കേരള അസോസിയേഷൻ ഓഫ് ഡാളസ് സെപ്റ്റംബർ 17 ശനിയാഴ്ച കോപ്പേൽ സെന്റ് അൽഫോൻസ് ചർച്ചിൽ വച്ചു ഓണാഘോഷം നടത്തുകയുണ്ടായി. അസോസിയേഷൻ വൈസ് പ്രസിഡന്റ് ആൻസി ജോസഫ്,സോഷ്യൽ ഡയറക്ടർ രമ സുരേഷ്,എഡ്യൂക്കേഷൻ ഡയറക്ടർ സോണിയ തോമസ് എന്നിവർ ചേർന്ന് നിലവിളക്കിൽ ദീപം തെളിയിച്ചാണ് ഓണാഘോഷ പരിപാടിക്ക് ആരംഭം കുറിച്ചത്.

മുഖ്യ അതിഥിയായി  മറിയാമ്മ പിള്ള (Former FOKANA President) തിരുവോണ സന്ദേശം നൽകുകയുണ്ടായി .തുടർന്ന് ബോബൻ കൊടുവത്തു , ഷിജു എബ്രഹാം , സോണിയ തോമസ് എന്നിവരുടെ നേതൃത്വത്തിൽ എഡ്യൂക്കേഷൻ അവാർഡ് ദാനം നടത്തുകയുണ്ടായി. അതിനുശേഷം KAD കലാകാരന്മാർ അണിയിച്ചൊരുക്കിയ പൂക്കളവും വിവിധയിനം കലാ പരിപാടികളും ഓണാഘോഷത്തിന്റെ ഓർമ്മ ഓളങ്ങളാക്കി .ഓണ പാട്ടുകളും,തിരുവാതിര കളികളും,വള്ളം കളിയും സിനിമാറ്റിക്ക് ഡാൻസ് മായി 'ഡാളസ് ഒരു കൊച്ചു കേരളമായ കാഴ്ച കണ്ട ആയിരങ്ങൾ സ്മൃതികളുടെ ചിറകുകളേകി തങ്ങളുടെ നാടുകളിലേക്ക് എത്തിച്ചേർന്നുവോ എന്നു കരുതിയതിൽ തെറ്റ് കാണുവാൻ കഴിയുകയില്ല.

തുടർന്ന് താലപ്പൊലിയും, ചെണ്ട മേളവും ,പുലി കളിയും കാവടിയാട്ടവുമായി മഹാബലിയുടെ എഴുന്നള്ളത്തും ആയിരങ്ങൾക്ക് ആകർഷകമായി തീരുകയുണ്ടായി .തുടർന്ന് വിഭവ സമൃദ്ധമായ ഓണസദ്യയോടെ ഓണാഘോഷങ്ങൾക്ക് വിരാമമായി.പ്രസിഡന്റ് ബാബു മാത്യു സ്വാഗതം പറയുകയും ,സെക്രട്ടറി. റോയ് കൊടുവത് നന്ദി പറയുകയും ചെയ്തു. ആര്്ട്ട് ഡയറക്ടർ ജോണി സെബാസ്റ്റ്യൻ പരിപാടിയുടെ അവതാരകനായിരുന്നു .