- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എന്റെ രക്തത്തിനായി ഓടിനടന്നവർക്ക് ദൈവം മാപ്പ് കൊടുക്കട്ടെ, ഈശോ മിശിഹ മുകളിലുണ്ടല്ലോ? സത്യമെപ്പോഴും തെളിച്ചത്തോടെ നിൽക്കും.. എന്തൊക്കെയായിരുന്നു പുകിൽ'; സ്വപ്ന സുരേഷ് ക്ലീൻ ചിറ്റ് നൽകിയതോടെ കെ ടി ജലീൽ ആവേശഭരിതൻ! ഫേസ്‌ബുക്ക് പോസ്റ്റുമായി രംഗത്ത്
കോഴിക്കോട്: സ്വർണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട ആരോപണ വിധേയനായവരുടെ കൂട്ടത്തിൽ മുൻ മന്ത്രി കെ ടി ജലീലും ഉണ്ടായിരുന്നു. ഇഡി ഉദ്യോഗസ്ഥർ അടക്കം കെ ടി ജലീലിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. സ്വപ്‌നയുമായുള്ള ബന്ധം അടക്കം രാഷ്ട്രീയ ആരോപണവുമായി ഉയരുകയും ചെയ്തു. ഈ സംഭവത്തിൽ ഏറ്റവും ഒടുവിൽ സ്വപ്‌ന തന്നെ ക്ലീൻചിറ്റ് നൽകുമ്പോൾ കെ ടി ജലീൽ ആവേശഭരിതാണ്. സ്വർണക്കടത്ത് കേസിൽ കുറ്റാരോപിതയായ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി ജലീൽ രംഗത്തുവന്നു.
ഫേസ്‌ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജലീൽ ഔദ്യോഗിക കാര്യങ്ങൾക്ക് മാത്രമാണ് കോൺസുലേറ്റുമായി ബന്ധപ്പെട്ടതെന്നായിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തൽ. സത്യമെപ്പോഴും തെളിച്ചത്തോടെ നിൽക്കും. തന്റെ രക്തത്തിനായി ഓടിനടന്നവർക്ക് ദൈവം മാപ്പ് കൊടുക്കട്ടെയെന്നും ജലീൽ ഫേസ്‌ബുക്കിൽ കുറിച്ചു. 'സത്യമെപ്പോഴും തെളിച്ചത്തോടെ നിൽക്കും. എന്തൊക്കെയായിരുന്നു പുകിൽ. എന്റെ രക്തത്തിനായി ഓടിനടന്നവർക്ക് ദൈവം മാപ്പ് കൊടുക്കട്ടെ. സത്യസന്ധമായി മാത്രമേ പ്രവർത്തിച്ചിട്ടുള്ളൂ. അതുകൊണ്ട് തന്നെ ഭയപ്പാട് ലവലേശമില്ല,' അദ്ദേഹം പറഞ്ഞു.
കാലം കുറച്ച് വൈകുമെങ്കിലും സത്യത്തിന് പുറത്ത് വരാതിരിക്കാൻ കഴിയില്ല. എല്ലാ ഗൂഢാലോചനകളും ഒരുനാൾ പൊളിയും. ഈശോ മിശിഹ മുകളിലുണ്ടല്ലോ. പലപ്പോഴും സത്യം പുറത്ത് വരുമ്പോഴേക്ക് അസത്യം ഒരുപാട് യാത്ര ചെയ്ത് കഴിഞ്ഞിട്ടുണ്ടാകുമെന്നും ജലീൽ ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.
കെ.ടി. ജലീൽ മന്ത്രിയെന്ന നിലയിൽ കോൺസുലേറ്റുമായി ഔദ്യോഗിക ബന്ധം മാത്രമാണ് പുലർത്തിയതെന്നാണ് സ്വപ്ന നേരത്തെ പറഞ്ഞിരുന്നത്. മതപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് തങ്ങൾ കെ.ടി. ജലീലിനെയാണ് ബന്ധപ്പെട്ടിരുന്നതെന്നും മറ്റ് ചർച്ചകൾ കെ.ടി. ജലീലും കോൺസുലേറ്റ് ജനറലും നേരിട്ടാണ് നടത്തിയതെന്നും സ്വപ്ന പറഞ്ഞിരുന്നു. നയതന്ത്ര ചാനൽ വഴി ഈന്തപ്പഴവും മതഗ്രന്ഥവും അനുമതിയില്ലാതെ കേരളത്തിലെത്തിച്ചെന്നായിരുന്നു കെ.ടി. ജലീലിനെതിരെയുണ്ടായിരുന്ന ആരോപണം. വിഷയത്തിൽ കെ.ടി. ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
സംസ്ഥാന സർക്കാറിലെ പ്രോട്ടോക്കോൾ ഓഫീസറേയും കേസിൽ കസ്റ്റംസ് നിരവധി തവണ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. നയതന്ത്ര ചാനൽ വഴി എത്തിക്കുന്ന സാധനങ്ങൾ കോൺസുലേറ്റിന് പുറത്ത് വിതരണം ചെയ്യാൻ കഴിയില്ല. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് ഈ കേസും ഒപ്പം ഡോളർ കടത്ത് കേസും രജിസ്റ്റർ ചെയ്തത്.
അതേസമയം, തന്റെ വ്യക്തിത്വം ചോദ്യം ചെയ്യുന്ന തരത്തിൽ ആത്മകഥയിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കർ എഴുതിയെങ്കിൽ അത് മോശമാണെന്നെന്ന് സ്വപ്ന സുരേഷ് പറഞ്ഞിരുന്നു.
മറുനാടന് ഡെസ്ക്