൃണപ്പെടുത്തിയാൽ സംഭവം മാറുമെന്നും ബിജെപി നേതാവ് പറഞ്ഞു. മറ്റ് ആളുകളെ തടയുന്നത് പോലെ തന്നെ തടയാൻ നിക്കരുതെന്നും ഒരു കാരണവശാലും പിന്മാറില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. വെടി വെച്ച് കൊല്ലുക അല്ലൊ തങ്ങളെ പിൻതിരിപ്പിക്കാൻ മറ്റ് മാർഗങ്ങൾ ഇല്ലെന്നും ഇതൊന്നും കാണിച്ച് പേടിപ്പിക്കണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. സ്ഥലത്ത് വൻ പൊലീസ് സംഘം സ്ഥിതി ചെയ്യുന്നുണ്ട്. അറസ്റ്റ് ചെയ്ത് മാറ്റിയ ബിജെപി നേതാവിനെ പത്തന
നിലയ്ക്കൽ: ശബരിമല ദർശനത്തിന് എത്തിയ ബിജെപി നേതാവ് കെ സുരേന്ദ്രനെയും മറ്റ് നേതാക്കളേയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. നിലയ്ക്കലിൽ വച്ചാണ് പൊലീസ് ബിജെപി നേതാക്കളെ തടഞ്ഞത്. ശബരിമലയിലേക്ക് പോയേ താൻ അടങ്ങുകയുള്ളു എന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ബിജെപി നേതാവ്. ഒരു അയ്യപ്പഭക്തനായ തന്നെ തടയാൻ കഴിയില്ലെന്നും ഇത് തന്റെ അവകാശമാണെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു. ഒരു കാരണവശാലും പോകാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് പൊലീസ്. നെയ്യഭിഷേകം ചെയ്യാനെത്തിയ ഇരുമുടിക്കെട്ടിൽ തൊട്ട് കളിക്കരുതെന്നും അതിൽ തൊട്ട് മതവികാരം വൃണപ്പെടുത്തിയാൽ സംഭവം മാറുമെന്നും ബിജെപി നേതാവ് പറഞ്ഞു.
മറ്റ് ആളുകളെ തടയുന്നത് പോലെ തന്നെ തടയാൻ നിക്കരുതെന്നും ഒരു കാരണവശാലും പിന്മാറില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. വെടി വെച്ച് കൊല്ലുക അല്ലൊ തങ്ങളെ പിൻതിരിപ്പിക്കാൻ മറ്റ് മാർഗങ്ങൾ ഇല്ലെന്നും ഇതൊന്നും കാണിച്ച് പേടിപ്പിക്കണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. സ്ഥലത്ത് വൻ പൊലീസ് സംഘം സ്ഥിതി ചെയ്യുന്നുണ്ട്. അറസ്റ്റ് ചെയ്ത് മാറ്റിയ ബിജെപി നേതാവിനെ പത്തനംതിട്ട പൊലീസ് ആസ്ഥാനത്തേക്കാണ് മാറ്റുക. പൊലീസ് തടയാൻ ശ്രമിച്ചപ്പോൾ വലിയ രീതിയിലുള്ള പ്രതിഷേധമാണ് സുരേന്ദ്രൻ നടത്തിയത്.
താൻ ഒരു പ്രശ്‌നത്തിനും വന്നതല്ലെന്നും നേരത്തെ ബുക്ക് ചെയ്തത് അനുസരിച്ചാണ് വന്നതെന്നും സുരേന്ദ്രൻ പറയാൻ ശ്രമിച്ചെങ്കിലും കടത്തിവിടാൻ ആകില്ലെന്ന നിലപാടിൽ പൊലീസും ഉറച്ച് നിനന്ു. നിങ്ങൾ എന്ത് ആണ് ഉദ്ദേശിക്കു്‌നനത് എന്ന് എസ്‌പി യതീഷ് ചന്ദ്രയോട് സുരേന്ദ്രൻ ചോദിച്ചെങ്കിലും കടത്തിവിടില്ല എന്നും സുരേന്ദ്രൻ പറഞ്ഞു. ക്രമസമാധാന പ്രശ്‌നം എന്താണ് എന്ന് തനിക്ക് അറിയണം എന്ന് സുരേന്ദ്രൻ പറഞ്ഞു. തനിക്ക് ഗണപതി ഹോമം ഉൾപ്പെടെ നടത്താനുണ്ടെന്നും വാഹനപാസ് ഉണ്ടെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു.
മാധ്യമപ്രവർത്തകരോട് സംസാരിച്ച ശേഷം തനിക്ക് ശബരിമല ദർശനം നടത്തേണ്ടതുണ്ട് എന്ന് പറഞ്ഞ ശേഷം കെഎസ്ആർടിസി ബസിൽ മുന്നോട്ട് പോകാൻതയ്യാറെടുക്കുന്നതിനിടയിലാണ് പൊലീസ് അദ്ദേഹത്തെ തടഞ്ഞത്. ഏകദേശം അരമണിക്കൂറോളം പൊലീസും സുരേന്ദ്രനും തമ്മിൽ വാക്കേറ്റവും സംസാരവും നടന്നെങ്കിലും സുരേന്ദ്രനെ കടത്തിവിടില്ല എന്ന നിലപാടിൽ പൊലീസ് ഉറച്ച് നിന്നു. കൈകൊണ്ടും പൊലീസ് സുരേന്ദ്രനെ തടഞ്ഞു.
തടയുന്നതിനിടയിൽ തന്റെ ഇരുമുടികെട്ടിൽ സ്പർശിക്കരുതെന്നും സുരേന്ദ്രൻ ആക്രോശിച്ചു. താൻ കലാപത്തിന് വന്നതല്ലെന്നും കെട്ട് നിറച്ച് മലകയറാൻ വേണ്ടി വന്നതാണെന്നും സുരേന്ദ്രൻ പൊലീസിനോട് ആവർത്തിച്ച് പറഞ്ഞെങ്കിലും ഒടുവിൽ പൊലീസ് സുരേന്ദ്രനെയും സംഘത്തേയും അറസ്റ്റ് ചെയ്യുകയായിരുന്നു.
പമ്പയിലേക്കു പോകണമെന്ന ആവശ്യവുമായെത്തിയ മേരി സ്വീറ്റി ചെങ്ങന്നൂരിൽ പ്രതിഷേധമുയർന്നതോടെ തിരികെപോയി. പൊലീസ് അറസ്റ്റ് ചെയ്ത ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയ്ക്ക് തിരുവല്ല സബ് ഡിവിഷനൽ മജിസ്‌ട്രേട്ട് ജാമ്യം അനുവദിച്ചു. രണ്ട് ആൾജാമ്യത്തിന്റെ അടിസ്ഥാനത്തിലാണു നടപടി. ഇവർ ഇന്ന് മല കയറില്ല. ശാരീരികാസ്വാസ്ഥ്യം മൂലം കൂനങ്കര ശബരീശരണാശ്രമത്തിൽ വിശ്രമിക്കുകയാണ് ശശികല. ഞായറാഴ്ച രാവിലെ മല കയറും. തിരുവല്ല കോടതിയിൽ നിന്നും ജാമ്യം ലഭിച്ച് പൊലിസ് അകമ്പടിയോടെയാണ് ശശികല ആശ്രമത്തിലേക്ക് എത്തിയത്. പൊലീസിന്റെ നിയന്ത്രണം ലംഘിച്ചതോടെയാണ് ശനിയാഴ്ച പുലർച്ചെ കെ.പി. ശശികലയെയും പട്ടിക മോർച്ച നേതാവ് പി.സുധീറിനെയും അറസ്റ്റ് ചെയ്തത്