- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടകംപള്ളി ഭൂമിതട്ടിപ്പു കേസിൽ അഞ്ചു പേരെ നുണ പരിശോധനക്ക് വിധേയമാക്കും; അനുമതിക്കായി തിരുവനന്തപുരം പ്രത്യേക കോടതിയിൽ അപേക്ഷ നൽകി സിബിഐ; വ്യാജ തണ്ടപ്പേര് ഉണ്ടാക്കിയത് വർക്കല കഹാറിന്റെ ബന്ധു അടക്കമുള്ളവരെന്ന് സൂചന
തിരുവനന്തപുരം: കടകംപള്ളി ഭൂമി തട്ടിപ്പ് കേസിൽ അഞ്ചു പേരെ നുണ പരിശോധനക്ക് വിധേയമാക്കാൻ സിബിഐ തീരുമാനിച്ചു. ഇതിനായി തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയിൽ അപേക്ഷ നൽകി. മുൻ വില്ലേജ് ഓഫീസർ ലാലിമോൾ, മുൻ വില്ലേജ് അസിസ്റ്റന്റ് സുജൻ, മുൻ വില്ലേജ് ഓഫീസർ മോഹനൻ, മുൻ എംഎൽഎ വർക്കല കഹാറിന്റെ ബന്ധു എഎം അഷ്‌റഫ്, ഡോക്യുമെന്റ് റൈറ്റേർസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ആർ.കെ ജയൻ എന്നിവരെ നുണ പരിശോധനക്ക് വിധേയമാക്കാനാണ് സിബിഐ അനുമതി തേടിയത്. 2008-2010 കാലഘട്ടത്തിൽ കടകംപള്ളിയിൽ വില്ലേജ് ഓഫീസറായിരുന്നു ലാലിമോൾ. ഈ കാലഘട്ടത്തിലാണ് കടകംപള്ളി വില്ലേജിൽ വ്യാജമായി തണ്ടപ്പേര് ഉണ്ടാക്കിയതെന്നാണ് സിബിഐ യുടെ നിഗമനം. ഭൂമി തട്ടിപ്പിന് ഒത്താശ ചെയ്തു എന്നതാണ് ആർ.കെ. ജയനെതിരെയുള്ള ആരോപണം. മറ്റുള്ളവർക്കെതിരെയും സമാനമായ സംശയങ്ങളാണ് സിബിഐക്കുള്ളത്. കടകംപള്ളി വില്ലേജിലെ 170 പേരുടെ 45.50 ഏക്കർ ഭൂമി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജരേഖയുണ്ടാക്കി തട്ടിയെടുക്കാൻ ശ്രമിച്ചുവെന്നതാണ് കേസ്. കേസിലെ 21, 22 പ്രതികളായിരുന്നു സലിംരാജും ഭാര്യ ഷംസാ
തിരുവനന്തപുരം: കടകംപള്ളി ഭൂമി തട്ടിപ്പ് കേസിൽ അഞ്ചു പേരെ നുണ പരിശോധനക്ക് വിധേയമാക്കാൻ സിബിഐ തീരുമാനിച്ചു. ഇതിനായി തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയിൽ അപേക്ഷ നൽകി. മുൻ വില്ലേജ് ഓഫീസർ ലാലിമോൾ, മുൻ വില്ലേജ് അസിസ്റ്റന്റ് സുജൻ, മുൻ വില്ലേജ് ഓഫീസർ മോഹനൻ, മുൻ എംഎൽഎ വർക്കല കഹാറിന്റെ ബന്ധു എഎം അഷ്‌റഫ്, ഡോക്യുമെന്റ് റൈറ്റേർസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ആർ.കെ ജയൻ എന്നിവരെ നുണ പരിശോധനക്ക് വിധേയമാക്കാനാണ് സിബിഐ അനുമതി തേടിയത്. 2008-2010 കാലഘട്ടത്തിൽ കടകംപള്ളിയിൽ വില്ലേജ് ഓഫീസറായിരുന്നു ലാലിമോൾ. ഈ കാലഘട്ടത്തിലാണ് കടകംപള്ളി വില്ലേജിൽ വ്യാജമായി തണ്ടപ്പേര് ഉണ്ടാക്കിയതെന്നാണ് സിബിഐ യുടെ നിഗമനം. ഭൂമി തട്ടിപ്പിന് ഒത്താശ ചെയ്തു എന്നതാണ് ആർ.കെ. ജയനെതിരെയുള്ള ആരോപണം. മറ്റുള്ളവർക്കെതിരെയും സമാനമായ സംശയങ്ങളാണ് സിബിഐക്കുള്ളത്.
കടകംപള്ളി വില്ലേജിലെ 170 പേരുടെ 45.50 ഏക്കർ ഭൂമി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജരേഖയുണ്ടാക്കി തട്ടിയെടുക്കാൻ ശ്രമിച്ചുവെന്നതാണ് കേസ്. കേസിലെ 21, 22 പ്രതികളായിരുന്നു സലിംരാജും ഭാര്യ ഷംസാദും. കടകംപള്ളി ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ട് 14 കോടിയുടെ തട്ടിപ്പ് നടന്നുവെന്നാണ് സിബിഐ യുടെ കണ്ടെത്തൽ. ഭൂമിയുടെ തണ്ടപ്പേര് മാറ്റാൻ 60 ലക്ഷത്തോളം രൂപ ചെലവിട്ടതായും സിബിഐ.യുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് ഉമ്മൻ ചാണ്ടിയുടെ ഗൺമാനായിരുന്ന സലിംരാജിനെയും ഭാര്യ ഷംസാദിനെയും ഉൾപ്പെടെ നിരവധി പേരെയാണ് സിബിഐ പ്രതിചേർത്തിരുന്നത്. ഇവരെയെല്ലാം അറസ്റ്റ് ചെയ്ത് ചോദ്യംചെയ്യുകയും ചെയ്തിരുന്നു. എന്നാൽ കുറ്റപത്രം സമർപ്പിച്ചപ്പോൾ ഇവരെല്ലാം പ്രതിപ്പട്ടികയിൽ നിന്ന് അപ്രത്യക്ഷമായി. കേസിൽ സലിംരാജ് അടക്കം 27 പ്രതികളുണ്ടായിരുന്നു. എന്നാൽ, സിബിഐ. സമർപ്പിച്ച കുറ്റപത്രത്തിൽ മുൻ ഡെപ്യൂട്ടി തഹസിൽദാർ വിദ്യോദയ കുമാർ അടക്കം അഞ്ചു പ്രതികൾ മാത്രമാണുള്ളത്. വിദ്യോദയ കുമാറിനെ കൂടാതെ നിസാർ അഹമ്മദ്, സുഹറാ ബീവി, മുഹമ്മദ് കാസിം, റുഖിയ ബീവി എന്നിവരെയാണ് സിബിഐ. കുറ്റപത്രത്തിൽ പ്രതിയാക്കിയിരിക്കുന്നത്.
ആദ്യം വിജിലൻസാണ് കേസന്വേഷിച്ചത്. പിന്നീട് കേസ് സിബിഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് കോടതി സിബിഐ. അന്വേഷണത്തിന് ഉത്തരവിട്ടു. മൂന്നുവർഷം നീണ്ടുനിന്ന വിവാദങ്ങളാണ് കേസുമായി ബന്ധപ്പെട്ട് ഉണ്ടായത്. അന്വേഷണങ്ങൾക്കുമൊടുവിലാണ് സിബിഐ. സലീംരാജിനെ കുറ്റവിമുക്തനാക്കി കുറ്റപത്രം സമർപ്പിച്ചത്. കഴിഞ്ഞവർഷം ജൂണിൽ സലീംരാജ് ഉൾപ്പെടെ 10 പേരെ അറസ്റ്റുചെയ്തിരുന്നു. പിന്നീട് ഇവർ ജാമ്യത്തിൽ പുറത്തിറങ്ങുകയായിരുന്നു. പ്രതികൾക്കെതിരെ വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ, വ്യാജരേഖ ഉപയോഗിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
2005ൽ നടന്ന ഭൂമി ഇടപാടിലെ ക്രമക്കേടു സംബന്ധിച്ച കുറ്റപത്രത്തിൽ ഡപ്യൂട്ടി തഹസിൽദാർ അടക്കം അഞ്ചുപേരായിരുന്നു പ്രതസ്ഥാനത്തുണ്ടായിരുന്നത്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ഇതിനകം അഞ്ചു കുറ്റപത്രങ്ങൾ സിബിഐ തിരുവനന്തപുരം സി.ജെ.എം കോടതിയിൽ നൽകിയിട്ടുണ്ട്. കടകംപള്ളി ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ട് 14 കോടിയുടെ തട്ടിപ്പ് നടന്നുവെന്നാണ് സിബിഐ.യുടെ കണ്ടെത്തൽ. ഭൂമിയുടെ തണ്ടപ്പേര് മാറ്റാൻ 60 ലക്ഷത്തോളം രൂപ ചെലവിട്ടതായും സിബിഐ.യുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
- സ്വാതന്ത്ര്യദിനം പ്രമാണിച്ച് അവധിയായതിനാലും മറുനാടൻ മലയാളിയുടെ പുനർജന്മദിനം പ്രമാണിച്ചും മറുനാടൻ കുടുംബസംഗമം നടക്കുന്നതിനാലും വളരെ പ്രധാനപ്പെട്ട സംഭവങ്ങൾ മാത്രമേ നാളെ (15.08.2016) അപ്‌ഡേറ്റ് ചെയ്യുകയുള്ളൂ- എഡിറ്റർ