തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുപക്ഷം അധികാരത്തിൽ വരുമെന്ന് അഭിപ്രായ സർവേ. പീപ്പിൾ ടിവിക്കു വേണ്ടി സെന്റർ ഫോർ ഇലക്ടറൽ സ്റ്റഡീസ് നടത്തിയ അഭിപ്രായ സർവേയാണ് 140 സീറ്റുകളിൽ 85 മുതൽ 90 സീറ്റുകൾ വരെ നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്നു പ്രവചിച്ചത്. യുഡിഎഫിന് 50 മുതൽ 55 വരെ സീറ്റുകളേ ലഭിക്കൂ. ബിജെപിക്ക് 4 വരെ സീറ്റുകളും ലഭിക്കുമെന്നാണ് പ്രവചനം. എൽ.ഡി.എഫിന് 40.8% വോട്ടും യു.ഡി.എഫിന് 37.3% വോട്ടും ബിജെപിക്ക് 12.1% വോട്ടും ലഭിച്ചേക്കും.

തെക്കൻ കേരളത്തിലും മലബാറിലും എൽ.ഡി.എഫിനാണ് മേൽക്കൈ. മധ്യകേരളത്തിൽ യു.ഡി.എഫിന് നേരിയ മേൽക്കൈ ഉണ്ട്. തെക്കൻ കേരളത്തിൽ എൽ.ഡി.എഫ് 3032 സീറ്റുകളും യു.ഡി.എഫ് 79 സീറ്റുകളും ബിജെപിക്ക് 02 സീറ്റുകളും മധ്യകേരളത്തിൽ എൽ.ഡി.എഫ് 1920 സീറ്റുകളും യു.ഡി.എഫ് 2123 സീറ്റുകളും മലബാറിൽ എൽ.ഡി.എഫ് 3638 സീറ്റുകളും യു.ഡി.എഫ് 2224 സീറ്റുകളും ബിജെപിക്ക് 02 സീറ്റുകളും ലഭിക്കുമെന്നാണ് പ്രവചനം.

സോളാർ അഴിമതി യു.ഡി.എഫിന് തിരിച്ചടിയാവുമെന്ന് 56.6% പേരും ബാർ കോഴ യു.ഡി.എഫിന് തിരിച്ചടിയാവുമെന്ന് 59% പേരും അഭിപ്രായപ്പെട്ടു. ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് പറയുന്നവരിലെ 30% പേർ വെള്ളാപ്പള്ളിയെ പിന്തുണയ്ക്കാൻ തയ്യാറല്ല. കേരളത്തിലെ 97 മണ്ധലങ്ങളിലെ 775 ബൂത്തുകളിലെ 20,111 വോട്ടർമാരുടെ അഭിപ്രായങ്ങൾ ആരാഞ്ഞാണ് സർവെ തയ്യാറാക്കിയത്.