- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുത്തരിക്കണ്ടം തള്ളെല്ലാം മറക്കാം! ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാൻ പ്രത്യേക താത്പര്യമില്ല; അങ്ങനെ എന്തെങ്കിലും താത്പര്യമുണ്ടെങ്കിൽ അതിന് ശക്തിയില്ലാത്ത സർക്കാരൊന്നുമല്ല ഇത്; എന്നേ യുവതികളെ പ്രവേശിപ്പിച്ചേനെ; രണ്ട് മൂന്ന് ചട്ടമ്പിമാർ അവിടെ നിൽക്കുന്നതൊന്നും സർക്കാരിന് വല്യകാര്യമല്ല; ആക്ടിവിസ്റ്റുകൾക്ക് അവരുടെ മികവ് കാണിക്കാനുള്ള ഇടമല്ല ശബരിമലയെന്നും ദേവസ്വം മന്ത്രി; സർക്കാർ ഇതുവരെ ചെയ്തതും പറഞ്ഞതുമെല്ലാം കളവോ? അയ്യപ്പജ്യോതിയുടെ വിജയം കടകംപള്ളിയുടെ കണ്ണുതുറുപ്പിച്ചുവോ?
തിരുവനന്തപുരം: നവോത്ഥാനം പറയുന്ന പിണറായി സർക്കാരിനുള്ളത് ഇരട്ടത്താപ്പു തന്നെ. ശബരിമലയിൽ സ്ത്രീ പ്രവേശനം സാധ്യമാക്കാത്തത് സർക്കാരണെന്ന അവകാശ വാദവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാൻ പ്രത്യേക താത്പര്യമില്ലെന്ന് കടംകപള്ളി സുരേന്ദ്രൻ തന്നെ തുറന്നു പറഞ്ഞു. അങ്ങനെ എന്തെങ്കിലും താത്പര്യമുണ്ടെങ്കിൽ അതിന് ശക്തിയില്ലാത്ത സർക്കാരൊന്നുമല്ല ഇത്. എന്നേ യുവതികളെ പ്രവേശിപ്പിച്ചേനെ. രണ്ട് മൂന്ന് ചട്ടമ്പിമാർ അവിടെ നിൽക്കുന്നതൊന്നും സർക്കാരിന് വല്യകാര്യമല്ല. ഇക്കാര്യത്തിൽ സർക്കാരും മുഖ്യമന്ത്രിയും ആദ്യമേ കാര്യങ്ങൾ വ്യക്തമാക്കിയതാണെന്നും കടകംപള്ളി പറഞ്ഞു. ദേവസ്വംബോർഡുമായും മറ്റു അധികൃതരുമായി നടത്തി ശബരിമല അവലോകന ചർച്ചക്ക് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. സുപ്രീംകോടതി വിധി നിലനിൽക്കുന്നിടത്തോളം കാലം യുവതികൾക്ക് ശബരിമലയിൽ വരാനുള്ള അവകാശമുണ്ട്. അത്കൊണ്ട് തന്നെ ഇനിയും യുവതികൾ ശബരിമലയിലേക്ക് വരില്ലെന്ന് പൂർണ്ണമായി പറയാനാവില്ല. അതേ സമയം അക്രമം കാണിക്കാൻ തുനിഞ്ഞ് നിൽ
തിരുവനന്തപുരം: നവോത്ഥാനം പറയുന്ന പിണറായി സർക്കാരിനുള്ളത് ഇരട്ടത്താപ്പു തന്നെ. ശബരിമലയിൽ സ്ത്രീ പ്രവേശനം സാധ്യമാക്കാത്തത് സർക്കാരണെന്ന അവകാശ വാദവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാൻ പ്രത്യേക താത്പര്യമില്ലെന്ന് കടംകപള്ളി സുരേന്ദ്രൻ തന്നെ തുറന്നു പറഞ്ഞു. അങ്ങനെ എന്തെങ്കിലും താത്പര്യമുണ്ടെങ്കിൽ അതിന് ശക്തിയില്ലാത്ത സർക്കാരൊന്നുമല്ല ഇത്. എന്നേ യുവതികളെ പ്രവേശിപ്പിച്ചേനെ. രണ്ട് മൂന്ന് ചട്ടമ്പിമാർ അവിടെ നിൽക്കുന്നതൊന്നും സർക്കാരിന് വല്യകാര്യമല്ല. ഇക്കാര്യത്തിൽ സർക്കാരും മുഖ്യമന്ത്രിയും ആദ്യമേ കാര്യങ്ങൾ വ്യക്തമാക്കിയതാണെന്നും കടകംപള്ളി പറഞ്ഞു.
ദേവസ്വംബോർഡുമായും മറ്റു അധികൃതരുമായി നടത്തി ശബരിമല അവലോകന ചർച്ചക്ക് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. സുപ്രീംകോടതി വിധി നിലനിൽക്കുന്നിടത്തോളം കാലം യുവതികൾക്ക് ശബരിമലയിൽ വരാനുള്ള അവകാശമുണ്ട്. അത്കൊണ്ട് തന്നെ ഇനിയും യുവതികൾ ശബരിമലയിലേക്ക് വരില്ലെന്ന് പൂർണ്ണമായി പറയാനാവില്ല. അതേ സമയം അക്രമം കാണിക്കാൻ തുനിഞ്ഞ് നിൽക്കുന്നവർക്ക് സഹായം നൽകാത്ത വിധത്തിലുള്ള യുക്തിപരമായ തീരുമാനം ജനങ്ങളെടെക്കുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ യുവതികളെ പ്രവേശിപ്പിക്കുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ പുത്തരിക്കണ്ടത്ത് പറഞ്ഞത്. ഇതിന് വിരുദ്ധമാണ് കടകംപള്ളി ഇന്ന് പറഞ്ഞത്. ഇതോടെ സർക്കാരിന്റെ നവോത്ഥാന മതിലിൽ ചർച്ചകളും ഉയരുകയാണ്.
ശബരിമല വിഷയം ഉണ്ടായതോടെയാണ് സർക്കാർ നവോത്ഥാന മതിലുമായി എത്തിയത്. ആർഎസ്എസ് അക്രമികളാണ് എല്ലാ പ്രശ്‌നവും ഉണ്ടാക്കുന്നതെന്നും അതിന് സർക്കാർ വഴങ്ങില്ലെന്നും പ്രഖ്യാപിച്ചു. മനിതിയെന്ന സംഘടനയെ കേരളാ പൊലീസിലെ ഉദ്യോഗസ്ഥർ തന്നെ തമിഴ്‌നാട്ടിൽ പോയി കൂട്ടിക്കൊണ്ടു വന്നു. രഹ്നാ ഫാത്തിമയ്ക്കും കനക ദുർഗ്ഗയ്ക്കും ബിന്ദുവിനും എല്ലാം നടപ്പന്തലിന് തൊട്ടടുത്തുവരെ എത്താൻ പൊലീസ് സംരക്ഷണവും ഒരുക്കി. ഇതെല്ലാം ഭക്തരുടെ പ്രതിരോധത്തിൽ തട്ടിപൊളിഞ്ഞു. ഇതിന് ശേഷം പരിവാറുകാരുടെ അയ്യപ്പജ്യോതിയിൽ ലക്ഷങ്ങൾ പങ്കെടുത്തു. എൻ എസ് എസ് പിന്തുണയും നൽകി. ഇത് വിജയമാകുമ്പോൾ കടകംപള്ളിയും ശബരിമലയിൽ പുതിയ വിശദീകരണം നടത്തുകയാണ്.
മുഖ്യമന്ത്രി പുത്തിരക്കണ്ടത്ത് നടത്തിയതൊന്നും ആത്മാർത്ഥയോടയല്ലെന്ന് വ്യക്തമാക്കുന്നതാണ് കടംപള്ളിയുടെ വാക്കുകൾ. യുവതി പ്രവേശനത്തിൽ സർക്കാരിന് ആത്മാർത്ഥയില്ലെന്ന് വ്യക്തമാക്കുന്നതാണ് കടകംപള്ളിയുടെ വാക്കുകൾ. വളരെ മെച്ചപ്പെട്ട സംവിധാനം ഇത്തവണ തീർത്ഥാടകർക്ക് ഒരുക്കി കൊടുക്കാൻ സാധിച്ചു. ധർമ്മശാസ്താവിനെ ദർശിക്കാനെത്തിയ ഒരാളിൽ നിന്നും ഒരു തരത്തിലുള്ള പരാതിയും ഉയർന്നുവന്നില്ല. പ്രളയമുണ്ടായതിനെ തുടർന്ന് അടിസ്ഥാന സൗകര്യങ്ങളിൽ പരാതികളിൽ ഉയരാനുള്ള സാഹചര്യമുണ്ടായിരുന്നെങ്കിലും സർക്കാർ ഉണർന്ന് പ്രവർത്തിച്ചു. യുദ്ധകാലടിസ്ഥാനത്തിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കി. നിരവധി വർഷകാലം പമ്പയായിരുന്നു ബേസ് ക്യാമ്പെങ്കിൽ ഇത്തവണ അതിവേഗമാണ് നിലയ്ക്കലിൽ ക്യാമ്പൊരുക്കിയത്.
അതേ സമയം ഭക്തരുടെ വരവിൽ കുറവുണ്ടായിട്ടുണ്ട്. തുലാമാസ പൂജയ്ക്കും ആട്ടവിശേഷ നാളിലും നടന്ന ആക്രമപ്രവർത്തനങ്ങളെ തുടർന്നാണിത്. കാണിക്ക സിപിഎം ഓഫീസിലേക്ക് പോകുന്നതെന്നതടക്കമുള്ള നട്ടാൽ കുരുക്കാത്ത നുണപ്രചാരണങ്ങളാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ രാജ്യംഭരിക്കുന്ന രാഷ്ട്രീയ പാർട്ടി പ്രചരിപ്പിച്ചത്. ആക്ടിവിസ്റ്റുകൾക്ക് അവരുടെ മികവ് കാണിക്കാനുള്ള ഇടമായി ശബരിമലയെ കാണരുതെന്ന് തന്നെയാണ് ഇപ്പോഴും അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം ആന്ധ്രയിൽ നിന്നടക്കം യുവതികളായ സാധാരണ ഭക്തരും ഇങ്ങോട്ടേക്ക് വരുന്നുണ്ട്. ശബരിമലയിൽ പോകാൻ ആഗ്രഹമുണ്ടെന്ന് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യുന്നവരെല്ലാം ആക്ടിവിസ്റ്റുകളല്ലെന്നും കടംകംപള്ളി പറഞ്ഞു.
പുത്തരികണ്ടത്ത് മുഖ്യമന്ത്രി പറഞ്ഞത്
ഞങ്ങളുടെ വിശ്വാസമനുസരിച്ചേ ജീവിക്കാൻ പാടുള്ളൂ നിന്റെയൊന്നും വിശ്വാസം ഇവിടെ പാടില്ലെന്ന് പറഞ്ഞ് ആക്രമിച്ചവരെ നേരിടാൻ ഞങ്ങൾ അറച്ചു നിന്നിട്ടില്ല. കോടതി വിധി നടപ്പാക്കുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. അതിൽ നിന്ന് ഒഴിഞ്ഞു മാറാനാവില്ലെന്നായിരുന്നു പിണറായി പുത്തരിക്കണ്ടത്ത് പറഞ്ഞത്.
10 നും 50 നും ഇടയിലുള്ള സ്ത്രീകൾ ശബരിമലയിൽ പ്രവേശിക്കാതിരുന്നാൽ അത് ഭരണഘടനാ ലംഘനമാണെന്ന് സുപ്രീംകോടതി പറഞ്ഞിരിക്കുന്നു. അയ്യപ്പ ഭക്തർ ഒരു പ്രത്യേക മതവിഭാഗമല്ലയെന്നും കോടതി പറഞ്ഞു. എല്ലാ മതസ്ഥർക്കും പോകാൻ പറ്റുന്ന ഇടമാണെന്ന് കോടതി പരിശോധിച്ചിട്ടുണ്ട്. 10 നും 50 നും ഇടയിലുള്ള സ്ത്രീകളെ പ്രവേശിപ്പിക്കാതിരിക്കുന്നത് വിശ്വാസത്തിന്റെ ഭാഗമല്ലെന്നും ആരാധനാസ്വാതന്ത്യം ഭരണഘനടയിൽ എല്ലാവർക്കും തുല്യമാണെന്നും കോടതി വ്യക്തമാക്കിയിട്ടുള്ള കാര്യമാണ്.
സുപ്രീംകോടതി വിധി സാധാരണ നിലക്ക് രാജ്യത്ത് എല്ലാവർക്കും ബാധകമായ ഒന്നാണ്. സർക്കാരിനും അങ്ങനെയാണ്. സർക്കാരിനെ തെറി പറഞ്ഞതുകൊണ്ടോ കുറ്റംപറഞ്ഞതുകൊണ്ടോ മറ്റൊരു നിലപാട് എടുക്കാനാകില്ല. നിയമത്തിന്റെ അടിസ്ഥാനത്തിൽ മാത്രമെ മുന്നോട്ട് പോകാനാകൂ. ഇങ്ങനെയാണെങ്കിലും ഇതുമായി ബന്ധപ്പെട്ടവരെ മുഖ്യമന്ത്രി ചർച്ചയ്ക്ക് വിളിച്ചു. എന്നാൽ രാജകുടുംബവും തന്ത്രികുടുംബവും വന്നില്ല. അത് അവരുടെ താത്പര്യമാണ്. സർക്കാർ വിളിച്ചതുകൊണ്ട് അവർ വരണമെന്നില്ല. വിശ്വാസികളുമായി ഏറ്റമുട്ടാൻ തയ്യാറല്ല സർക്കാർ. ഏത് വിശ്വാസിക്കും അവരുടെ വിശ്വാസമനുസരിച്ച് ജീവിക്കാൻ സഹായിക്കുന്ന ഉറച്ച നിലപാടുള്ളവരാണ്. എന്നാൽ ഞങ്ങളുടെ വിശ്വാസമനുസരിച്ചേ ജീവിക്കാൻ പാടുള്ളൂ നിന്റെയൊന്നും വിശ്വാസം ഇവിടെ പാടില്ലെന്ന് പറഞ്ഞ് ആക്രമിച്ചവരെ നേരിടാൻ ഞങ്ങൾ അറച്ചു നിന്നിട്ടില്ല. കോടതി വിധി നടപ്പാക്കുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. അതിൽ നിന്ന് ഒഴിഞ്ഞു മാറാനാവില്ല.
ബിജെപിയും യുഡിഎഫും വമ്പിച്ച പ്രചാരണങ്ങൾ സർക്കാരിനെതിരെ നടത്തി. പലഘട്ടത്തിലും ഇവർ ഒന്നിച്ചു. വികാരം ഇളക്കിവിടാൻ ശ്രമിച്ചു. വിധി വന്നയുടനെ ആർഎസ്എസിന്റെ തലപ്പത്തിരിക്കുന്നവർ ഇതിനെ അനുകൂലിച്ചു. ബിജെപിയുടെ വക്താക്കളും ഇതിനെ തള്ളിയില്ല. കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വം വിധിയെ ചരിത്രപരമെന്ന് വിശേഷിപ്പിച്ചു . മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സ്വാഗതം ചെയ്തു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ സമീപനവും അങ്ങനെയായിരുന്നു. എന്നാൽ ഇവരെല്ലാം പെട്ടെന്ന് മാറുകയായിരുന്നു.
ആർഎസ്എസ് നിലപാട് മാറ്റി വിശ്വാസി സമൂഹത്തെ തെറ്റിദ്ധരിപ്പിച്ച് തങ്ങളുടെ ക്ഷീണം മാറ്റാൻ ശ്രമിച്ചു. പ്രകോപനമപരായ പ്രസ്താവനകൾ നടത്തി. ഭരണഘടനക്കെതിരെ ആർഎസ്എസ് നേരത്തെ തന്നെ പറയുന്നവരാണ്. സ്ത്രീകളുടെ അവകാശത്തിന് വേണ്ടി നിലക്കൊള്ളുന്ന മഹിളാ നേതാക്കളെ പുലഭ്യം പറഞ്ഞ് ആക്ഷേപിച്ചു. സംസ്‌കാരഹീനരായ ഒരു സംഘം നടത്തുന്ന പ്രവർത്തനത്തിനൊപ്പം കോൺഗ്രസും നിന്നു. കോൺഗ്രസിന്റെ മനസ്സ് രൂപപ്പെട്ട് വരുന്നതിനെക്കുറിച്ച് ചിന്തിക്കണം. ആർഎസ്എസ് മനസ്സ് രൂപപ്പെട്ടു. എസ്.എൻ.ഡി.പി, കെ.പി.എം.എസ്, ആദിവാസി ഗോത്രമഹാ സഭ തുടങ്ങിയ സംഘടനകൾ യാഥാർത്ഥ്യത്തോടൊപ്പം നിന്നെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.