- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദൃഢപ്രതിഞ്ജ ചെയ്ത് അധികാരമേറ്റ കമ്യൂണിസ്റ്റ് മന്ത്രി കടകം പള്ളി സുരേന്ദ്രൻ വിശ്വാസിയോ! കസവുഷാളും കസവുമുണ്ടു മണിഞ്ഞ് അഷ്ടമണിരോഹിണി ദിനത്തിൽ ഗുരുവായൂർ ക്ഷേത്രത്തിലത്തെി കണ്ണനെ വണങ്ങി ദേവസ്വം മന്ത്രി; ദക്ഷിണ നൽകി പ്രസാദവും വാങ്ങി കുടുംബത്തിനായി വഴിപാടും കഴിച്ച് ഏവരെയും ഞെട്ടിച്ചു; വിശ്വാസം വീണ്ടും സിപിഎമ്മിൽ വിവാദമാവുന്നു
കോഴിക്കോട്: വൈരുധ്യാതിഷ്ഠിത ഭൗതികവാദത്തിൽ വിശ്വസിക്കുന്നതിനാൽ കമ്യൂണിസ്റ്റുകാർ പൊതുവെ നാസ്തികകരാണെന്നാണ് താത്വികമായി പറയുക. ദൈവനാമത്തിൽ സത്യപ്രതിഞ്ജ ചെയ്യാതെ കമ്യൂണ്സ്റ്റ് മന്ത്രിമാർ ദൃഢ പ്രതിഞ്ജ ചെയ്യുന്നതും ഈ പ്രത്യയശാസ്ത്ര ദാർഡ്യം കാണിക്കാൻ കൂടിയാണ്. എന്നാൽ ഇങ്ങനെ ദൃഢപ്രതിഞ്ജ ചെയ്ത് അധികാരത്തിലേറിയ ഒരു മന്ത്രി വിശ്വാസിയായാൽ എങ്ങനെയിരക്കും. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് അഷ്ടമി രോഹിണ ദിനമായ ഇന്നലെ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി എതിരാളികളെപ്പോലും ഞെട്ടിച്ചത്. സാധാരണ സി.പി.എം മന്ത്രിമാർ ദേവസ്വംപോലുള്ള വകുപ്പുകൾ കൈകാര്യം ചെയ്യുമ്പോൾ, ഔദ്യോഗിക ആവശ്യാർഥം അമ്പലത്തിൽ പോവേണ്ടി വരുമെങ്കിലും, അവർ നാലമ്പലത്തിൽ കയറി തൊഴുത് പ്രസാദം വാങ്ങി വഴിപാടും കഴിച്ച് മടങ്ങാറില്ല. കഴിഞ്ഞ വി എസ് സർക്കാറിന്റെ കാലത്ത് ദേവസ്വം മന്ത്രിയായിരുന്ന ജി.സുധാകരൻ പലതവണ ഔദ്യോഗിക ആവശ്യങ്ങൾക്കായി ശബരിമലയിലും ഗുരുവായൂരിലുമൊക്കെ വന്നിട്ടുണ്ടെിലും ഒരിക്കലും നാലമ്പലത്തിനകത്ത് കയറി തൊഴുയോ, പ്രസാദം വാങ്ങുകയോ, വഴിപാട്
കോഴിക്കോട്: വൈരുധ്യാതിഷ്ഠിത ഭൗതികവാദത്തിൽ വിശ്വസിക്കുന്നതിനാൽ കമ്യൂണിസ്റ്റുകാർ പൊതുവെ നാസ്തികകരാണെന്നാണ് താത്വികമായി പറയുക. ദൈവനാമത്തിൽ സത്യപ്രതിഞ്ജ ചെയ്യാതെ കമ്യൂണ്സ്റ്റ് മന്ത്രിമാർ ദൃഢ പ്രതിഞ്ജ ചെയ്യുന്നതും ഈ പ്രത്യയശാസ്ത്ര ദാർഡ്യം കാണിക്കാൻ കൂടിയാണ്. എന്നാൽ ഇങ്ങനെ ദൃഢപ്രതിഞ്ജ ചെയ്ത് അധികാരത്തിലേറിയ ഒരു മന്ത്രി വിശ്വാസിയായാൽ എങ്ങനെയിരക്കും. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് അഷ്ടമി രോഹിണ ദിനമായ ഇന്നലെ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി എതിരാളികളെപ്പോലും ഞെട്ടിച്ചത്.
സാധാരണ സി.പി.എം മന്ത്രിമാർ ദേവസ്വംപോലുള്ള വകുപ്പുകൾ കൈകാര്യം ചെയ്യുമ്പോൾ, ഔദ്യോഗിക ആവശ്യാർഥം അമ്പലത്തിൽ പോവേണ്ടി വരുമെങ്കിലും, അവർ നാലമ്പലത്തിൽ കയറി തൊഴുത് പ്രസാദം വാങ്ങി വഴിപാടും കഴിച്ച് മടങ്ങാറില്ല. കഴിഞ്ഞ വി എസ് സർക്കാറിന്റെ കാലത്ത് ദേവസ്വം മന്ത്രിയായിരുന്ന ജി.സുധാകരൻ പലതവണ ഔദ്യോഗിക ആവശ്യങ്ങൾക്കായി ശബരിമലയിലും ഗുരുവായൂരിലുമൊക്കെ വന്നിട്ടുണ്ടെിലും ഒരിക്കലും നാലമ്പലത്തിനകത്ത് കയറി തൊഴുയോ, പ്രസാദം വാങ്ങുകയോ, വഴിപാട് കഴിക്കുകയോ ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ കടകംപള്ളിയുടെ നടപടി വരുംദിവസങ്ങളിൽ പാർട്ടിയിൽ വലിയ ചർച്ചക്കും വിവാദങ്ങൾക്കും ഇടയാക്കുമെന്ന് ഉറപ്പാണ്.
ഇന്നലെ പുലർച്ചെ ഗുരുവായൂരിലത്തെിയ മന്ത്രി പന്തീരടി പൂജക്ക് നടയടക്കും മുമ്പേ ക്ഷേത്രത്തിലത്തെിയാണ് കണ്ണനെ തൊഴുതത്.കസവുമുണ്ടും കസവുഷാണുമണിഞ്ഞാണ് മന്ത്രി ക്ഷേത്രത്തിലത്തെിയത്.ദേവസ്വം ചെയർമാനും കോൺഗ്രസ് നേതാവുമായ പീതാംബരക്കുറുപ്പിനോടൊപ്പം കൊടിമരത്തറക്കടുത്ത് വലിയ ബലിക്കല്ലിന് സമീപം നിന്ന മന്ത്രി തൊഴുകൈകളോടെ ഭഗവാനെ വണങ്ങി.തുടർന്ന് നാലമ്പലത്തിനുള്ളിൽ കയറി തൊഴുത്, മേൽശാന്തി പള്ളിശ്ശേരി മധുസൂധനൻ നമ്പൂതിരിക്ക് ദക്ഷിണ നൽകി പ്രസാദം സ്വീകരിച്ചു.നാലമ്പലത്തിന് പുറത്തുകടന്ന മന്ത്രി ഉപദേവതകളായ ഗണപതി,ഭഗവതി, അയ്യപ്പൻ എന്നിവരെയും വണങ്ങി.തുടർന്ന് കുടുംബാംഗങ്ങളുടെ പേരിൽ വഴിപാടിനായി പണം നൽകി.കൊടുത്ത പണത്തിന്റെ ബാക്കി അദ്ദേഹം വാങ്ങിയില്ല. അത് ക്ഷേത്രത്തിലെ അന്നദാനത്തിനായി ചെലവിടാനായിരുന്നു മന്ത്രിയുടെ നിർദ്ദേശം.
തുടർന്ന് ആധ്യാത്മിക ഹാളിൽ കയറിയ മന്ത്രി ഭാഗതവ പ്രഭാഷണവും കേട്ടു.ഒരു മണിക്കൂറോളം ക്ഷേത്രത്തിൽ ചെലവിട്ട മന്ത്രി ഭഗവാന്റെ പിറന്നാൾ സദ്യക്ക് വിഭവങ്ങൾ വിളമ്പുകയും പ്രസാദം കഴിക്കുകയും ചെയ്തു. വൈകീട്ട് ഗുരുവായൂരിൽ നടന്ന സാംസ്കാരിക സമ്മേളനത്തിൽ മന്ത്രി തനിക്കുണ്ടായ നവ്യാനുഭവത്തെ കുറിച്ച് വാചാലനാവുകയും ചെയ്തു.'എന്റെ പൊതുജീവിതത്തിലെ ഏറ്റവും മനോഹരവും ധന്യവുമായ നിമിഷങ്ങളിലൂടെയാണ് ഞാൻ കടന്നുപോവുന്നത്' എന്ന് പറഞ്ഞാണ് അദ്ദേഹം ഗുരുവായൂർ അനുഭവം വർണ്ണിച്ചത്. അതായത് യാദൃഛികമായല്ല താൻ തികച്ചും ആലോചിച്ച് ഉറപ്പിച്ച തീരുമാനം തന്നെയാണ് ഇതെന്ന് വ്യക്തമാക്കുന്നതായിരുന്നു മന്ത്രിയുടെ വാക്കുകൾ. ഇതും കൂടി കേട്ടതോടെ മന്ത്രിക്കൊപ്പമുണ്ടായിരുന്ന പാർട്ടി നേതാക്കൾ അമ്പരന്ന് മുഖത്തോടുമുഖം നോക്കുന്നുണ്ടായിരുന്നു. നേരത്തെയും വിശ്വാസവും വ്യക്തി ജീവിതവും സംബന്ധിച്ച് സിപിഎമ്മിൽ വിവാദം ഉണ്ടായിരുന്നു.
നിലവിൽ ഒരാൾ വിശ്വാസിയാണോ അവിശ്വാസിയാണോ എന്നതൊന്നും പാർട്ടിയിൽ നേരിട്ട് പ്രശ്‌നമല്ല. വിശ്വാസങ്ങൾക്കല്ല, അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും ചൂഷണത്തിനും എതിരാണ് തങ്ങളെന്നാണ് ഇ.എം.എസ് അടക്കമുള്ള സി.പി.എം നേതാക്കൾ പലതവണ വ്യക്തമാക്കിയത്. പക്ഷേ വിശ്വാസം ഒളിപ്പിച്ചുവെക്കുന്ന നേതാക്കൾക്കെതിരെ പാർട്ടിക്കകത്ത് പല തവണ വിമർശനം ഉണ്ടായിരുന്നു. കൊട്ടാരക്കര എംഎൽഎയായിരുന്ന ഐഷാപോറ്റി തന്റെ ദൈവ വിശ്വാസം പാർട്ടിക്കുമുന്നിൽ മറച്ചുവെച്ചത് തെറ്റായിപോയെന്ന്, പിണറായി വിജയൻ സെക്രട്ടറിയായിരിക്കെ ഒരു റിപ്പോർട്ടിൽ വിമർശിച്ചിരുന്നു.അതേ പ്രശ്‌നം തന്നെയാണ് ഇപ്പോഴും ഉള്ളത്. നാസ്തികനായി പൊതുജീവിതം നയിച്ചിരുന്ന കടകംപള്ളി, മന്ത്രിയായശേഷം വിശ്വാസിയായിമാറിയോ എന്ന ചോദ്യം പാർട്ടിയെ കുഴപ്പിക്കുകതന്നെ ചെയ്യും.
മാത്രമല്ല നേതാക്കൾക്കും അണികൾക്കും പ്രത്യയശാസ്ത്ര ബന്ധം നഷ്ടപ്പെടുകയാണെന്നും ആത്യന്തികമായ കമ്യൂണിസ്റ്റുാകർ ഭൗതികവാദ ജീവിതം നയിക്കേണ്ടവരാണെന്നും പാർട്ടികോൺഗ്രസ് രേഖകളിൽവരെ വ്യക്തമാണ്. കൂടുതലായി മതങ്ങളിലേക്ക് ആകൃഷ്ടരാവുന്നതിന് പകരം മതേതര സമൂഹം കെട്ടിപ്പടുക്കുന്നതിനെ കുറിച്ചും പാർട്ടി പ്‌ളീന മടക്കം പല തീരുമാനങ്ങളും എടുത്തിരുന്നു. ഇതിനിടയിൽ കടകംപള്ളിയെപ്പോലൊരു മന്ത്രിയുടെ ഈ നിലപാടുകളെ എങ്ങനെ സി.പി.എം വ്യാഖാനിക്കുമെന്നുമാണ് കണ്ടറിയേണ്ടത്.
അതേസമയം പാർട്ടിയിലെ ഔദ്യോഗിക വിഭാഗത്തിന്റെ അറിവോടെ തന്നെയാണ് മന്ത്രിയുടെ ഈ നടപടിയെന്നും പറയുന്നുണ്ട്.
ബിജെപിയിലേക്ക് പോവുന്നതിനും പകരം വിശ്വാസികളുടെ പിന്തുണ തങ്ങൾക്ക് നേടിയെടുക്കാനായി സി.പി.എം നടത്തുന്ന അടവുനയമായും ഇതിനെ കാണുന്നവരുണ്ട്.പക്ഷേ ഇത് മൃദുഹിന്ദുത്വ സമീപനമാണെന്ന വിമർശനവും സോഷ്യൽ മീഡിയയിൽ ഉയർന്നുവരുന്നുണ്ട്.