- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലയിലും നെഞ്ചിലുമായി ഷൂട്ട് ചെയ്തത് 20 തവണ; മത്സരത്തിനിടെ അന്താരാഷ്ട്ര കബഡി താരം വെടിയേറ്റ് മരിച്ചു; കൊല്ലപ്പെട്ടത് പ്രോ കബഡി ലീഗ് താരം സന്ദീപ് നംഗൽ
ജലന്ധർ: മത്സരത്തിനിടെ അന്താരാഷ്ട്ര കബഡി താരം സന്ദീപ് നങ്കൽ വെടിയേറ്റ് മരിച്ചു. പഞ്ചാബിലെ ജലന്ധറിൽ വച്ചാണ് സന്ദീപിന് വെടിയേറ്റത്. തലയിലും നെഞ്ചിലുമായി താരത്തിന്ഇരുപതോളം തവണ വെടിയേറ്റു.
ജലന്ധർ: മത്സരത്തിനിടെ അന്താരാഷ്ട്ര കബഡി താരം സന്ദീപ് നങ്കൽ വെടിയേറ്റ് മരിച്ചു. പഞ്ചാബിലെ ജലന്ധറിൽ വച്ചാണ് സന്ദീപിന് വെടിയേറ്റത്. തലയിലും നെഞ്ചിലുമായി താരത്തിന്ഇരുപതോളം തവണ വെടിയേറ്റു.
തിങ്കളാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് ജലന്ധറിലെ മല്യാൻ ഗ്രാമത്തിലാണ് സംഭവം. അക്രമത്തിനു പിന്നാലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ജലന്ധർ റൂറൽ എസ്‌പി ലഖ്വീന്ദർ സിങ് ഇക്കാര്യം സ്ഥിരീകരിച്ചു.
സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അക്രമത്തിനു പിന്നാലെ കാണികൾ ചിതറിയോടി.അതേസമയം താരത്തിന് നേരെ വെടിയുതിർത്തത് ആരാണെന്ന് വ്യക്തമല്ല. അക്രമി സംഘത്തിൽ 12 പേർ ഉണ്ടായിരുന്നു എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.
10 വർഷത്തിലേറെയായി കബഡിയിൽ സജീവമാണു നംഗൽ. പഞ്ചാബിനു പുറമേ യുഎസ്എ, കാനഡ, യുകെ എന്നിവിടങ്ങളിലും കബഡി ടൂർണമെന്റുകൾ കളിച്ചിട്ടുണ്ട്. കളിക്കളത്തിൽ പ്രകടിപ്പിച്ചിരുന്ന അസാമാന്യ മികവിന്, 'ഡയമണ്ട് താരം' എന്ന വിളിപ്പേരിലും അറിയപ്പെട്ടിരുന്നുഒരു കബഡി ഫെഡറേഷൻ നടത്തുകയായിരുന്നു താരം.പ്രോ കബഡി ലീഗിലെ താരമായിരുന്നു നംഗൽ.
മറുനാടന് മലയാളി ബ്യൂറോ