(ഇവിടെ, ഈ കവിതയിൽ ഇഷ്ടപ്രാണേശ്വരി നാട്ടിലായതിനാൽ കാമുകൻ കദനഭാരത്തിൽ, വേർപാടിന്റെ വേദനയിൽ പാടുകയാണ്)

ൻ പ്രാണപ്രേയസീ
എൻ അമൃതേശ്വരീ
സ്വപ്നരൂപിണീ ദേവതേ
അനുരാഗ വിഗ്രഹമേ
എന്നാരാധനാ വിഗ്രഹമേ
അനുപല്ലവി മീട്ടി ഞാൻ
അനുരാഗസുധയിൽ മയങ്ങീടട്ടെ
എൻ ഹൃദയവാടിയിലെ വാടാത്ത
ചൂടാത്ത പുഷ്പമെ.. തേന്മലരേ
അപാരമാ മലയാഴി നീന്തി ഞാൻ
അനന്തമാമീ സ്വപ്ന ഭൂവിലെത്തി
നിനക്കായ് മീട്ടുമെൻ വീണക്കമ്പികൾ
ആനന്ദഭൈരവി പാടീടുന്നു.
മാതളമലരാം നിൻ കവിൾത്തടങ്ങളിൽ
അശ്രുകണങ്ങൾ വീണിടല്ലേ.
അതിനായ് നിത്യവും പാടിടാം
അകലെയെങ്കിലുമെന്നോമനേ.. ഞാൻ
അകന്നുപോയ് നിൻ സ്വരമെന്നാകിലും
അരികത്തണയുന്നു നീ നിത്യവും
കദനഭാരത്താൽ തുടിക്കുമെൻ ഹൃദയം
വാരിപ്പുണരുമോ.. ദേവീയൊരുനാൾ.