- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയിലെ കത്തോലിക്കാ സഭയ്ക്ക് തീരാത്ത നാണക്കേട് സമ്മാനിച്ച കടപ്പ മെത്രാന്റെ രാജി പോപ്പ് ഫ്രാൻസിസ് സ്വീകരിച്ചു; ഭാര്യയ്ക്കും മകൾക്കും ഒപ്പം രഹസ്യ ജീവിതം നയിച്ച മെത്രാന്റെ കള്ളി പൊളിഞ്ഞത് രൂപതയിലെ വൈദികർ തന്നെ തട്ടിക്കൊണ്ട് പോയപ്പോൾ; ഭാര്യമാരും കാമുകിമാരുമുള്ള മറ്റ് മെത്രാന്മാരുടെ പേര് വിവരം പുറത്തു വിടുമെന്ന ഭീഷണിയും ഏശാതെ വന്നപ്പോൾ മനസ്സില്ലാ മനസോടെ രാജി; മോസ്റ്റ് റെവറന്റെ മാർ പ്രസാദ് ഗല്ലേല ഇനി വെറും പ്രസാദായി ജീവിക്കണം
കോട്ടയം: ഭാര്യയ്ക്കും മകനുമൊപ്പം കുടുംബ ജീവിതം നയിച്ച് വിവാദത്തിൽപെട്ട കടപ്പ കത്തോലിക്കാ ബിഷപ്പ് പ്രസാദ് ഗല്ലേല (56)യുടെ രാജി വത്തിക്കാൻ സ്വീകരിച്ചു. ബിഷപ്പ് പ്രസാദിനെ പദവിയിൽ നിന്നും നീക്കി പകരം ഗുണ്ടൂർ ബിഷപ്പ് എമിരറ്റസ് (വിരമിച്ച ബിഷപ്പ്) ഗലി ബാലിയെ കടപ്പയുടെ അപ്പസ്തോലിക് അഡ്‌മിനിസ്ട്രേറ്റർ ആയി ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. ബിഷപ്പ് പ്രസാദ് ഗല്ലേലയുടെ കുടുംബ ജീവിതത്തിന്റെ വിശദാംശങ്ങൾ മറുനാടൻ നേരത്തെ പുറത്തു വിട്ടിരുന്നു. കുടുംബ ജീവിതത്തെ കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നപ്പോൾ പല ബിഷപ്പുമാർക്കും ഭാര്യമാരും മക്കളുമുണ്ടെന്നും അവർക്കാകാമെങ്കിൽ തനിക്കു മാത്രമെന്താണ് പ്രശ്നമെന്നും ബിഷപ്പ് പ്രസാദ് ഗല്ലേല തിരിച്ചടിച്ചതും സഭയെ പ്രതിസന്ധിയിലാക്കിയിരുന്നു. ഈ ഭീഷണിക്ക് മുമ്പിൽ പോപ്പ് വീണില്ല. ഇതോടെയാണ് ബിഷപ്പിനെ രാജി വയ്‌ക്കേണ്ടി വന്നത്. ആന്ധ്രയിലെ കത്തോലിക്കാ മെത്രാന് ഭാര്യയും മക്കളും ഉണ്ടെന്ന് ആരോപിച്ച് വിശ്വാസികൾ പള്ളിയിൽ പ്രവേശിക്കുന്നത് തടഞ്ഞു; മക്കളുള്ള മറ്റ് നാല് മെത്രാന്മാരെ കുറിച്ചെന്താ ഒന
കോട്ടയം: ഭാര്യയ്ക്കും മകനുമൊപ്പം കുടുംബ ജീവിതം നയിച്ച് വിവാദത്തിൽപെട്ട കടപ്പ കത്തോലിക്കാ ബിഷപ്പ് പ്രസാദ് ഗല്ലേല (56)യുടെ രാജി വത്തിക്കാൻ സ്വീകരിച്ചു. ബിഷപ്പ് പ്രസാദിനെ പദവിയിൽ നിന്നും നീക്കി പകരം ഗുണ്ടൂർ ബിഷപ്പ് എമിരറ്റസ് (വിരമിച്ച ബിഷപ്പ്) ഗലി ബാലിയെ കടപ്പയുടെ അപ്പസ്തോലിക് അഡ്‌മിനിസ്ട്രേറ്റർ ആയി ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. ബിഷപ്പ് പ്രസാദ് ഗല്ലേലയുടെ കുടുംബ ജീവിതത്തിന്റെ വിശദാംശങ്ങൾ മറുനാടൻ നേരത്തെ പുറത്തു വിട്ടിരുന്നു. കുടുംബ ജീവിതത്തെ കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നപ്പോൾ പല ബിഷപ്പുമാർക്കും ഭാര്യമാരും മക്കളുമുണ്ടെന്നും അവർക്കാകാമെങ്കിൽ തനിക്കു മാത്രമെന്താണ് പ്രശ്നമെന്നും ബിഷപ്പ് പ്രസാദ് ഗല്ലേല തിരിച്ചടിച്ചതും സഭയെ പ്രതിസന്ധിയിലാക്കിയിരുന്നു. ഈ ഭീഷണിക്ക് മുമ്പിൽ പോപ്പ് വീണില്ല. ഇതോടെയാണ് ബിഷപ്പിനെ രാജി വയ്‌ക്കേണ്ടി വന്നത്.
രാജി അംഗീകരച്ച് ഈ മാസം പത്തിനാണ് വത്തിക്കാനിൽ നിന്നും ഇതുസംബന്ധിച്ച കല്പന വന്നത്. ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ)യും സർക്കുലർ പുറത്തിറക്കിയിരുന്നു. പൗരോഹിത്യവ്രതം ലംഘിച്ചതിന്റെ പേരിൽ അടുത്ത കാലത്ത് ബിഷപ്പിന്റെ അധികാരങ്ങൾ നഷ്ടപ്പെടുന്ന രണ്ടാമനാണ് പ്രസാദ് ഗല്ലേല. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ നീക്കി രൂപതയിൽ അഡ്‌മിനിസ്ട്രേറ്റീവ് ഭരണം ഏല്പിച്ചതും അടുത്തകാലത്താണ്. ജൂലായിലാണ് ബിഷപ്പിനെതിരെ വിശ്വാസികൾ പരസ്യമായി രംഗത്തുവന്നത്. ബിഷപ്പിന്റെ കുർബാന വിശ്വാസികൾ തടയുന്ന സ്ഥിതി വരെ എത്തി. കുടുംബജീവിതം നയിക്കുന്ന ബിഷപ്പ് ക്രൈസ്തവ ജീവിതത്തിന്റെ പവിത്രത നശിപ്പിച്ചുവെന്നായിരുന്നു ഇവരുടെ ആരോപണം. മരിയാപുരം സെന്റ് മേരീസ് കത്തീഡ്രലിൽ ബിഷപ്പിനെ വിശ്വാസികൾ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചതും വലിയ വിവാദമായി. ഇതോടെയാണ് ബിഷപ്പിന്റെ കുടുംബ ജീവിതം പുറത്തായത്.
ബിഷപ്പിനു ഭാര്യയും ഒരു മകനും ഉണ്ടെന്നാണ് ഒരു വിഭാഗം വിശ്വാസികളുടെ ആരോപണം. ഇതോടെ പള്ളിയിൽ സംഘർഷവും ഉണ്ടായി. ബിഷപ്പിന്റെ കുർബാന വിശ്വാസികൾ തടയുകയും ചെയ്തു. ബിഷപ്പിനെ അനുകൂലിക്കുന്ന വിഭാഗവും എതിർ വിഭാഗവും ആണ് ചേരി തിരിഞ്ഞ് ആക്രമണം നടത്തിയത്. മരിയാപുരം സെന്റ് മേരീസ് കത്തീഡ്രൽ പള്ളിയിൽ കുർബാന ചൊല്ലാൻ എത്തിയ ബിഷപ്പിനെ വിശ്വാസികൾ തടയുകയായിരുന്നു. കുടുംബജീവിതം നയിക്കുന്ന ബിഷപ്പ് വൈദീക വൃത്തിയുടെ പവിത്രത കളഞ്ഞു എന്നാണു വിശ്വാസികൾ ആരോപിക്കുന്നത്. കത്തോലിക്കാസഭയിലെ വൈദികർക്കും ബിഷപ്പുമാർക്കും കുടുംബജീവിതം നിഷിദ്ധമാണ്. സംഘർഷത്തിൽ നിന്ന് പൊലീസ് ഇടപെട്ടാണ് ബിഷപ്പിനെ രക്ഷപ്പെടുത്തിയത്. രൂപതയുടെ നാലാമത്തെ ബിഷപ്പ് ആയി 2008 ജനുവരി 31നാണ് ജി.പ്രസാദിനെ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ നിയമിച്ചത്. വൈകാതെ ബിഷപ്പും വൈദികരും തമ്മിൽ ഭിന്നത ഉടലെടുത്തിരുന്നു. ഇതാണ് പ്രശ്നങ്ങൾക്ക് കാരണം.
ബിഷപ്പിന് ഭാര്യയും മകനുമുണ്ടെന്ന് സഭാംഗങ്ങളായ പ്രദീപ്, ആന്റണി എന്നിവരാണ് ആരോപിച്ച്ത്. അതേസമയം, തനിക്കെതിരായ നീക്കത്തിനു പിന്നിൽ ചില ബിഷപ്പുമാർ ഉണ്ടെന്നും താൻ മാത്രം കുറ്റക്കാരാനാണെന്ന നിലയിലുമാണ് പ്രചാരണം നടക്കുന്നതെന്ന് ബിഷപ്പ് പ്രസാദ് ആരോപിച്ചു. ഒപ്പം മറ്റു വൈദീകരുടെ കള്ളക്കളിയും തുറന്നു കാട്ടി ഇദ്ദേഹം ടി.സി.ബി.സിക്ക് കത്തയച്ചു. മറ്റ് ചില അച്ചന്മാർക്കും ഭാര്യയും മക്കളും ഉണ്ടെന്നും ബിഷപ്പ് പറയുന്നു. ഇതോടെ പരസ്പരം ചെളിവാരി എറിയിലിലേക്ക് കാര്യങ്ങൾ എത്തി. മറ്റ് നാല് ബിഷപ്പുമാർക്കെതിരേ ഗുരുതര ആരോപണങ്ങളുന്നയിച്ച് ഡോ. ഗെലേറ്റ വൈദികർക്ക് അയച്ചതെന്ന് കരുതുന്ന കത്തിന്റെ പകർപ്പ് പുറത്താവുകയും ചെയ്തു. അഴിമതിയും പെണ്ണുപിടിയും സഭയിൽ സജീവമാണെന്ന് വിശദീകരിക്കുകയാണ് കടപ്പാ മെത്രാൻ ചെയ്തത്.
കടപ്പയിലെ റോമൻ കാത്തലിക് രൂപതയിൽ രണ്ടു വർഷത്തിലധികമായി പുകയുന്ന പ്രശ്‌നങ്ങളാണ് തെരുവിലെത്തിയത്. ദളിത് വിഭാഗത്തിൽ നിന്ന് സഭയിലെത്തിയ ബിഷപ്പ് ഗെലേറ്റയെ രണ്ടു വർഷം മുമ്പ് മൂന്ന് വൈദികർ ചേർന്ന് തട്ടിക്കൊണ്ടുപോയിരുന്നു. രാത്രിയിൽ അദ്ദേഹത്തിന്റെ കാർ തടഞ്ഞുനിർത്തി ഡ്രൈവറെയുൾപ്പെടെയാണ് തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് മർദിച്ചത്. ഈ സംഭവത്തിൽ ഫാ. രാജ റെഡ്ഡി, ഫാ. വിജയമോഹൻ റെഡ്ഡി, ഫാ. സനിവറപ്പ് റെഡ്ഡി എന്നിവരുൾപ്പെടെ 11 പേർ അറസ്റ്റിലാവുകയും ചെയ്തിരുന്നു. 50 ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞപ്പോഴാണ് മോചിപ്പിച്ചത്. വൈദികരെ പിന്നീട് സസ്‌പെൻഡ് ചെയ്തിരുന്നു.
തുടർന്ന് ഡോ. ഗെലേറ്റയുടെ ലെറ്റർ ഹെഡ്ഡിൽ അദ്ദേഹത്തിന്റെ ഒപ്പിട്ട് പുറത്തുവന്നിരിക്കുന്ന കത്തിൽ ഗുരുതര ആരോപണങ്ങളാണ് നാല് ബിഷപ്പുമാർക്കെതിരേ ഉന്നയിക്കുന്നത്. കുർണൂൽ ബിഷപ്പ് പൂല അന്തോണി, നെല്ലൂർ ബിഷപ്പ് എം.ഡി. പ്രകാശം, എളുരു ബിഷപ്പ് പൊളെമെറ ജയറാവു, വിശാഖപട്ടണം ആർച്ച് ബിഷപ്പ് മല്ലവരപ്പ് പ്രകാശ് എന്നിവർക്കെതിരേയാണ് കത്തിൽ ആരോപണങ്ങളുള്ളത്. കോടികളുടെ അഴിമതിയും ലൈംഗികബന്ധങ്ങളും കത്തിൽ സൂചിപ്പിക്കുന്നുണ്ട്. എനിക്ക് ഒരു ഭാര്യ മാത്രമുള്ളപ്പോൾ ഒന്നിലധികം ബന്ധങ്ങളുള്ളവരുടെ കാര്യം എന്താണ് വിവാദമാകാത്തതെന്നും ചോദ്യമുണ്ട്.
ആന്ധ്രയിലെ കത്തോലിക്ക സമൂഹത്തിൽ ദളിത് ക്രൈസ്തവരും 'ഉയർന്ന' ജാതിക്കാരും തമ്മിൽ വലിയ വേർതിരിവ് നിലനിൽക്കുന്നുണ്ട്. താൻ ചുമതലയേറ്റതു മുതൽ തനിക്കെതിരേ നീക്കം നടക്കുകയാണെന്ന് അദ്ദേഹം ആരോപിക്കുന്നു. ഡോ. ഗെലേറ്റയുടെ ഭരണരീതികൾക്കെതിരേ നിരവധി പരാതികൾ വത്തിക്കാനിലേക്ക് പോയിരുന്നു. തുടർന്ന് മുംബൈയിലെ ഒരു റിട്ട. ബിഷപ്പ് വിഷയം അന്വേഷിക്കാനെത്തി. അപ്പോഴാണ് ബിഷപ്പിന് കുടുംബമുണ്ടെന്ന് വിശ്വാസികൾ ആരോപിച്ചത്. ഇതിനിടെയാണ് ബിഷപ്പ് രാജി നൽകിയത്.