കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് മൂന്ന് പുതിയ വികാരി ജനറാൾമാർ കൂടി നിയമിച്ചു, ഫാ.അഗസ്റ്റ്യൻ പഴേപറമ്പിൽ, ഫാ.ജോർജ് ആലുങ്കൽ, ഫാ.ഡോ.കുര്യൻ താമരശ്ശേരി എന്നിവരെയാണ് പുതിയ വികാരി ജനറാൾമാരായി രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ നിയമിച്ചത്.

രൂപതയിലെ പാസ്റ്ററൽ ഡിപ്പാർട്ട്‌മെന്റുകൾ, സംഘടനകൾ, സാമൂഹികക്ഷേമ പ്രവർത്തനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ ചുമതല ഫാ.അഗസ്റ്റ്യൻ പഴേപറമ്പിലും റാന്നിപത്തനംതിട്ട മിഷന്റെ ചുമതല ഫാ.ജോർജ് ആലുങ്കലും വഹിക്കും. കൂരിയ അഡ്‌മിനിസ്‌ട്രേഷൻ, കൗൺസിലുകൾ, മാര്യേജ്അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലുകൾ, എന്നിവയുടെ ചുമതല രൂപതാ ചാൻസലർകൂടിയായ ഫാ.ഡോ.കുര്യൻ താമരശ്ശേരിയും പ്രോട്ടോസിഞ്ചെല്ലൂസിന്റെ ചുമതല സഹായമെത്രാൻ അഭിവന്ദ്യ മാർ ജോസ് പുളിക്കലും വഹിക്കുന്നതാണെന്ന് രൂപതാ കേന്ദ്രം അറിയിച്ചു.