- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിജിലൻസ് ബോർഡിനു പിന്നിലിരുന്നു കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥനെ തളയ്ക്കാൻ പുതിയ ബോർഡ്; വിവരം നൽകേണ്ടതു ജനപ്രതിനിധിക്ക്; തന്റെ വകുപ്പിൽനിന്നു കൈക്കൂലി ഉന്മൂലനം ചെയ്യുമെന്ന വാശിയിൽ മന്ത്രി കെ ടി ജലീൽ
ആലപ്പുഴ: സർക്കാർ ഓഫീസുകളിൽ കൈക്കൂലി ഉന്മൂലനം ചെയ്യാൻ ഒരുങ്ങി മന്ത്രി കെ ടി ജലീൽ. താൻ മന്ത്രിയായിരിക്കുന്ന തദ്ദേശസ്വയംഭരണവകുപ്പിനു കീഴിലുള്ള ഓഫീസുകളിൽ കൈക്കൂലിക്കെതിരേ ഉദ്‌ബോധനം നൽകുന്ന പുതിയ ബോർഡ് വയ്ക്കാനുദ്ദേശിക്കുന്നു കെ ടി ജലീൽ. നിലവിലുള്ള ബോർഡിൽ വിവരം നല്‌കേണ്ടതു വിജിലൻസിനെങ്കിൽ പുതിയ ബോർഡിൽ ജനപ്രതിനിധിക്കാണ്. അതാണു ഫലപ്രദമാകുന്നതെന്നു മന്ത്രി കരുതുന്നു. കൈക്കൂലിക്കെതിരായ ഈ നീക്കം എത്രത്തോളം പ്രാവർത്തികമാകുമെന്ന് ഉറപ്പൊന്നുമില്ല. താൻ ഭരിക്കുന്ന വകുപ്പ് കൈക്കൂലിയുടെയും അഴിമതിയുടെയും കൂത്തരങ്ങാണെന്നതിൽ സംശയമില്ലെന്നു മന്ത്രി പറഞ്ഞു. ജീവനക്കാർക്ക് മതിയായ ശമ്പളം സർക്കാർ നൽകിയിട്ടും കൈക്കൂലിത്വര മാറുന്നില്ല. കോളേജ് അദ്ധ്യാപകനായ തനിക്ക് 1.10 ലക്ഷം രൂപയാണ് കിട്ടുന്നത്. സർക്കാർ ജീവനക്കാരായ ഭാര്യയും ഭർത്താവും ജോലിയെടുത്താൽ ഒരു ലക്ഷം രൂപയെങ്കിലും കിട്ടാതിരിക്കില്ല. ഒരു കുടുംബം നല്ലനിലയിൽ മുന്നോട്ടു കൊണ്ടുപോകാൻ ഈ തുക മതിയാകും. എന്നാൽ, സർക്കാർ ജീവനക്കാരൻ പതിനായിരം രൂപയുടെ പാന്റും അയ്യായിരം രൂപയ
ആലപ്പുഴ: സർക്കാർ ഓഫീസുകളിൽ കൈക്കൂലി ഉന്മൂലനം ചെയ്യാൻ ഒരുങ്ങി മന്ത്രി കെ ടി ജലീൽ. താൻ മന്ത്രിയായിരിക്കുന്ന തദ്ദേശസ്വയംഭരണവകുപ്പിനു കീഴിലുള്ള ഓഫീസുകളിൽ കൈക്കൂലിക്കെതിരേ ഉദ്‌ബോധനം നൽകുന്ന പുതിയ ബോർഡ് വയ്ക്കാനുദ്ദേശിക്കുന്നു കെ ടി ജലീൽ.
നിലവിലുള്ള ബോർഡിൽ വിവരം നല്‌കേണ്ടതു വിജിലൻസിനെങ്കിൽ പുതിയ ബോർഡിൽ ജനപ്രതിനിധിക്കാണ്. അതാണു ഫലപ്രദമാകുന്നതെന്നു മന്ത്രി കരുതുന്നു. കൈക്കൂലിക്കെതിരായ ഈ നീക്കം എത്രത്തോളം പ്രാവർത്തികമാകുമെന്ന് ഉറപ്പൊന്നുമില്ല. താൻ ഭരിക്കുന്ന വകുപ്പ് കൈക്കൂലിയുടെയും അഴിമതിയുടെയും കൂത്തരങ്ങാണെന്നതിൽ സംശയമില്ലെന്നു മന്ത്രി പറഞ്ഞു.
ജീവനക്കാർക്ക് മതിയായ ശമ്പളം സർക്കാർ നൽകിയിട്ടും കൈക്കൂലിത്വര മാറുന്നില്ല. കോളേജ് അദ്ധ്യാപകനായ തനിക്ക് 1.10 ലക്ഷം രൂപയാണ് കിട്ടുന്നത്. സർക്കാർ ജീവനക്കാരായ ഭാര്യയും ഭർത്താവും ജോലിയെടുത്താൽ ഒരു ലക്ഷം രൂപയെങ്കിലും കിട്ടാതിരിക്കില്ല. ഒരു കുടുംബം നല്ലനിലയിൽ മുന്നോട്ടു കൊണ്ടുപോകാൻ ഈ തുക മതിയാകും. എന്നാൽ, സർക്കാർ ജീവനക്കാരൻ പതിനായിരം രൂപയുടെ പാന്റും അയ്യായിരം രൂപയുടെ ഷർട്ടും മാത്രമെ ധരിക്കുകയുള്ളുവെന്ന് ശാഠ്യം പിടിച്ചാൽ കൈക്കൂലി താനേ വാങ്ങിപ്പോകും.
ഇതിനു നിയന്ത്രണമാണ് ആവശ്യം. നിയന്ത്രണം ജീവനക്കാരുൾപ്പെടുന്ന ട്രേഡ് യുണിയനുകളാണ് ആദ്യം എടുക്കേണ്ടത്. കൈക്കൂലിക്കാരനായ ഉദ്യോഗസ്ഥനെ സംരക്ഷിക്കില്ലെന്ന ബോധ്യം ജീവനക്കാർക്കുണ്ടാകുന്ന തരത്തിൽ അവരാദ്യം നടപടിയെടുക്കണം. എങ്കിൽ എല്ലാം ശരിയാകും. ശമ്പള വർദ്ധനവിനും അവകാശ സംരക്ഷണത്തിനും വേണ്ടി ഏറ്റവും അധികം സമരം ചെയ്യുന്ന ഇടതുപക്ഷ മുന്നണിയുടെ മന്ത്രിയാണെന്ന ബോധം മന്ത്രി മനസിലാക്കിക്കൊണ്ടാണോ തന്റെ മനസിലുള്ള വിപ്ലവാത്മക ആശയം പറഞ്ഞുവച്ചതെന്നറിയില്ല. യൂണിയനുകൾക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത നിലപാടുകളുമായാണ് മന്ത്രി വകുപ്പിനെ പുനരാവിഷ്‌ക്കരിക്കാൻ ഒരുങ്ങുന്നത്.
കൈക്കൂലിയോ മറ്റു സമ്മാനങ്ങളോ ജീവനക്കാർ വാങ്ങുന്നതും നൽകുന്നതും ശിക്ഷാർഹമാണെന്ന വിജിലൻസ് വകുപ്പിന്റെ ബോർഡുകൾ സംസ്ഥാനത്തെ മിക്ക സർക്കാർ ഓഫീസുകളിലും നിലനിൽക്കുന്നുണ്ട്. കാലങ്ങളായി ഈ ബോർഡ് വായിച്ചാണ് ജീവനക്കാർ ഓഫീസിനുള്ളിലേക്ക് പ്രവേശിക്കുന്നത്. ബോർഡിലെ വാചകങ്ങൾ സ്ഥിരം കണ്ടു പരിചയിച്ച ജീവനക്കാർ ഇപ്പോൾ ഈ ബോർഡ് കണ്ടില്ലെന്ന മട്ടിലാണ്. പിടിക്കപ്പെട്ടാൽ ലഭിക്കാൻ പോകുന്ന ശിക്ഷയെ കുറിച്ച് വ്യക്തമായ ധാരണ ബോർഡുകൾ നൽകുമ്പോൾപ്പോലും കൈക്കൂലി ആവശ്യമുള്ളവർ അതുവാങ്ങുകയാണ് ചെയ്യുന്നത്. ഇതിനിടയിൽ നിർഭാഗ്യവാൻ പിടിക്കപ്പെടുകയും ചെയ്യുന്നുണ്ട്.
പലപ്പോഴും അഴിമതി നിർമ്മാർജനം ചെയ്യാൻ സർക്കാർ നിയോഗിക്കുന്ന പ്രത്യേക സ്‌ക്വാഡിലെ ഉദ്യോഗസ്ഥർ തന്നെ കൈക്കൂലിക്കേസിൽ പിടിക്കപ്പെടുന്ന സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്. ഇപ്പോൾ, മന്ത്രിവക മറ്റൊരു ബോർഡു കൂടി സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. നിലവിൽ സർക്കാർ ഓഫീസുകളിൽ സ്ഥാപിച്ചിട്ടുള്ള വിജിലൻസിന്റെ ബോർഡുകളിൽ നൽകിയിട്ടുള്ള ഫോൺ നമ്പരുകൾ ഉദ്യോഗസ്ഥന്മാരുടേതായതുകൊണ്ട് ഇതിലെ സുതാര്യത പലപ്പോഴും നഷ്ടപ്പെടുകയാണ്. എന്നാൽ പുതുതായി താൻ സ്ഥാപിക്കാൻ പോകുന്ന ബോർഡിലെ നമ്പരുകളിൽ ജനപ്രതിനിധികളുടെ നമ്പരുകളാണ് നൽകുന്നത്. പരാതിക്കാരായ ജനങ്ങൾ അവരുടെ പരാതി അടുത്തുള്ള ജനപ്രതിനിധിയെയാണ് അറിയിക്കേണ്ടത്. നടപടി ഉടൻ ഉണ്ടാവും.
പുതിയ ബോർഡിൽ ഇ മെയിൽ വിലാസം, വെബ് സൈറ്റ് മേൽവിലാസം, മൊബൈൽ നമ്പർ എന്നിവയും ഉണ്ടാകും. പരാതിക്കാരന് തെളിവുകൾ ശേഖരിക്കാനായാൽ അത്രയും നല്ലത്. നടപടി ഉടൻ ഉറപ്പ്. ആധുനിക സംവിധാനങ്ങൾ ഏറെയുള്ള നാട്ടിൽ തെളിവുശേഖരണം അത്ര റിസ്‌ക്കുള്ള കാര്യമല്ല. ദേവസ്വം ബോർഡ് നിയമനങ്ങൾ പി എസ് സിക്കു വിട്ടതോടെ, കെ ടി ജലീലും താൻ കൈകാര്യം ചെയ്യുന്ന വകുപ്പായ വഖഫ് ബോർഡിലെ നിയമനങ്ങളും പി എസ് സിക്ക് വിട്ട് കൈയടി നേടിക്കഴിഞ്ഞു. ദേവസ്വം ബോർഡിൽ മുസ്ലിമായ അബൂബക്കറിനും വഖഫ് ബോർഡിൽ ഹിന്ദുവായ രാജപ്പനും തൊഴിൽ നേടാൻ കഴിയുന്നതു നല്ല കാര്യമാണ്. എന്നാൽ ഇവ തമ്മിലുള്ള കെമിസ്ട്രി എത്രത്തോളം ഉണ്ടാകുമെന്ന് കാത്തിരുന്നു കാണേണ്ടിവരും.