- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കബഡിയിൽ മൂന്നാം ലോക കിരീടം ഇന്ത്യ നിലനിർത്തിയത് വളരെ കഷ്ടപ്പെട്ട്; ഇന്ത്യയുടെ കണ്ടു പിടിത്തം മുതലാക്കി കരുത്തന്മാരായ ഇറാൻ ടീം; ശക്തമായ ഇടപെടൽ ഉണ്ടായില്ലെങ്കിൽ ഹോക്കിയുടെ അവസ്ഥ വരും
അഹമ്മദാബാദ് : വാശിയേറിയ പോരാട്ടത്തിനൊടുവിൽ ഇറാനെ തകർത്ത് കബഡി ലോകകപ്പിൽ ഇന്ത്യ ചാംപ്യന്മാരുന്നത് ആശങ്കകൾ ബാക്കിയാക്കിയാണ്. ആതിഥേയരായിട്ട് കൂടി ഇറാൻ കടുത്ത വെല്ലുവിളി ഇന്ത്യയ്ക്ക് ഉയർത്തി. സ്‌കോർ: 38-29. പരിഷ്‌കരിച്ച പതിപ്പിൽ ഇന്ത്യയുടെ തുടർച്ചയായ മൂന്നാം കബഡി ലോകകപ്പ് കിരീട നേട്ടമാണിത്. മൂന്നുതവണയും ഇറാനെ തോൽപ്പിച്ചാണ് ഇന്ത്യ ചാംപ്യനായത്. കബഡിയെന്നത് ഇന്ത്യയുടെ സ്വന്തം കായിക ഇനമാണ്. എല്ലാ ലോകകിരീടവും ഇന്ത്യ നേടിയ കായിക ഇനം. ഒളിമ്പിക്‌സിൽ ഇനിയും കബഡി മത്സ ഇനമാക്കിയിട്ടില്ല. ഇതിനുള്ള സാധ്യതകൾ തെളിയുമ്പോഴാണ് ഹോക്കിയിൽ ഇറാൻ ശക്തരായ എതിരാളികൾ ആകുന്നത്. ഹോക്കിയിലും ഇതായിരുന്നു അവസ്ഥ. ഇന്ത്യയിൽ നിന്ന് കളി കണ്ടു പഠിച്ചവരാണ് ഇന്ന് ലോക ജേതാക്കൾ. ഇന്ത്യയ്ക്ക് ഒളിമ്പിക്‌സ് ക്വാർട്ടറിന് അപ്പുറം പോലും കടക്കാനാകുന്നില്ല. കഴിഞ്ഞ ദിവസം നടന്ന കബഡി ഫൈനലും സമാനമായ ചിത്രമാണ് ഉള്ളത്. ഓരോ ലോകകപ്പ് കഴിയുംതോറും ഇറാൻ ശക്തരാകുന്നു. ബംഗ്ലാദേശും നല്ല ടീമാകുന്നു. അതു കരുതലോടെ ഹോക്കിയെ ഇന്ത്യ കാണണം. എങ്കിൽ മാത്രമേ ഈ ഗ
അഹമ്മദാബാദ് : വാശിയേറിയ പോരാട്ടത്തിനൊടുവിൽ ഇറാനെ തകർത്ത് കബഡി ലോകകപ്പിൽ ഇന്ത്യ ചാംപ്യന്മാരുന്നത് ആശങ്കകൾ ബാക്കിയാക്കിയാണ്. ആതിഥേയരായിട്ട് കൂടി ഇറാൻ കടുത്ത വെല്ലുവിളി ഇന്ത്യയ്ക്ക് ഉയർത്തി. സ്‌കോർ: 38-29. പരിഷ്‌കരിച്ച പതിപ്പിൽ ഇന്ത്യയുടെ തുടർച്ചയായ മൂന്നാം കബഡി ലോകകപ്പ് കിരീട നേട്ടമാണിത്. മൂന്നുതവണയും ഇറാനെ തോൽപ്പിച്ചാണ് ഇന്ത്യ ചാംപ്യനായത്.
കബഡിയെന്നത് ഇന്ത്യയുടെ സ്വന്തം കായിക ഇനമാണ്. എല്ലാ ലോകകിരീടവും ഇന്ത്യ നേടിയ കായിക ഇനം. ഒളിമ്പിക്‌സിൽ ഇനിയും കബഡി മത്സ ഇനമാക്കിയിട്ടില്ല. ഇതിനുള്ള സാധ്യതകൾ തെളിയുമ്പോഴാണ് ഹോക്കിയിൽ ഇറാൻ ശക്തരായ എതിരാളികൾ ആകുന്നത്. ഹോക്കിയിലും ഇതായിരുന്നു അവസ്ഥ. ഇന്ത്യയിൽ നിന്ന് കളി കണ്ടു പഠിച്ചവരാണ് ഇന്ന് ലോക ജേതാക്കൾ. ഇന്ത്യയ്ക്ക് ഒളിമ്പിക്‌സ് ക്വാർട്ടറിന് അപ്പുറം പോലും കടക്കാനാകുന്നില്ല.
കഴിഞ്ഞ ദിവസം നടന്ന കബഡി ഫൈനലും സമാനമായ ചിത്രമാണ് ഉള്ളത്. ഓരോ ലോകകപ്പ് കഴിയുംതോറും ഇറാൻ ശക്തരാകുന്നു. ബംഗ്ലാദേശും നല്ല ടീമാകുന്നു. അതു കരുതലോടെ ഹോക്കിയെ ഇന്ത്യ കാണണം. എങ്കിൽ മാത്രമേ ഈ ഗെയിമിൽ മുൻതൂക്കം നിലനിർത്താൻ കഴിയൂ. ഫൈനലിൽ ആദ്യ പകുതിയിൽ ഇന്ത്യ പുറകിലായിരുന്നെങ്കിലും രണ്ടാം പകുതിയിൽ മനഃസാന്നിധ്യം കൈവിടാതെ ഇന്ത്യൻ താരങ്ങൾ തങ്ങളുടെ മികവ് പുറത്തെടുക്കുകയായിരുന്നു. ആദ്യ പകുതിയുടെ ഇന്ത്യയ്ക്ക് 13 പോയിന്റും ഇറാന് 18 പോയിന്റുമായിരുന്നു. രണ്ടാം പകുതിയിൽ പിന്നീട് ഇന്ത്യയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നില്ല.
മികച്ച റേയ്ഡ് നടത്തിയും പ്രതിരോധിച്ചും ഇന്ത്യൻ താരങ്ങൾ കളം നിറഞ്ഞു. 29-ാം മിനിറ്റിൽ 20-20നു ഒപ്പമെത്തിയ ഇന്ത്യ പിന്നീട് 18 പോയിന്റ് നേടിയപ്പോൾ ഇറാനു നേടാനായത് അതിന്റെ പകുതി മാത്രം. അജയ് ഠാക്കൂർ എന്ന ഏഴാം നമ്പർ താരത്തിന്റെ പ്രകടനം മൽസരത്തിൽ നിർണായകമായി. വിലപ്പെട്ട 12 പോയിന്റാണ് അജയ് ടീമിനായി നേടിയത്. അജയ് തന്നെയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ.
കാണികളുടെ പിന്തുണയും ടീമിന് ആവേശം നൽകുന്നതായി. ഇന്ത്യ ഓരോ പോയിന്റ് നേടുമ്പോഴും ഗ്യാലറി ആർത്തിരമ്പി. സെമിയിൽ തായ്!ലൻഡിനെ തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലിൽ എത്തിയത്.