- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താൻ മുഖ്യമന്ത്രി ആയിരുന്നെങ്കിൽ കെ-റെയിൽ പദ്ധതി നടപ്പാക്കുമായിരുന്നുവെന്ന് കെ.വി. തോമസ്; ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് തർക്കങ്ങൾ പറഞ്ഞുതീർക്കുകയാണ് വേണ്ടതെന്നും കോൺഗ്രസ് നേതാവ്
കൊല്ലം: താൻ മുഖ്യമന്ത്രി ആയിരുന്നെങ്കിൽ കെ-റെയിൽ പദ്ധതി നടപ്പാക്കുമായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് പ്രഫ. കെ.വി. തോമസ്. മഹാത്മാഗാന്ധി പീസ് ഫൗണ്ടേഷൻ കൊല്ലത്ത് സംഘടിപ്പിച്ച ഗാന്ധിജിയുടെ 75-ാം രക്തസാക്ഷിത്വാചരണ പരിപാടിയുടെ സമാപന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വികസനം ജനങ്ങൾക്കുവേണ്ടിയാണെന്നും അതിനായി എതിർപ്പുകൾ മാറ്റിവെച്ച് എല്ലാവരും കൈകോർക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് തർക്കങ്ങൾ പറഞ്ഞുതീർക്കുകയാണ് വേണ്ടത്. അവിടെയാണ് മഹാത്മജി തെളിച്ച വെളിച്ചം കൂടുതൽ പ്രകാശിതമാകുന്നതെന്ന് കെ.വി് തോമസ് കൂട്ടിച്ചേർത്തു. പരിപാടി ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ
Next Story