കോഴിക്കോട്: വരുന്ന നിയമസഭാതെരഞ്ഞെടുപ്പിൽ അതിശക്തമായ ഭരണവിരുദ്ധ വികാരം നിലനൽക്കുന്നതായും, അതിനാൽ മലബാർ മേഖലയിൽ ഇടതു മുന്നണി വൻ നേട്ടമുണ്ടാക്കുമെന്നും കൈരളി പീപ്പിൾസെന്റർ ഫോർ ഇലക്ടറൽ സ്റ്റഡീസ് അഭിപ്രായ സർവേ ഫലം. കാസർകോട്, കണ്ണൂർ, വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലായുള്ള അറുപതു മണ്ഡലങ്ങളിൽ 36 മുതൽ 38 വരെ സീറ്റുകൾ ഇടതുമുന്നണി നേടുമെന്നാണ് അഭിപ്രായ സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്. യുഡിഎഫിന് 22 മുതൽ 24 വരെ സീറ്റും ബിജെപിക്കു പൂജ്യം മുതൽ രണ്ടുവരെ സീറ്റും ലഭിക്കാം.

2011ലെ നിയമസഭാതെരഞ്ഞെടുപ്പിൽ 28 സീറ്റായിരുന്നു മലബാറിൽ എൽ.ഡി.എഫിന്റെ സമ്പാദ്യം. യു.ഡി.എഫ് 32 സീറ്റുകൾ നേടി. ബിജെപിക്ക് ഒന്നുമുണ്ടായിരുന്നില്ല. കാസർകോട്്, മഞ്ചേശ്വരം, പാലക്കാട് സീറ്റുകളാണ് ബിജെപിക്ക് പ്രതീക്ഷയ്ക്കു വക നൽകുന്നതെന്ന് അഭിപ്രായ വോട്ടെടുപ്പു സൂചന നൽകുന്നു.അതേസമയം ബിജെപിയുടെ വോട്ടിൽ കാര്യമായ വർധനവ് സർവേയിൽ കാണുന്നില്ല.കുമ്മനം രാജശേഖരൻ പ്രസിഡന്റായതോടെ ബിജെപിയുടെ സാധ്യതകൾ വർധിച്ചോ എന്ന ചോദ്യത്തിന് ഇല്‌ളെന്നാണ് 54.6 ശതമാനംപേരും അഭിപ്രായപ്പെട്ടത്.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രകടനത്തിൽ 40ശതമാനം പേർ പൂർണ അതൃപ്തി രേഖപ്പെടുത്തിയപ്പോൾ,വെറും 13ശതമാനം പേർക്കാണ് പുർണ തൃപ്തിയുള്ളത്.

സ്ഥാനാർത്ഥിയുടെ പാർട്ടി പരിഗണിച്ച് വോട്ട് ചെയ്യമെന്നു 43.5 ശതമാനം പേർ പറഞ്ഞപ്പോൾ 41.4 പേർ സ്ഥാനാർത്ഥി മികവു പരിഗണിക്കുമെന്ന് പ്രതികരിച്ചു. അഴിമതി ആരോപണങ്ങളിൽ സർക്കാരിനെതിരായ രൂക്ഷമായ എതിർപ്പാണ് ജനങ്ങൾ പ്രകടിപ്പിച്ചത്. ബാർ, സോളാർ അഴിമതിതന്നെയാണ് വരുന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് കനത്ത തിരച്ചടിയുണ്ടാക്കുകയെന്ന് ഈ സർവേയും ശരിവെക്കുന്നു.സോളാർ കേസ് ഗുരുതരമാണെന്നും അന്വേഷണം വേണമെന്നും 56.6 ശതമാനം പേർ അഭിപ്രായപ്പെട്ടു.ബാർകോഴ അതീവ ഗുരുതരമാണെന്ന് 59 ശതമാനം പേരും അഭിപ്രായപ്പെട്ടു.ഉമ്മൻ ചാണ്ടി യു.ഡി.എഫിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായാൽ വോട്ടുചെയ്യിലെന്ന് 38.8 ശതമാനം പേർ വ്യക്തമാക്കിയപ്പോൾ,36.4 ശതമാനംപേർ മാത്രമേ വോട്ടുചെയ്യും എന്ന് പറയുന്നുള്ളൂ.

അതേസമയം പുതിയ മദ്യനയം യു.ഡി.എഫിന് ഗുണകരമായതായി ജനം ചിന്തിക്കുന്നതായി സർവേ കണ്ടത്തെി.മദ്യനയം യു.ഡി.എഫിനെ തുണക്കുമെന്ന് 45.8 ശതമാനംപേർ കരുതുമ്പോൾ,ഇല്‌ളെന്ന് അഭിപ്രായപ്പെട്ടത് 34 ശതമാനം പേരാണ്.ക്രമസമാധാന രംഗത്ത് എൽ.ഡി.എഫിനേക്കൾ മികവ് ജനം കൊടുത്തത്ത് യു.ഡി.എഫിനാണ്. ഇടതിനേക്കാൾ കൂടുതൽ വികസനം കൊണ്ടുവരാൻ കഴിയുക യു.ഡി.എഫിനാണെന്ന് ജനം വിശ്വസിക്കുന്നതായും സർവേ പറയുന്നു.പക്ഷേ എൽ.ഡി.എഫ് ഭരണത്തിൽ അഴിമതി കുറവാണെന്നാണ് ഭൂരിഭാഗം ജനങ്ങളും അഭിപ്രായപ്പെട്ടത്.അഴിമതിയും ഭരണവിരുദ്ധവികാരവും ചേരുമ്പോഴാണ് എൽ.ഡി.എഫിന് വോട്ട്കൂടുന്നതെന്നും സർവേ കണ്ടത്തെി.

സർവേയുടെ മധ്യകേരളത്തിലെയും തെക്കൻ കേരളത്തിലെയും ഫലങ്ങൾ കൈരളി പീപ്പിൾ ടീവി ഇന്ന് പുറത്തുവിടും.775 വോട്ടെടുപ്പ് കേന്ദ്രങ്ങളിലായി 20,111 പേരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ സർവേ കേരളത്തിലെ ഏറ്റവും വലിയ ഇലക്ഷൻ സാമ്പിൾ സർവേയാണെന്ന് സി.ഇ.എസ് അധികൃതർ അഭിപ്രായപ്പെട്ടു. അതേസമയം കഴിഞ്ഞ അരുവിക്കര തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് നേരിയ മുൻതൂക്കം എന്ന സി.ഇ.എസിന്റെ അഭിപ്രായ സർവേ ഫലം പിഴച്ചത് ചൂണ്ടിക്കാട്ടിയാണ് യു.ഡി.എഫ് കേന്ദ്രങ്ങൾ ഈ ഫലത്തെ പ്രതിരോധിക്കുന്നത്.എന്നാൽ സർവേകളിൽ അഞ്ചുശതമാനം വരെ പിഴവ് ഉണ്ടാവാറുണ്ടെന്നും അരുവിക്കരയിൽ കടുത്ത ത്രികോണ മൽസരം ആയതിനാലുണ്ടായ അടിയൊഴുക്കുകളാണ് പിഴവുണ്ടാക്കിയതെന്നാണ് സി.ഇ.എസ് കേന്ദ്രങ്ങൾ പറയുന്നത്.

നേരത്തെ എഷ്യാനെറ്റ്‌സി ഫോർ സർവേയിലും കേരളത്തിൽ ഇടതുമുന്നേറ്റമാണ് പ്രവചിച്ചത്.എൽ.ഡി.എഫിന് 77മുതൽ 82 സീറ്റുവരെ കിട്ടുമെന്ന് പ്രവചിക്കുന്ന ഈ സർവേയിൽ യു.ഡി.എഫിന് 55 മുതൽ 60 സീറ്റുകളാണ് കൊടുത്തിട്ടുള്ളത്. മൂന്നുമുതൽ അഞ്ചുവരെ സീറ്റുകൾ കേരളത്തിൽ ബിജെപി നേടുമെന്നും ഏഷ്യാനെറ്റ് സർവേ പ്രവചിച്ചു.