- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാദത്തിന് പിന്നിൽ ചലച്ചിത്രമേളയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവർ; ആക്ഷേപങ്ങൾ തള്ളി മന്ത്രി കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം:രാജ്യന്തര ചലച്ചിത്ര മേള വരും വർഷങ്ങളിൽ തിരുവനന്തപുരത്ത് തന്നെ തുടരുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇപ്പോഴുള്ള തീരുമാനം കോവിഡ് കണക്കിലെടുത്തുള്ള ജാഗ്രതയുടെ ഭാഗം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
വിവാദമുണ്ടാക്കുന്നവർ കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിക്കുന്നവരാണ്. രാജ്യാന്തര ചലച്ചിത്ര മേളയുടെ സ്ഥിരം വേദി തിരുവനന്തപുരം ആയിരിക്കുമെന്നതിൽ ഒരു സംശയവും, ആശങ്കയും വേണ്ട. രാജ്യാന്തര ചലച്ചിത്ര മേളയെ തന്നെ ഇല്ലാതാക്കാൻ നോക്കുന്നവരാണ് ഇപ്പോൾ അടിസ്ഥാനമില്ലാത്ത വിവാദം സൃഷ്ടിക്കുന്നതിന് പിന്നിൽ. അവരുടെ ഗൂഢലക്ഷ്യം ചലച്ചിത്ര പ്രേമികളും, നഗരവാസികളും തിരിച്ചറിയുക തന്നെ ചെയ്യും. -മന്ത്രി പറഞ്ഞു.
Next Story