മയാമി, ഫ്‌ളോറിഡ: ചാരിറ്റി പ്രവർത്തനങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റിയ കൈരളി ആർട്‌സ് ക്ലബ് ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ 2015-ലെ പ്രവർത്തനോദ്ഘാടനം ഫെബ്രുവരി ഏഴിന് 11.30-ന് വിഭവസമൃദ്ധമായ സദ്യയോടുകൂടി ടാമറാക് സിറ്റി ബാങ്ക്വറ്റ് ഹാളിൽ വച്ച് നടത്തുന്നതാണ്. തദവസരത്തിൽ ഫൊക്കാനാ പ്രസിഡന്റ് ജോൺ പി. ജോൺ, ട്രസ്റ്റി ബോർഡ് ചെയർമാൻ പോൾ കറുകപ്പള്ളിൽ, മുൻ പ്രസിഡന്റ് ജോർജ് കോരുത് എന്നിവരോടൊപ്പം മറ്റ് സഹോദര സംഘടനകളിലെ ഭാരവാഹികളും സംബന്ധിക്കുന്നതാണ്.

ചടങ്ങിന് മാറ്റുകൂട്ടുന്നതിനായി ടെമ്പിൾ ഓഫ് ഡാൻസ് സൗത്ത് ഫ്‌ളോറിഡയുടെ വർണ്ണശബളമായ നൃത്തപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. പരിപാടികളിലേക്ക് സൗത്ത് ഫ്‌ളോറിഡയിലെ എല്ലാ മലയാളികളേയും സാദരം ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. രാജൻ പടവത്തിൽ അറിയിച്ചതാണിത്.