- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൈരളി കപ്പലിന്റെ കഥ സിനിമയാക്കി ജോമോൻ ടി ജോൺ സംവിധായക രംഗത്തേക്ക്; നിവിൻ പോളിയെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന് സിദ്ധാർത്ഥ് ശിവ തിരക്കഥ ഒരുക്കും
കേരളത്തിന്റെ സ്വന്തം കപ്പലായിരുന്ന 'എം വി കൈരളി'യുടെ കഥ പറയുന്ന ചിത്രമൊരുക്കി യുവ ക്യാമറമാൻ ജോമോൻ ടി ജോൺ സംവിധാന രംഗത്തേക്ക് കടക്കുന്നു. കേരളത്തിന്റെ ആദ്യ കപ്പലായിരുന്നു 'എം വി കൈരളി' 1979 ൽ 49 യാത്രക്കാരുമായി അപ്രത്യക്ഷമായ കഥ വെള്ളിത്തിരയിലെത്തുമ്പോൾ നായകനാകുന്നത് നിവിൻ പോളിയാണ്. സിദ്ധാർത്ഥ ശിവ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് കൈരളി എന്ന് തന്നെയാണ് പേരിട്ടിരിക്കുന്നത്.കൈരളി കപ്പൽ സഞ്ചരിച്ച വഴികളിലൂടെ ചരിത്ര സംഭവങ്ങളെയും നിഗമനങ്ങളെയും കോർത്തിണക്കിയാണ് ചിത്രം വികസിക്കുന്നത്. കേരളം, ഗോവ, ഡൽഹി തുടങ്ങിയ സ്ഥലങ്ങൾക്ക് പുറമെ സൊമാലിയയുടെ അയൽരാജ്യമായ ജിബൂട്ടി, കുവൈറ്റ്, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിൽ കൂടി ചിത്രീകരണം നടക്കും. വർത്തമാനക്കാലവും ആയിരത്തിത്തൊള്ളായിരത്തി എഴുപത് - എൺപത് കാലങ്ങളും ചിത്രത്തിന്റെ പശ്ചാത്തലമാകുന്നു. റിയൽ ലൈഫ് വർക്‌സും പോളി ജൂനിയർ പിക്‌ചേഴ്‌സും ചേർന്ന് ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിങ് ഡിസംബറിൽ തുടങ്ങും.നിവിൻ പോളി തന്നെയാണ് ഫേസ്‌ബുക്കിലൂടെ ഇക്കാര്യം പ്രഖ്യാപിച്ചത്.
കേരളത്തിന്റെ സ്വന്തം കപ്പലായിരുന്ന 'എം വി കൈരളി'യുടെ കഥ പറയുന്ന ചിത്രമൊരുക്കി യുവ ക്യാമറമാൻ ജോമോൻ ടി ജോൺ സംവിധാന രംഗത്തേക്ക് കടക്കുന്നു. കേരളത്തിന്റെ ആദ്യ കപ്പലായിരുന്നു 'എം വി കൈരളി' 1979 ൽ 49 യാത്രക്കാരുമായി അപ്രത്യക്ഷമായ കഥ വെള്ളിത്തിരയിലെത്തുമ്പോൾ നായകനാകുന്നത് നിവിൻ പോളിയാണ്.
സിദ്ധാർത്ഥ ശിവ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് കൈരളി എന്ന് തന്നെയാണ് പേരിട്ടിരിക്കുന്നത്.കൈരളി കപ്പൽ സഞ്ചരിച്ച വഴികളിലൂടെ ചരിത്ര സംഭവങ്ങളെയും നിഗമനങ്ങളെയും കോർത്തിണക്കിയാണ് ചിത്രം വികസിക്കുന്നത്. കേരളം, ഗോവ, ഡൽഹി തുടങ്ങിയ സ്ഥലങ്ങൾക്ക് പുറമെ സൊമാലിയയുടെ അയൽരാജ്യമായ ജിബൂട്ടി, കുവൈറ്റ്, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിൽ കൂടി ചിത്രീകരണം നടക്കും.
വർത്തമാനക്കാലവും ആയിരത്തിത്തൊള്ളായിരത്തി എഴുപത് - എൺപത് കാലങ്ങളും ചിത്രത്തിന്റെ പശ്ചാത്തലമാകുന്നു. റിയൽ ലൈഫ് വർക്‌സും പോളി ജൂനിയർ പിക്‌ചേഴ്‌സും ചേർന്ന് ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിങ് ഡിസംബറിൽ തുടങ്ങും.നിവിൻ പോളി തന്നെയാണ് ഫേസ്‌ബുക്കിലൂടെ ഇക്കാര്യം പ്രഖ്യാപിച്ചത്.