- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണ്ണക്കടത്തിലെ കസ്റ്റംസ് കേസിൽ മുഖ്യപ്രതി കെ ടി റമീസിന് ജാമ്യം; ജാമ്യം അനുവദിച്ചതു കൊച്ചിയിലെ സാമ്പത്തിക കുറ്റാന്വേഷണ കോടതി; രണ്ട് ലക്ഷം രൂപയുടെയോ സമാനമായ തുകയുടെയോ ജാമ്യം കോടതിയിൽ കെട്ടിവയ്ക്കണമെന്നും എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരായി ഒപ്പിടണമെന്നും നിർദ്ദേശം; എൻഐഎ കേസിലും പ്രതി ആയതിനാൽ പുറത്തിറങ്ങാൻ ആകില്ല; റമീസിന്റെ ജാമ്യാപേക്ഷയെ കോടതിയിൽ എതിർക്കാതെ കസ്റ്റംസ്; സ്വർണ്ണക്കടത്തിൽ ഒരു പ്രതിക്ക് ജാമ്യം കിട്ടുന്നത് ആദ്യം
കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസിൽ മുഖ്യപ്രതി കെ ടി റമീസിന് ജാമ്യം. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യകോടതിയാണ് ജാമ്യം അനുവദിച്ചത്. കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. സ്വർണക്കടത്തിൽ പ്രധാന ആസൂത്രകനാണെന്ന് എൻഐഎ കണ്ടെത്തിയ പ്രതിയാണ് കെ ടി റമീസ്. റമീസിന്റെ ജാമ്യത്തെ കസ്റ്റംസ് കോടതിയിൽ എതിർത്തിട്ടില്ലെന്നതും ശ്രദ്ധേയമായി. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശേഷം ഒരു പ്രതിക്ക് ജാമ്യം ലഭിക്കുന്നത് ഇതാദ്യമായാണ്.
കർശന നിർദ്ദേശങ്ങളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. രണ്ട് ലക്ഷം രൂപയുടെയോ സമാനമായ തുകയുടെയോ ജാമ്യം കോടതിയിൽ കെട്ടിവയ്ക്കണം. എല്ലാ തിങ്കളാഴ്ചയും രാവിലെ 10 മുതൽ 11 മണിക്കിടയിൽ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരായി ഒപ്പിടണം. ഏഴ് ദിവസത്തിനകം പാസ്പോർട്ട് കോടതിയിൽ കെട്ടിവയ്ക്കണം. അന്വേഷണവുമായി എല്ലാ തരത്തിലും സഹകരിക്കണം എന്നിങ്ങനെ കർശന ഉപാധികളോടെയാണ് ജാമ്യം. അറസ്റ്റിലായി 61-ാം ദിവസമാണ് റമീസിന് ജാമ്യം ലഭിക്കുന്നത്.
ഈ ഘട്ടത്തിൽ റമീസിന് ജാമ്യം ലഭിക്കുന്നത് കേസന്വേഷണത്തെ ബാധിക്കില്ല എന്ന് തന്നെയാണ് കസ്റ്റംസ് ചൂണ്ടിക്കാട്ടുന്നത്. ചോദിക്കേണ്ടതെല്ലാം റമീസിനോട് ചോദിച്ച് അറിഞ്ഞിട്ടുണ്ട്. അതിനാൽത്തന്നെ കേസിൽ ജാമ്യം നൽകുന്നതിനെ കസ്റ്റംസ് എതിർത്തില്ല. കസ്റ്റംസ് കേസിൽ മാത്രമാണ് റമീസിന് ജാമ്യം ലഭിച്ചിട്ടുള്ളത്. എൻഐഎ രജിസ്റ്റർ ചെയ്ത കേസിലും റമീസ് പ്രതിയായതിനാൽ പുറത്തിറങ്ങാനാകില്ല. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഏതെങ്കിലും ഒരു കേസിൽ ഒരു പ്രതിക്ക് ജാമ്യം കിട്ടുന്നത് ഇതാദ്യമാണ്.
നേരത്തെ അരമണിക്കൂർ വ്യത്യാസത്തിൽ സ്വപ്ന സുരേഷിനു നെഞ്ചുവേദനയും കെ.ടി. റമീസിന്റെ വയറുവേദനയും അനുഭവപ്പെടുകയും ആശുപത്രിയിലാകുകയും ചെയ്ത സംഭവത്തിൽ ദുരഹതകൾ ആരോപിക്കപ്പെട്ടിരുന്നു. സ്വപ്നയെ പാർപ്പിച്ച വനിതാ ജയിലിന്റെ സൂപ്രണ്ട്, റമീസിനെ പാർപ്പിച്ച അതിസുരക്ഷാ ജയിലിന്റെ സൂപ്രണ്ട് എന്നിവരിൽ നിന്നു വിശദീകരണം തേടുകയും ചെയ്തിരുന്നു.
സ്വപ്നയ്ക്കു കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നു മെഡിക്കൽ ബോർഡ് സാക്ഷ്യപ്പെടുത്തി ഒരു ദിവസം തികയുംമുൻപേ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചതാണ് ദുരൂഹതയ്ക്കിടയാക്കുന്നത്. ജയിൽ ഡോക്ടറോടും ജയിൽവകുപ്പ് വിശദീകരണം തേടിയിട്ടുണ്ട്.ഞായറാഴ്ച വൈകിട്ട് ആറരയ്ക്കു സ്വപ്നയെ ആശുപത്രിയിലെത്തിച്ച് അരമണിക്കൂറിനു ശേഷം റമീസിനെയും ആശുപത്രിയിലെത്തിച്ചു. സ്വപ്നയെ ഇക്കോ കാർഡിയോഗ്രാം പരിശോധനയ്ക്കു വിധേയയാക്കി. കാര്യമായ ആരോഗ്യ പ്രശ്നമൊന്നും കണ്ടെത്തിയിട്ടില്ല. ഹൃദ്രോഗ ലക്ഷണങ്ങളുമില്ല. പക്ഷേ, നെഞ്ചുവേദനയുണ്ടെന്നു സ്വപ്ന ആവർത്തിക്കുക്കുകയും ചെയത്ിരുന്നു.
റമീസിനെ സ്കാനിങ്ങിനു വിധേയനാക്കിയെങ്കിലും രോഗമൊന്നും കണ്ടെത്താനായിട്ടില്ല. തുടർന്ന് ഇരുവരെയും വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ