തിരുവനന്തപുരം: ശാഖകളുടെ കാര്യത്തിൽ ആർഎസ്എസും ബിജെപിയും നടത്തുന്ന പ്രസ്താവനകൾ ഇരുട്ടത്ത് ഇല്ലാത്ത പൂച്ചയെ തപ്പുന്നതു പോലെയെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ആരാധനാലയങ്ങളുടെ പരിസരത്ത് ആയുധപരിശീലനം അനുവദിക്കില്ലെന്നും ദേവസ്വം മന്ത്രി ആവർത്തിച്ചു.

ഇതു സംബന്ധിച്ച് ഉടൻ ഉത്തരവിറക്കും. ക്ഷേത്രങ്ങളിൽ ആർഎസ്എസ് ശാഖകൾക്ക് പ്രവർത്തിക്കാൻ ആരെങ്കിലും അനുമതി കൊടുത്തതായി അറിയില്ല. ഇക്കാര്യത്തിൽ ആർഎസ്എസ്സും ബിജെപിയും നടത്തുന്ന പ്രസ്താവനകൾ ഇരുട്ടത്ത് ഇല്ലാത്ത പൂച്ചയെ തപ്പുന്നത് പോലെയാണ്.

ഇത്തരത്തിൽ പ്രവർത്തനങ്ങൾ നടക്കുന്ന ക്ഷേത്രങ്ങളുടെ പേരെടുത്ത് പറയാൻ ഇപ്പോൾ തയാറാകുന്നില്ല. ആദ്യം ആർഎസ്എസ്സും ബിജെപിയും പറഞ്ഞത് എവിടെയും ഇത്തരം പ്രവർത്തനം ഇല്ല എന്നാണ്. പിന്നീട് അവർതന്നെ പറഞ്ഞു ശക്തിപ്പെടുത്തുമെന്ന്. എവിടെയെങ്കിലും അഭ്യാസ പരിപാടികളോ കളരിയോ പഠിപ്പിക്കുന്നുണ്ടെങ്കിൽ അവസാനിപ്പിക്കുക. അതിന് വേറെ സ്ഥലമുണ്ടല്ലോ, അവിടെ വച്ച് നിയമവിധേയമായി എന്തും നടത്താമെന്നും കടകംപള്ളി പറഞ്ഞു.