- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒളിവിലല്ലെന്ന് തെളിയിക്കാൻ റബീയുള്ളയുടെ വിഡിയോ സന്ദേശം; ഫിറാസത്തിനെ തട്ടിക്കൊണ്ട് പോയത് താൻ നിയോഗിച്ച മധ്യസ്ഥൻ; അയാൾ ചെയ്ത അവിവേകം എങ്ങനെ എന്റെ തെറ്റാകും; സംഭവിച്ചത് പ്രതീക്ഷിച്ചതിലും അപ്പുറം; ഗൾഫിലെ കുടിപ്പക ശരിവച്ച് നിരപരാധിത്വം കോടീശ്വരൻ വിശദീകരിക്കുന്നത് ഇങ്ങനെ
മലപ്പുറം: കാക്കനാട് രാജഗിരി കോളേജിലെ രണ്ടാം സെമസ്റ്റർ വിദ്യാർത്ഥി ഫിറാസത്ത് മുഹമ്മദിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ തനിക്ക് പങ്കില്ലെന്നും ഇപ്പോഴത്തെ ഈ ആരോപണങ്ങൾക്ക് പിന്നിൽ തന്നെ വ്യക്തിപരമായി തകർക്കുക മാത്രമാണ് ലക്ഷ്യമെന്നും ആരോപണ വിധേയനായ ശിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ ഡോ. കെ.ടി റബീയുള്ള. തന്റെ നിരപരാധിത്വം ഞാൻ എവിടെയും തെളിയിക്കാൻ തയ്യാറാണെന്നും ഒമാനിൽ താൻ പുതുതായി ആരംഭിക്കുന്ന ബിസിനസ് ശൃംഖല ഇവർക്ക് ഭീഷണി ആകുമെന്ന ഭയമാണ് ഇതിനു പിന്നിലെന്നും മലപ്പുറം വെസ്റ്റ് കോഡൂർ സ്വദേശി റബീയുള്ള അറിയിച്ചു ഒളിവിലല്ലെന്ന് വ്യക്തമാക്കാൻ വിഡിയോ വിശദീകരണവും പുറത്തിറക്കി. മാർച്ച് 23ന് പുലർച്ചെയായിരുന്നു മലപ്പുറം വെസ്റ്റ് കോഡൂർ ഫായിദ ഹൗസിൽ പി.എ മുഹമ്മദിന്റെ മകൻ ഫിറാസത്ത് മുഹമ്മദിനെ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടു പോയത്. ചിറ്റേത്തുകരയിലെ കോളേജ് ഹോസ്റ്റലിൽ നിന്നും വിളിച്ചിറക്കിയ ശേഷം രാസപദാർത്ഥം മണപ്പിച്ച് ബോധം കെടുത്തിയായിരുന്നു തട്ടിക്കൊണ്ടുപോകൽ. ആവശ്യപ്പെട്ട തുക ക്വട്ടേഷൻ സംഘം നൽകാമെന്ന് സമ്മതിച്ചതോടെ
മലപ്പുറം: കാക്കനാട് രാജഗിരി കോളേജിലെ രണ്ടാം സെമസ്റ്റർ വിദ്യാർത്ഥി ഫിറാസത്ത് മുഹമ്മദിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ തനിക്ക് പങ്കില്ലെന്നും ഇപ്പോഴത്തെ ഈ ആരോപണങ്ങൾക്ക് പിന്നിൽ തന്നെ വ്യക്തിപരമായി തകർക്കുക മാത്രമാണ് ലക്ഷ്യമെന്നും ആരോപണ വിധേയനായ ശിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ ഡോ. കെ.ടി റബീയുള്ള. തന്റെ നിരപരാധിത്വം ഞാൻ എവിടെയും തെളിയിക്കാൻ തയ്യാറാണെന്നും ഒമാനിൽ താൻ പുതുതായി ആരംഭിക്കുന്ന ബിസിനസ് ശൃംഖല ഇവർക്ക് ഭീഷണി ആകുമെന്ന ഭയമാണ് ഇതിനു പിന്നിലെന്നും മലപ്പുറം വെസ്റ്റ് കോഡൂർ സ്വദേശി റബീയുള്ള അറിയിച്ചു ഒളിവിലല്ലെന്ന് വ്യക്തമാക്കാൻ വിഡിയോ വിശദീകരണവും പുറത്തിറക്കി.
മാർച്ച് 23ന് പുലർച്ചെയായിരുന്നു മലപ്പുറം വെസ്റ്റ് കോഡൂർ ഫായിദ ഹൗസിൽ പി.എ മുഹമ്മദിന്റെ മകൻ ഫിറാസത്ത് മുഹമ്മദിനെ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടു പോയത്. ചിറ്റേത്തുകരയിലെ കോളേജ് ഹോസ്റ്റലിൽ നിന്നും വിളിച്ചിറക്കിയ ശേഷം രാസപദാർത്ഥം മണപ്പിച്ച് ബോധം കെടുത്തിയായിരുന്നു തട്ടിക്കൊണ്ടുപോകൽ. ആവശ്യപ്പെട്ട തുക ക്വട്ടേഷൻ സംഘം നൽകാമെന്ന് സമ്മതിച്ചതോടെ പൊള്ളാച്ചിയിൽ ഫിറാസത്തിനെ ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ സംഭവത്തിനു പിന്നിൽ റബീയുള്ളയാണെന്നാരോപിച്ച് ഫിറാസത്തിന്റെ പിതാവ് ഫായിദ മുഹമ്മദും ഇവരുടെ ബിസിനസ് പാർട്ട്ണറായ അബ്ദുൽ ലത്തീഫും അടുത്ത ദിവസം തന്നെ രംഗത്തെത്തുകയുണ്ടായി.
തട്ടിക്കൊണ്ടു പോകൽ കേസിൽ റബീയുള്ളയെ പ്രതിചേർക്കലിലേക്കും പൊലീസ് ലൂക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കലിലേക്കും കാര്യങ്ങൾ എത്തിയതോടെ വിശദീകരണവുമായി റബീയുള്ള രംഗത്തെത്തുകയായിരുന്നു. നാട്ടുകാരനും ബിസിനസ് പാർട്ട്ണറുമായിരുന്ന ഫായിദ മുഹമ്മദ് തനിക്ക് 59.5 കോടി രൂപ നൽകാനുണ്ടെന്നും ഈ തുക തിരികെ ലഭിക്കാൻ പല ഉന്നതരും ഇടപെടുകയും ചെയ്തിരുന്നു. എന്നാൽ വാക്കു പാലിക്കാതെ പല തവണ ഫായിദ മുഹമ്മദ് ഒഴിഞ്ഞു മാറുകാണുണ്ടായതെന്നും ഒടുവിൽ ബിസിനസ് തർക്കങ്ങൾ തീർക്കുന്ന പ്രൊഫഷണൽ ടീമിനെ തർക്കം പരിഹരിക്കാൻ ഏൽപിക്കുകയായിരുന്നു. എന്നാൽ ഇവർ പണം വാങ്ങി നൽകാൻ മറ്റൊരു ടീമിനെ ഏൽപ്പിക്കുകയും ഇവർ ക്വട്ടേഷൻ സംഘത്തെ ഏൽപ്പിക്കുകയുമായിരുന്നുവത്രെ. കോടതിയേയും നിയമവ്യവസ്ഥയേയും ബഹുമാനിക്കുന്ന വ്യക്തിയാണ് താൻ. ബിസിനസ് ആവശ്യാർഥം നാട്ടിലില്ലാത്തതുകൊണ്ടാണ് താൻ ഒളിവിലാണെന്ന് പറഞ്ഞു പരത്തുന്നതെന്നും റബീയുള്ള വ്യക്തമാക്കുന്നു.
ഫിറാസത്തിന്റെ തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ശിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ ഡോ.കെടി റബീയുള്ള ആരോപണങ്ങളെ നിഷേധിച്ചു കൊണ്ട് പുറത്തിറക്കിയ വാർത്താ കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ:
ഫായിദ മുഹമ്മദ് എ ബിസിനസുകാരന്റെ മകനെ തട്ടിക്കൊണ്ടുപോയത് തന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ല. തീർത്തും നുണ പ്രചരണമാണ് തനിക്കെതിരെ നടത്തുന്നത്. എനിക്കും, ഫായിദ മുഹമ്മദിനും, അബ്ദുൽ ലത്തീഫിനും ഇടയിൽ നില നിന്നിരുന്ന ബിസിനസ് തർക്കം തീർക്കാൻ ഞാൻ ഒരു മധ്യസ്ഥനെ നിയോഗിച്ചിരുന്നു. അയാൾ ചെയ്ത അവിവേകമാണ് ഈ തട്ടിക്കൊണ്ടുപോകൽ. ഇതുമായി എനിക്ക് യാതൊരു ബന്ധവുമില്ല. ഞാൻ ഈ വിഷയത്തിൽ തീർത്തും നിരപരാധിയാണ്.
ഫായിദ മുഹമ്മദും, അബ്ദുൽ ലത്തീഫുമായി തനിക്ക് ബിസിനസ് പങ്കാളിത്തമുണ്ടായിരുന്നു. പത്തു വർഷം മുമ്പ് മസ്‌ക്കറ്റിൽ രണ്ടു ഹോസ്പിറ്റലിലും ഫാർമസിയിലും ഇവരോടൊപ്പം തനിക്കും ഷെയർ ഉണ്ടായിരുന്നു. ഏഴു വർഷം ഇതിന്റെ ലാഭം തന്നു. ഇതിനിടയിൽ ഒരിക്കൽ പോലും ഈ ബിസിനസിലെ ലാഭമോ, കണക്കോ താൻ ചോദിച്ചിട്ടില്ല. കുറച്ചു വർഷങ്ങൾക്ക് മുമ്പ് ചേംബർ ഓഫ് കൊമ്മേഴ്‌സിൽ തന്റെ പേരിൽ ലൈസൻസ് എഗ്രിമന്റ് എഴുതണമെന്ന് അവരോട് ആവശ്യപ്പെട്ടിരുന്നു. അതുവരെ ബിസിനസ് പങ്കാളിത്തം സംബന്ധിച്ച് വാക്കാലുള്ള കരാർ മാത്രമേ ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നുള്ളു.
ഈ ആവശ്യം ഉയിച്ചതോടെ ഇവരുടെസ്വഭാവത്തിൽ മാറ്റം വന്നു. പിന്നീട് ഈ ബിസിനസിലെ ലാഭം എനിക്കു തരാതെ ആയി. ബിസിനസിന്റെ ലാഭം താൻ ചോദിച്ചതാണ് തങ്ങൾ തമ്മിലുള്ള ബന്ധം തെറ്റാൻ കാരണമായത്. ഇതൊടൊപ്പം രേഖാമൂലം ഞാൻ അതിന്റെ പങ്കാളി ആകുന്നതും അവർക്ക് എന്നോട് വൈരാഗ്യം ഉണ്ടാകുന്നതിന് കാരണമായി. എനിക്കു ശേഷം എന്റെ മക്കൾക്ക് ഈ ബിസിനസിലെ ലാഭം ലഭിക്കണമെങ്കിൽ രേഖാമൂലമുള്ള ഉറപ്പുകൾ അനിവാര്യമായിരുന്നു. എാൽ ഇത് ലഭിക്കാതെ വന്നതോടെ ഞാൻ കേസുമായി മുന്നോട്ടു പോയി.
പല വിധത്തിലുള്ള അനുരഞ്ജന ശ്രമങ്ങൾക്കൊടുവിൽ ഞാൻ കേസ് പിൻവലിച്ചു. എന്നാൽ ഇതിനു ശേഷം ഇവർ രണ്ടു പേരും എന്റെ ഫോൺ എടുക്കാതെ ആയി. കോടികണക്കിന് രൂപയാണ് ഈ വർഷങ്ങളിൽ എനിക്ക് നഷ്ടമായത്. തുടർന്ന് അവർ മുന്നോട്ടു വച്ച ധാരണ പ്രകാരം ഞാൻ അവരുമായി ബിസിനസ് ധാരണയിലെത്തി. ഇതുമായി ബന്ധപ്പെട്ട രേഖകൾ രണ്ട് ആഴ്‌ച്ചക്കുള്ളിൽ ഒപ്പിടാമെന്നും അറിയിച്ചു. എന്നാൽ അത് പിന്നെയും നീണ്ടുപോയി. ഒരു വർഷത്തിനു ശേഷം ഇവർക്കെതിരെ കേസ് കൊടുക്കാൻ ഞാൻ നിർബന്ധിതനായി. പണം ലഭിക്കാതെ വന്നതോടെ സമൂഹത്തിൽ ഉന്നത സ്ഥാനമുള്ള പലരും ഈ വിഷയത്തിൽ മധ്യസ്ഥ ചർച്ച നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഈ കേസിൽ എനിക്കൊപ്പം ആരോപണ വിധേയനായ ആളെയും പ്രശ്‌നം പരിഹരിക്കാൻ നിയോഗിച്ചത്. പ്രശ്‌നം രമ്യമായി പറഞ്ഞ് പരിഹരിക്കുമെന്നാണ് താൻ പ്രതീക്ഷിച്ചത്. പക്ഷേ സംഭവിച്ചതെല്ലാം താൻ പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു.
59.05 കോടി രൂപ (35 മില്യ ദിർഹം) എനിക്ക് ഇവരിൽ നിന്ന് ലഭിക്കാനുണ്ട്. മധ്യസ്ഥന്മാർ ഇടപെട്ടതിനെ തുടർന്ന് ഇത് 35 കോടി രൂപ (19 മില്യ ദിർഹം) ആയി കുറച്ചു. ഈ പണം തരാമെന്ന് ഏപ്രിൽ ഒന്നിന് കേരളത്തിൽ നട മധ്യസ്ഥ ചർച്ചയിൽ ഇവർ സമ്മതിച്ചതാണ്. എന്നാൽ ഇതിൽ നിന്ന് അഞ്ച് കോടി രൂപ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും പണം നൽകുന്നത് വൈകിക്കുകയായിരുന്നു. ഇപ്പോഴത്തെ ഈ ആരോപണങ്ങൾക്ക് പിന്നിൽ തന്നെ വ്യക്തിപരമായി തകർക്കുക എതാണ് ലക്ഷ്യം. ഒമാനിൽ താൻ പുതുതായി ആരംഭിക്കുന്ന ബിസിനസ് ശൃംഖല ഇവർക്ക് ഭീഷണി ആകുമെന്ന ഭയമാണ് ഇതിനു പിന്നിൽ.
എന്റെ നിരപരാധിത്വം ഞാൻ എവിടെയും തെളിയിക്കാൻ തയ്യാറാണ്. കോടതിയേയും, നാട്ടിലെ നിയമവ്യവസ്ഥയേയും ബഹുമാനിക്കു വ്യക്തിയാണ് താൻ. ബിസിനസ് ആവശ്യാർഥം നാട്ടിലില്ലാത്തതുകൊണ്ടാണ് താൻ ഒളിവിലാണെന്ന് പറഞ്ഞു പരത്തുന്നത്. എന്നാൽ ഇത് വാസ്തവമല്ല. പുതുതായി തുടങ്ങുന്ന ആശുപത്രിക്കായി ഉപകരണങ്ങൾ വാങ്ങിക്കുവാൻ യൂറോപ്പിലാണ് ഇപ്പോൾ ഉള്ളതെന്ന് റബിയുള്ള പറഞ്ഞു.