- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാദ്ധ്യമപ്രവർത്തകർക്ക് എതിരായ മുഖ്യമന്ത്രിയുടെ നടപടി കണ്ണിൽപൊടിയിടാൻ; വാർത്ത തയാറാക്കിയ ആൾക്കെതിരേയോ വാർത്താ വിഭാഗത്തിന്റെ മേധാവിക്കെതിരേയോ കേസ് നൽകാത്തത് എന്തുകൊണ്ട്? മാനനഷ്ടക്കേസ് കൊടുത്ത ഉമ്മൻ ചാണ്ടി മറുപടിയുമായി കൈരളി
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചു കൊണ്ട് സരിത എസ് നായർ എഴുതി കത്തിന്റെ അടിസ്ഥാനത്തിൽ വാർത്ത നൽകിയതിന് നിയമനടപടി സ്വീകരിച്ച ഉമ്മൻ ചാണ്ടിക്ക് മറുപടിയുമായി കൈരളി ചാനൽ രംഗത്ത്. സരിതയ്‌ക്കൊപ്പം ഏഷ്യാനെറ്റ് ന്യൂസിലെയും കൈരളി ചാനലിലെയും മാദ്ധ്യമപ്രവർത്തകരെ കക്ഷിയാക്കിയായിരുന്നു ഉമ്മൻ ചാണ്ടി നിയമനടപടി സ്വീകരിച്ചത്. എന്നാൽ, പ്രസ്തുത വാർത്തയുമായി ബന്ധമില്ലാത്ത ആൾക്കെതിരെ കേസ് കൊടുത്ത നടപടി കണ്ണിൽ പൊടിയിടൽ ആണെന്ന് ആരോപിച്ചാണ് കൈരളി ചാനൽ മാനേജിങ് ഡയറക്ടറും ചീഫ് എഡിറ്ററുമായ ജോൺ ബ്രിട്ടാസ് മറുപടി നൽകിയിരിക്കുന്നത്. വാർത്ത തയ്യാറാക്കിയ ആൾക്കെതിരെയോ വാർത്താ വിഭാഗം മേധാവിക്കെതിരെയോ കേസ് നൽകാത്തത് എന്തുകൊണ്ടെന്നും ബ്രിട്ടാസ് വാർത്താക്കുറിപ്പിലൂടെ ചോദിക്കുന്നു. തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് തന്നെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചന ആണെന്ന് കാണിച്ചാണ് മുഖ്യമന്ത്രി മാദ്ധ്യമപ്രവർത്തകർക്കെതിരെയും കേസ് നൽകികയത്. സരിതയടക്കം അഞ്ച് പേർക്കെതിരെയാണ് ഹർജി സമർ
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചു കൊണ്ട് സരിത എസ് നായർ എഴുതി കത്തിന്റെ അടിസ്ഥാനത്തിൽ വാർത്ത നൽകിയതിന് നിയമനടപടി സ്വീകരിച്ച ഉമ്മൻ ചാണ്ടിക്ക് മറുപടിയുമായി കൈരളി ചാനൽ രംഗത്ത്. സരിതയ്‌ക്കൊപ്പം ഏഷ്യാനെറ്റ് ന്യൂസിലെയും കൈരളി ചാനലിലെയും മാദ്ധ്യമപ്രവർത്തകരെ കക്ഷിയാക്കിയായിരുന്നു ഉമ്മൻ ചാണ്ടി നിയമനടപടി സ്വീകരിച്ചത്. എന്നാൽ, പ്രസ്തുത വാർത്തയുമായി ബന്ധമില്ലാത്ത ആൾക്കെതിരെ കേസ് കൊടുത്ത നടപടി കണ്ണിൽ പൊടിയിടൽ ആണെന്ന് ആരോപിച്ചാണ് കൈരളി ചാനൽ മാനേജിങ് ഡയറക്ടറും ചീഫ് എഡിറ്ററുമായ ജോൺ ബ്രിട്ടാസ് മറുപടി നൽകിയിരിക്കുന്നത്. വാർത്ത തയ്യാറാക്കിയ ആൾക്കെതിരെയോ വാർത്താ വിഭാഗം മേധാവിക്കെതിരെയോ കേസ് നൽകാത്തത് എന്തുകൊണ്ടെന്നും ബ്രിട്ടാസ് വാർത്താക്കുറിപ്പിലൂടെ ചോദിക്കുന്നു.
തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് തന്നെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചന ആണെന്ന് കാണിച്ചാണ് മുഖ്യമന്ത്രി മാദ്ധ്യമപ്രവർത്തകർക്കെതിരെയും കേസ് നൽകികയത്. സരിതയടക്കം അഞ്ച് പേർക്കെതിരെയാണ് ഹർജി സമർപിച്ചത്. കൈരളി പീപ്പിൾ ഡെപ്യൂട്ടി എഡിറ്റർ മനോജ് വർമ, സീനിയർ ന്യൂസ് എഡിറ്റർ കെ.രാജേന്ദ്രൻ, ഏഷ്യാനെറ്റ് ന്യൂസിന്റെ എഡിറ്റർ എം.ജി രാധാകൃഷ്ണൻ, കോഓർഡിനേറ്റിങ് എഡിറ്റർ വിനു വി ജോൺ എന്നിവരാണ് കേസിലെ എതിർകക്ഷികളാണ്. എന്നാൽ കൈരളിയിലെ വാർത്താ വിഭാഗം മേധാവിക്കെതിരെ കേസ് നൽകിയിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കൈരളി ചാനൽ മറുപടി നൽകിയിരിക്കുന്നത്.
വാർത്താക്കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ:
സരിത എസ് നായരുടെ വിവാദകത്തുമായി ബന്ധപ്പെട്ട് കൈരളി ടിവിയിലെ രണ്ടു പത്രപ്രവർത്തകർക്കെതിരേ കേസു കൊടുത്ത മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നടപടി ജനങ്ങളുടെ കണ്ണിൽപ്പൊടിയിടാനുള്ള തരംതാണ തട്ടിപ്പാണ്. തനിക്ക് അപകീർത്തി സൃഷ്ടിക്കുന്ന ഏതൊരു വാർത്തയ്‌ക്കെതിരേയും കേസു കൊടുക്കാനുള്ള ഉമ്മൻ ചാണ്ടിയുടെ മൗലികാവകാശത്തെ ഞങ്ങൾ മാനിക്കുന്നു. എന്നാൽ, നിയമത്തിന്റെയോ നടപടിക്രമത്തിന്റെയോ കീഴ്‌വഴക്കത്തിന്റെയോ പിൻബലമില്ലാത്ത ഉണ്ടയില്ലാവെടിയാണ് ഉമ്മൻ ചാണ്ടി ഉതിർത്തത്.
നിയമം അറിയാത്തയാളല്ല മുഖ്യമന്ത്രി. അല്ലെങ്കിൽ, നിയമം അറിയാവുന്ന നിരവധിപ്പേരുടെ പരിരക്ഷയും ഉപദേശവും അദ്ദേഹത്തിനുണ്ട്. ഒരു വാർത്ത അപകീർത്തികരമായിക്കണ്ടാൽ പ്രസ്തുത വാർത്ത തയാറാക്കിയ ആൾക്കെതിരേയോ വാർത്താ വിഭാഗത്തിന്റെ മേധാവിക്കെതിരേയോ പത്രാധിപർക്കെതിരേയോ സ്ഥാപനത്തിന്റെ തലവനെതിരേയോ ആണ് കേസെടുക്കേണ്ടത്. എന്നാൽ, തനിക്ക് അപമാനം സൃഷ്ടിച്ചുവെന്ന് മുഖ്യമന്ത്രി കരുതുന്ന വാർത്തയോട് ഒരു തരത്തിലും ബന്ധമില്ലാത്ത രണ്ടു മാദ്ധ്യമപ്രവർത്തകരുടെ പേരുകളാണ് മുഖ്യമന്ത്രി കേസിലേക്കു വലിച്ചിഴച്ചിരിക്കുന്നത്. ഈ രണ്ടു പേർ അന്നു ഡ്യൂട്ടിയിൽപ്പോലുമുണ്ടായിരുന്നില്ല. ഇക്കാരണം കൊണ്ടുതന്നെ മുഖ്യമന്ത്രിയുടെ നടപടി പുകമറ സൃഷ്ടിക്കലാണെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു.
ഈ കേസ് തെളിയിക്കാനുള്ളതല്ല. കുറ്റാരോപിതരെ ശിക്ഷിപ്പിക്കാനുള്ളതല്ല. സ്വന്തം നിരപരാധിത്വം തെളിയിക്കാനുള്ളതുമല്ല. ഇതുകൊണ്ട് മുഖ്യമന്ത്രിക്ക് ഒരു പ്രയോജനമേയുള്ളൂ തെരഞ്ഞെടുപ്പു കാലത്ത് പറഞ്ഞുനടക്കാനുള്ള വക കിട്ടും. മുഖ്യമന്ത്രിയെന്ന പദവിയോടെങ്കിലും നീതിപുലർത്താൻ അദ്ദേഹം ഇത്തരമൊരു കേസിന്റെ കാര്യത്തിലെങ്കിലും ഗൗരവപൂർണ്ണമായ സമീപനം സ്വീകരിക്കണമായിരുന്നു. തന്റെ നിരപരാധിത്വം തെളിഞ്ഞുകാണാനാണ് അദ്ദേഹം ആഗ്രഹിച്ചിരുന്നതെങ്കിൽ അടിസ്ഥാനനിയമപ്രക്രിയയെങ്കിലും അവലംബിക്കുമായിരുന്നു. അതല്ല, ഈ കേസ് തെരഞ്ഞെടുപ്പുകാലം മുൻനിർത്തിയുള്ള ഒരു ആചാരപ്രക്രിയയാണെങ്കിൽ, പിന്നെ ഞങ്ങൾക്കൊന്നും പറയാനില്ല.
ജോൺ ബ്രിട്ടാസ്
ചീഫ് എഡിറ്റർ ആൻഡ് മാനേജിങ് ഡയറക്ടർ
മലയാളം കമ്യൂണിക്കേഷൻസ് ലിമിറ്റഡ്