- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശമ്പളവും ആനുകൂല്യവും പറ്റിയത് കോടികൾ; വിധികൾ പറഞ്ഞത് ഏഴേ ഏഴ്...; കോടതി വരാന്തകളിൽ പിറുപിറുപ്പ് ഉയർന്ന അവസാന നാളുകളിലാണ് ഏഴു വിധിന്യായങ്ങളും തയ്യാറാക്കിയത്; അലസജീവിത പ്രേമി; സിറിയക് ജോസഫിനെ പരിഹസിച്ച് വീണ്ടും കെ ടി ജലീൽ
തിരുവനന്തപുരം: ജസ്റ്റിസ് സിറിയത് ജോസഫിനെതിരായ കെ ടി ജലീലിന്റെ വിമർശനങ്ങൾ തുടരുന്നു. സിറിയക് ജോസഫ് 'അലസ ജീവിത പ്രേമി' എന്ന് പരിഹാസിച്ചു കൊണ്ടാണ് ജലീലിന്റെ പുതിയ ഫേസ്‌ബുക്ക് കുറിപ്പ് എത്തിയത്. ഡൽഹി ഹൈക്കോടതിയിൽ പ്രവർത്തിച്ചപ്പോൾ വിധി പ്രസ്താവിക്കാത്ത ജഡ്ജിയെന്ന വിചിത്ര വിശേഷണം അദ്ദേഹം നേടി. സുപ്രീംകോടതിയിലെ മൂന്നര വർഷത്തെ സേവനക്കാലയളവിൽ വെറും ആഴ് വിധി പ്രസാതാവം മാത്രമാണ് അദ്ദേഹം നടത്തിയതെന്നും ജലീൽ വിമർശിച്ചു.
ഓക്‌സ്‌ഫോർഡ് സർവകലാശാല പ്രസിദ്ധീകരിച്ച സുധാംഷു രഞ്ജന്റെ പുസ്തകത്തിലെ പരാമർശം മൊഴിമാറ്റിയാണ് ഇത്തവണ ജലീൽ സിറിയക് ജോസഫിനെതിരെ ഫേസ്‌ബുക്കിൽ കുറിപ്പിട്ടത്.കേരളാ ഹൈക്കോടതിയിൽ മാത്രമല്ല കർണാടക, ഉത്തരാഖണ്ഡ്, ഡൽഹി ഹൈക്കോടതികളിലും ജസ്റ്റിസ് സിറിയക് ജോസഫ് തന്റെ രീതി തുടർന്നു. പിന്നീട് സുപ്രീംകോടതിയിൽ നിന്നു വിരമിച്ചപ്പോൾ ഈ അലസ ജീവിത പ്രേമിക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ അംഗത്വം നൽകിയെന്നും ജലീൽ ചൂണ്ടിക്കാണിച്ചു.
നേരത്തെ സമൂഹിക പ്രവർത്തകൻ ജോമോൻ പുത്തൻപുരക്കലിന്റെ പൂർത്തിയാകാത്ത ആത്മകഥയിൽ ജസ്റ്റിസ് സിറിയക് ജോസഫിനെതിരേയുള്ള പരാമർശങ്ങൾ പങ്കുവെച്ചു കൊണ്ടായിരുന്നു ജലീലിന്റെ ആക്രമണം. സുപ്രീംകോടതി കോളീജിയത്തിൽ കടന്ന് കൂടിയ പുഴുക്കുത്താണ് ജസ്റ്റിസ് സിറിയക് ജോസഫെന്നായിരുന്നു ജലീലിന്റെ വിമർശനം. ജഡ്ജിമാരെ തെരഞ്ഞെടുക്കുന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ കോളീജിയം പ്രധാനമന്ത്രിക്ക് കീഴിലേക്ക് മാറ്റി കൊണ്ട് പാർലമെന്റിൽ നിയമം പാസാക്കിയിരുന്നു. ഇതിനെതിരെ സുപ്രീംകോടതിയിൽ കേസ് പരിഗണിച്ചപ്പോൾ അന്നത്തെ അറ്റോർണി ജനറൽ മുകുൾ റോഹിത്?ഗി പുഴുക്കുത്തായ ജഡ്ജിക്ക് ഉദാഹരണമായി സിറിയക് ജോസഫിനെയാണ് പരമാർശിച്ചതെന്നും കെടി ജലീൽ വെളിപ്പെടുത്തിയിരുന്നു.
തനിക്കെതിരായ ലോകായുക്ത കേസിൽ സിറിയക് ജോസഫ് വെളിച്ചത്തേക്കാൾ വേ?ഗതയിൽ വിധി പറഞ്ഞു. യുഡിഎഫ് നേതാവിനെ പ്രമാദമായ കേസിൽ നിന്നും രക്ഷപ്പെടുത്താൻ സഹോദര ഭാര്യക്ക് എം ജി വിസി പദവി വിലപേശി വാങ്ങിയെന്നും ജലീൽ ആരോപിച്ചിരുന്നു. അഭയ കേസ് അട്ടിമറിക്കാൻ ശ്രമിച്ചു. അഭയക്കേസിൽ നാർക്കോ പരിശോധന നടത്തിയ ബംഗളൂരുവിലെ ലാബിൽ സിറിയക് ജോസഫ് സന്ദർശനം നടത്തിയെന്നും ജലീൽ ആരോപിച്ചിരുന്നു.
ജലീലിന്റെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
'അലസ ജീവിത പ്രേമി'ശമ്പളവും ആനുകൂല്യവും പറ്റിയത് കോടികൾ വിധി പറഞ്ഞതോ ഏഴേഏഴ്! -----ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി പ്രസ്സ് പ്രസിദ്ധീകരിച്ച 'Justice versus Judiciary' എന്ന പുസ്തകത്തിൽ സുധാംഷു രൻജൻ എഴുതുന്നു: 'ദീർഘകാലമായി വിധിപറയാതെ നീട്ടിവച്ചു കൊണ്ടിരിന്ന കേസുകളിൽ തീർപ്പു കൽപ്പിക്കാതെ ഒരു കേസും ജസ്റ്റിസ് സിറിയക് ജോസഫിന്റെ ബെഞ്ചിൽ ലിസ്റ്റ് ചെയ്യില്ലെന്ന് അദ്ദേഹം കേരള ഹൈക്കാടതി ജഡ്ജിയായിരിക്കെ, അന്നത്തെ ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് ജവഹർ ലാൽ ഗുപ്ത താക്കീത് ചെയ്തിരുന്നു.
ഡൽഹി ഹൈക്കോടതിയിൽ ന്യായാധിപനായ സമയത്തും വിധിപ്രസ്താവിക്കാത്ത ന്യായാധിപൻ എന്ന വിചിത്ര വിശേഷണം അദ്ദേഹം നേടിയിരുന്നു.എന്നിട്ടും ഉത്തർഖണ്ഡിലെ ഹൈക്കോടതി ചീഫ് ജസ്റ്റിസായി അദ്ദേഹം സ്ഥാനക്കയറ്റം നേടി. പിന്നീട് കർണാടകയിലും അതേ പദവിയിൽ എത്തിപ്പെട്ടു.അപ്പോഴും അദ്ദേഹത്തിന്റെ പ്രവർത്തനശൈലി അതുപോലെ തന്നെ തുടർന്നു.ഇതെല്ലാമായിരുന്നിട്ടും സൂപ്രീംകോടതിയിലേക്ക് ജസ്റ്റിസ് സിറിയക് ജോസഫിന് സ്ഥാനക്കയറ്റം നൽകി. 2008 ജൂലൈ 7 മുതൽ 2012 ജനുവരി 27 വരെയുള്ള (മൂന്നര വർഷം) സേവനകാലയളവിൽ വെറും ഏഴ് വിധിപ്രസ്താവമാണ് അദ്ദേഹം തയ്യാറാക്കിയത്. കൂടാതെ 309 വിധിന്യായത്തിലും 135 ഉത്തരവിലും അദ്ദേഹം ഒപ്പുവച്ചെങ്കിലും അവയെല്ലാം എഴുതി തയ്യാറാക്കിയത് അദ്ദേഹമുൾപ്പെട്ട ബെഞ്ചിലെ മറ്റു ജഡ്ജിമാരായിരുന്നു.ഒരു വിധി പോലും എഴുതാതെ ജസ്റ്റിസ് സിറിയക് ജോസഫ് വിരമിക്കുമെന്ന് കോടതി വരാന്തകളിൽ പിറുപിറുപ്പ് ഉയർന്ന അവസാനനാളുകളിലാണ് മേൽപ്പറഞ്ഞ ഏഴ് വിധിന്യായങ്ങളും അദ്ദേഹം തയ്യാറാക്കിയത്.അലസജീവിത പ്രേമിയായി വിരമിച്ച ശേഷവും അദ്ദേഹത്തിന് എൻഎച്ച്ആർസി (ദേശീയ മനുഷ്യാവകാശ കമ്മീഷൻ) അംഗത്വം സമ്മാനിക്കുകയായിരുന്നു'(പേജ് 260).
മറുനാടന് മലയാളി ബ്യൂറോ