ആദ്യമൊക്കെ ശാലീന സുന്ദരിയായി സിനിമയിൽ എത്തിയ താരമാണ് കാജൽ അഗർവാൾ. പിന്നീട് പതുക്കെ പതുക്കെ ഏത് ഗ്ലാമറസ് വേഷവും ധരിക്കാൻ കാജൽ തയ്യാറായി. താരത്തിന്റെ മേക്ക് ഓവർ കണ്ട് പലരും ഞെട്ടി. എന്നാൽ സിനിമയിൽ എത്തി വർഷങ്ങൾ പിന്നിട്ടപ്പോൾ താൻ ഗ്രാമറസായതിന്റെ പിന്നിലെ രഹസ്യങ്ങൾ തുറന്ന് പറയുകയാണ് ഈ താര സുന്ദരി.

കഥാസന്ദർഭം ആവശ്യപ്പെടുന്ന ഗ്ലാമറസ് സീനുകളിൽ അഭിനയിക്കാനും കാജലിന് മടിയില്ല. സിനിമയിൽ വന്ന സമയത്ത് നടന്മാരുമായി ഇഴുകിച്ചേർന്ന് അഭിനയിക്കുക, മോശമായ ഡ്രസ്സിങ് തുടങ്ങിയ കാര്യങ്ങളിലെല്ലാം എതിരഭിപ്രായം പ്രകടിപ്പിച്ച നടിയായിരുന്നു കാജൽ.
അവസരങ്ങൾ കുറഞ്ഞുതുടങ്ങിയപ്പോൾ തന്റെ ചിന്താഗതി തെറ്റാണെന്നും ഗ്ളാമറസ് വേഷങ്ങളിൽ മാത്രമേ പിടിച്ചു നിൽക്കാൻ പറ്റൂവെന്നും സിനിമാരംഗത്തെ ഒരു സുഹൃത്ത് താരത്തെ ഉപദേശിച്ചു, അതിൽ പിന്നെ ആരെയും വെല്ലുവിളിക്കുന്ന രീതിയിലായിരുന്നു കാജലിന്റെ ഗ്ളാമർ പരിവേഷം.

ഇതോടെ അവസരങ്ങൾ വീണ്ടും തന്നെത്തേടിയെത്തിയപ്പോൾ കാജൽ പ്രതിഫലമുയർത്തി. സിനിമ ഏതുമായിക്കോട്ടെ, പ്രതിഫലം കറക്ടായികിട്ടണം, അക്കാര്യത്തിൽ കാജലിന് നിർബന്ധബുദ്ധിയുണ്ട്.