- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ഷേത്രഭണ്ഡാരം കുത്തിതുറന്ന് കവർച്ച: പരിയാരത്ത് കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ; നിർണ്ണായകമായത് സിസിടിവിയും വിരൽ അടയാളവും; കുടുങ്ങിയത് കൈതപ്രം ഹരിദാസൻ
കണ്ണൂർ: ആരാധനലയങ്ങളിൽ കയറി ഭണ്ഡാരങ്ങൾ കുത്തിതുറന്ന് പണം കവരുന്ന് സ്ഥിരം തൊഴിലാക്കിയ കുപ്രസിദ്ധ ക്ഷേത്രകള്ളൻ പരിയാരത്ത് പിടിയിലായി. ഇയാളെ പയ്യന്നൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പയ്യന്നൂരിലെ കൈതപ്രം തൃക്കുറ്റേരി ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ കുത്തിതുറന്ന് പണം കവർന്ന കേസിലെ പ്രതി കൈതപ്രത്തെ എ.കെ.ഹരിദാസനെ (44) യാണ് പരിയാരം എസ്‌ഐ.കെ.വി.സതീശന്റെ നേതൃത്വത്തിൽ പിടികൂടിയത്. കഴിഞ്ഞ മാസം 23ന് രാത്രിയിലാണ് ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ കുത്തിതുറന്ന് ഇയാൾ പണം കവർന്നത്. ഇതിന്ഒരാഴ്ച മുൻപും ഇവിടെ കവർച്ചാ ശ്രമം നടത്തിയിരുന്നതായി പൊലിസ് പറയുന്നു. ഈ സമയം സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പ്രതിയെ തിരിച്ചറിയാൻ സഹായിച്ചത്
ഇതുകൂടാതെ ക്ഷേത്രത്തിൽ നിന്നും ലഭിച്ച പ്രതിയുടെതെന്ന് സംശയിക്കുന്ന വിരലടയാളങ്ങളും അന്വേഷണത്തിന് സഹായകരമായി. ഹരിദാസനാണ് മോഷണം നടത്തിയതെന്ന് വ്യക്തമായതോടെ പരിയാരം പൊലിസ് ഇയാൾക്കായി വ്യാപകമായ തെരച്ചിൽ തുടങ്ങിയിരുന്നു. ഇയാൾ പരിയാരം മുടിക്കാനത്ത് ഒരു വീട്ടിൽ ഒളിവിൽ കഴിയുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.
അറസ്റ്റിലായ പ്രതിയെ പയ്യന്നൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അന്വേഷണത്തിൽ എഎസ്ഐ.രാജേഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ നൗഫൽ അഞ്ചില്ലത്ത്, സിവിൽ പൊലീസ് ഓഫീസർ സോജി എന്നിവരും പങ്കെടുത്തു.




