- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അറഫ സംഗമത്തിനു മുന്നോടിയായി പുതിയ കിസ്‌വ കൈമാറി; അറഫ ദിനത്തിൽ കഅബയിൽ അണിയിക്കാനുള്ള കിസ്വ കൈമാറിയതു മക്ക ഗവർണർ ഫൈസൽ രാജകുമാരൻ
മക്ക: അറഫ സംഗമത്തിനു മുന്നോടിയായി കഅബയിൽ അണിയിക്കാനുള്ള പുതിയ കിസ്‌വ കൈമാറി. അറഫ ദിനത്തിൽ അണിയിക്കാനുള്ള കിസ്വ കൈമാറിയത് മക്ക ഗവർണർ ഫൈസൽ രാജകുമാരനാണ്. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറും സെൻട്രൽ ഹജ്ജ് കമ്മിറ്റി ചെയർമാനുമാണു ഫൈസൽ രാജകുമാരൻ. കഅബയുടെ താക്കോൽ സൂക്ഷിപ്പു ചുമതലയുള്ള അൽ ഷൈബി കുടുംബത്തിലെ കാരണവർ ഡോ. സ്വാലി അൽ ഷൈബി കിസ്‌വ ഏറ്റുവാങ്ങി. അറഫദിനമായ അടുത്ത ഞായറാഴ്ച രാവിലെയാണ് കിസ്‌വ കഅബയിൽ അണിയിക്കുന്നത്. ദുൽഹജ്ജ് മാസത്തിൽ അറഫാ സംഗമത്തിനു മുന്നോറ്റിയായി മക്കയിലെ വിശുദ്ധമന്ദിരമായ ക അബയിൽ ചാർത്തുന്ന ദിവ്യമായ പുതപാണ് പട്ടിലുള്ള കിസ്വ. കഅബ പുനർനിർമ്മാണത്തിന് പിതാവ് ഇബ്രാഹിം നബിയെ സഹായിച്ച ശേഷം ഇസ്മാഈൽ നബിയാണ് കഅബയെ ആദ്യ മായി കിസ്‌വ ധരിപ്പിച്ചതെന്നാണു ചരിത്രം. കറുത്ത പട്ടു തുണിയിൽ സ്വർണനൂ ലുകൾ നെയ്‌തെടുത്തു നിർമ്മിക്കുന്ന ഈ പുടവ ഉമ്മുൽ ജൂദിലെ പ്രത്യേക ഫാക്ടറിയിലാണ് നിർമ്മിക്കുന്നത്. ഏകദേശം 22 കോടി രൂപയാണ് ചെലവ്. സൗദി രാജാവ് അബ്ദ് അൽ അസിസ് ബിൻ സൗദ് 1960ൽ നാട്ടിൽ കിസ്വ
മക്ക: അറഫ സംഗമത്തിനു മുന്നോടിയായി കഅബയിൽ അണിയിക്കാനുള്ള പുതിയ കിസ്‌വ കൈമാറി. അറഫ ദിനത്തിൽ അണിയിക്കാനുള്ള കിസ്വ കൈമാറിയത് മക്ക ഗവർണർ ഫൈസൽ രാജകുമാരനാണ്.
സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറും സെൻട്രൽ ഹജ്ജ് കമ്മിറ്റി ചെയർമാനുമാണു ഫൈസൽ രാജകുമാരൻ. കഅബയുടെ താക്കോൽ സൂക്ഷിപ്പു ചുമതലയുള്ള അൽ ഷൈബി കുടുംബത്തിലെ കാരണവർ ഡോ. സ്വാലി അൽ ഷൈബി കിസ്‌വ ഏറ്റുവാങ്ങി.
അറഫദിനമായ അടുത്ത ഞായറാഴ്ച രാവിലെയാണ് കിസ്‌വ കഅബയിൽ അണിയിക്കുന്നത്. ദുൽഹജ്ജ് മാസത്തിൽ അറഫാ സംഗമത്തിനു മുന്നോറ്റിയായി മക്കയിലെ വിശുദ്ധമന്ദിരമായ ക അബയിൽ ചാർത്തുന്ന ദിവ്യമായ പുതപാണ് പട്ടിലുള്ള കിസ്വ. കഅബ പുനർനിർമ്മാണത്തിന് പിതാവ് ഇബ്രാഹിം നബിയെ സഹായിച്ച ശേഷം ഇസ്മാഈൽ നബിയാണ് കഅബയെ ആദ്യ മായി കിസ്‌വ ധരിപ്പിച്ചതെന്നാണു ചരിത്രം.
കറുത്ത പട്ടു തുണിയിൽ സ്വർണനൂ ലുകൾ നെയ്‌തെടുത്തു നിർമ്മിക്കുന്ന ഈ പുടവ ഉമ്മുൽ ജൂദിലെ പ്രത്യേക ഫാക്ടറിയിലാണ് നിർമ്മിക്കുന്നത്. ഏകദേശം 22 കോടി രൂപയാണ് ചെലവ്. സൗദി രാജാവ് അബ്ദ് അൽ അസിസ് ബിൻ സൗദ് 1960ൽ നാട്ടിൽ കിസ്വ ഫാക്ട്‌റി സ്ഥാപിക്കുന്നതു വരെ കിസ്വ ഈജിപ്തിൽ നിന്നായിരുന്നു മക്കയിലേക്ക് കൊണ്ടു വന്നിരുന്നത്. അതു ഹജ്ജ് തീർത്ഥാടന കാലത്ത് വലിയ ഘോഷയാത്രയായാണ് എത്തിച്ചിരുന്നത്. ഇതിനുള്ള പട്ടുനൂൽ ഇന്ത്യ സുഡാൻ ഇറാക്ക് എന്നിവിടങ്ങളിൽ നിന്ന് എത്തിയിരുന്നു.
670 കിലോഗ്രാം പട്ടു നൂലിൽ കറുത്ത ചായം മുക്കിയാണ് കിസ്വ നെയ്യാനുള്ള നൂൽ തയാറാക്കുന്നത്. സ്വർണനൂലുകൾ കൊണ്ട് വിശുദ്ധ ഖുർആൻ വചനങ്ങൾ എഴുതിയ വലിയ പട്ടകൾ പിനീറ്റ് ഇതിൽ തുന്നിച്ചേർക്കും.
458 മീറ്റർ തുണി ഉപയോഗിച്ച് 16 സമചതുര കഷണങ്ങളായി നിർമ്മിക്കുന്ന കിസ്വ കഅബയിൽ ചാർത്തിയ ശേഷമാണ് തുന്നി ഒരു പുടവയാക്കി മാറ്റുന്നത്. സൗദിയിലെ കിസ്വ നിർമ്മാണ ഫാക്ടറിയിൽ ഇരുനൂറ്റൻപതോളം പേർ ജോലി ചെയ്യുന്നുണ്ട്.