- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൈരളി - പീപ്പിൾ അഭിപ്രായ സർവേയിൽ എൽഡിഎഫ് നേടുക 81 മുതൽ 89 വരെ സീറ്റുകൾ; മൂന്ന് സീറ്റ് വരെ ബിജെപി സഖ്യം നേടിയേക്കുമെന്നും കൈരളി; തുടക്കത്തിൽ എൽഡിഎഫ് പിന്നോട്ടു പോയെന്ന് തുറന്നു സമ്മതിച്ച് ചാനൽ
തിരുവനന്തപുരം: വിധിയെഴുത്തിന് ഇനി ഒരുനാൾ മാത്രം ബാക്കിനിൽക്കേ മുന്നണികൾ തമ്മിൽ കടുത്ത പോരാട്ടത്തിലാണ്. അഭിപ്രായ സർവേകളെല്ലാം തന്നെ എൽഡിഎഫിന്റെ വിജയം പ്രവചിക്കുന്നു. സിപിഐ(എം) ചാനലാണ് കൈരളി-പീപ്പിൾ നടത്തിയ സർവേഫലം പുറത്തുവന്നപ്പോൾ വ്യക്തമാകുന്നത് ഇടതുമുന്നണി അധികാരത്തിൽ എത്തുമെന്ന് തന്നെയാണ്. 81 മുതൽ 89 സീറ്റ് വരെ സീറ്റുകൾ നേടിയാകും എൽഡിഎഫ് അധികാരത്തിൽ എത്തുക എന്നാണ് കൈരളി - പീപ്പിൾ ചാനൽ സെന്റർ ഫോർ ഇലക്ടറൽ സ്റ്റഡീസ് രണ്ടാംഘട്ട അഭിപ്രായ സർവേ വിലയിരുത്തൽ. യുഡിഎഫിന് 51 മുതൽ 59 സീറ്റ് കിട്ടാമെന്നും സർവേ സൂചന നൽകുന്നു. എൻഡിഎയ്ക്ക് മൂന്ന് സീറ്റുകൾ വരെയാണ് സർവേ പ്രവചിക്കുന്നത്. വടക്കൻ മലബാറിലെ എൽഡിഎഫ് തരംഗമാണ് ഇടതുപക്ഷത്തെ അധികാരത്തിൽ എത്തിക്കുക എന്നതാണ് സർവേയിൽ വ്യക്തമായ വിവരം. അതേസമയം മധ്യകേരളത്തിൽ യുഡിഎഫ് പരമ്പരാഗതമായി ശക്തി ആവർത്തിക്കുമെന്നും സൂചിപ്പിക്കുന്നു. മലബാറിലെ അറുപതു സീറ്റുകളിൽ വൻ മുന്നേറ്റമാണ് എൽഡിഎഫ് സൃഷ്ടിക്കുക. 37 മുതൽ 40 സീറ്റുകൾ എൽഡിഎഫിന് ലഭിക്കും. യുഡിഎഫിന് 20 മുതൽ 23 വരെ സീറ
തിരുവനന്തപുരം: വിധിയെഴുത്തിന് ഇനി ഒരുനാൾ മാത്രം ബാക്കിനിൽക്കേ മുന്നണികൾ തമ്മിൽ കടുത്ത പോരാട്ടത്തിലാണ്. അഭിപ്രായ സർവേകളെല്ലാം തന്നെ എൽഡിഎഫിന്റെ വിജയം പ്രവചിക്കുന്നു. സിപിഐ(എം) ചാനലാണ് കൈരളി-പീപ്പിൾ നടത്തിയ സർവേഫലം പുറത്തുവന്നപ്പോൾ വ്യക്തമാകുന്നത് ഇടതുമുന്നണി അധികാരത്തിൽ എത്തുമെന്ന് തന്നെയാണ്. 81 മുതൽ 89 സീറ്റ് വരെ സീറ്റുകൾ നേടിയാകും എൽഡിഎഫ് അധികാരത്തിൽ എത്തുക എന്നാണ് കൈരളി - പീപ്പിൾ ചാനൽ സെന്റർ ഫോർ ഇലക്ടറൽ സ്റ്റഡീസ് രണ്ടാംഘട്ട അഭിപ്രായ സർവേ വിലയിരുത്തൽ.
യുഡിഎഫിന് 51 മുതൽ 59 സീറ്റ് കിട്ടാമെന്നും സർവേ സൂചന നൽകുന്നു. എൻഡിഎയ്ക്ക് മൂന്ന് സീറ്റുകൾ വരെയാണ് സർവേ പ്രവചിക്കുന്നത്. വടക്കൻ മലബാറിലെ എൽഡിഎഫ് തരംഗമാണ് ഇടതുപക്ഷത്തെ അധികാരത്തിൽ എത്തിക്കുക എന്നതാണ് സർവേയിൽ വ്യക്തമായ വിവരം. അതേസമയം മധ്യകേരളത്തിൽ യുഡിഎഫ് പരമ്പരാഗതമായി ശക്തി ആവർത്തിക്കുമെന്നും സൂചിപ്പിക്കുന്നു.
മലബാറിലെ അറുപതു സീറ്റുകളിൽ വൻ മുന്നേറ്റമാണ് എൽഡിഎഫ് സൃഷ്ടിക്കുക. 37 മുതൽ 40 സീറ്റുകൾ എൽഡിഎഫിന് ലഭിക്കും. യുഡിഎഫിന് 20 മുതൽ 23 വരെ സീറ്റുകളും എൻഡിഎയ്ക്ക് ഒരു സീറ്റും ലഭിക്കാതിരിക്കുകയോ ഒരു സീറ്റ് ലഭിക്കുകയോ ചെയ്യും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മലബാറിൽ എൽഡിഎഫിന് 28 സീറ്റാണുണ്ടായിരുന്നത്. 32 സീറ്റ് യുഡിഎഫ് നേടിയിരുന്നു. എൻഡിഎക്കു സീറ്റ് ലഭിക്കുകയാണെങ്കിൽ മഞ്ചേശ്വരത്താണ് നേരിയ സാധ്യതയുള്ളത്.
മധ്യകേരളത്തിൽ 41 സീറ്റിൽ 18 മുതൽ 21 വരെ സീറ്റാണ് എൽഡിഎഫിന് കിട്ടാൻ സാധ്യതയുള്ളത്. യുഡിഎഫിന് ഇരുപതു മുതൽ ഇരുപത്തിമൂന്നു വരെ കിട്ടാം. എൻഡിഎയ്ക്ക് ഒരു സീറ്റിലും സാധ്യതയില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 15 സീറ്റാണ് എൽഡിഎഫിനുള്ളത്. 26 എണ്ണം യുഡിഎഫിനായിരുന്നു. തെക്കൻ കേരളത്തിലെ 39 സീറ്റുകളിൽ 25 മുതൽ 27 വരെ സീറ്റുകളിൽ ഇടതുപക്ഷം വെന്നിക്കൊടി പാറിക്കും. യുഡിഎഫിന് 12 മുതൽ 14 സീറ്റുകൾ വരെയായിരിക്കും ലഭിക്കാൻ സാധ്യത. ബിജെപിക്ക് പൂജ്യം മുതൽ രണ്ടു വരെ സീറ്റ് കിട്ടിയേക്കാം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് 25 സീറ്റും യുഡിഎഫിന് 14 സീറ്റുമായിരുന്നു ലഭിച്ചത്.
വോട്ട് വിഹിതത്തിൽ എൽഡിഎഫിന് 42.7 ശതമാനം ലഭിക്കും. യുഡിഎഫിന് 37.1 ശതമാനം വോട്ടിനാണ് സാധ്യതയുള്ളത്. എൻഡിഎ 18.3 ശതമാനം വോട്ടുവരെ നേടിയേക്കാം. മറ്റുള്ളവർക്കെല്ലാം കൂടി 1.9 ശതമാനം വോട്ട് കിട്ടിയേക്കാം. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് 45.84 ശതമാനം വോട്ടായിരുന്നു ലഭിച്ചത്. യുഡിഎഫിന് 46.03 ശതമാനവും ബിജെപിക്ക് 6.06 ശതമാനം വോട്ടുമായിരിക്കും വിഹിതമായി ലഭിച്ചേക്കുക.
നിലവിൽ പുറത്തുവന്ന സർവേകളെല്ലാം തന്നെ എൽഡിഎഫ് ഭരണമാണ് പ്രവചിക്കുന്നത്. ഇത് ഇടതുമുന്നണിക്ക് വലിയ ആത്മവിശ്വാസം പകരുന്നതാണ്. വെള്ളാപ്പള്ളിയുടെ ബിഡിജെഎസ് പാർട്ടി രംഗത്തെത്തിയെങ്കിലും അത് സിപിഐ(എം) വോ്ടുകളിൽ വിള്ളലുണ്ടാക്കില്ലെന്നാണ് സർവേ വ്യക്തമാക്കുന്നത്. സർവേയിലെ വിശദാംശങ്ങൾ ചുവടെ.