- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാജൽ അഗർവാൾ കാരണം അരി വാങ്ങാൻ കഴിയാത്ത അവസ്ഥയിൽ വീട്ടമ്മ; 60 വയസ്സുകാരിയായ സരോജയുടെ റേഷൻ കാർഡിൽ കാജൽ അഗർവാളിന്റെ ഫോട്ടോ; ഞെട്ടൽ മാറാതെ വീട്ടമ്മ
സേലം: തമിഴ്‌നാട് സേലം സ്വദേശിനിയായ സരോജത്തിന്റെ റേഷൻകാർഡ് കണ്ട് വീട്ടുകാരെല്ലാം ആദ്യമൊന്നു അമ്പരന്നു. ഇതെന്താ സംഭവിച്ചതെന്ന് അറിയാതെ വീട്ടിലുള്ള എല്ലാവരും മാറി മാറി ഒന്ന് നോക്കി. ഞെട്ടൽ വിട്ടുമാറാതെയാണ് സേലം സ്വദേശിയായ സരോജ തന്റെ റേഷൻ കാർഡിനെ ഇപ്പോഴും നോക്കുന്നത്. തന്റെ ഫോട്ടോയ്ക്കു പകരം അതിൽ ഉള്ളത് സിനിമാ നടി കാജൽ അഗർ വാളിന്റെ ഫോട്ടോയാണ്. കാജൽ അഗർവാൾ കാരണം അരി വാങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് ഈ വീട്ടമ്മ. റേഷൻ കാർഡ് ലഭിച്ചപ്പോൾ കാർഡു തന്നെ മാറിപ്പോയി എന്നാണ് ആദ്യം വിചാരിച്ചത്. എന്നാൽ വിലാസവും ബാക്കി കാര്യങ്ങളും തന്റെതാണെന്ന് കണ്ടെത്തിയപ്പോഴാണ് കാർഡല്ല, ഫോട്ടോയാണ് മാറിയതെന്ന് ഈ വീട്ടമ്മയ്ക്ക് മനസ്സിലായത്. തമിഴ്‌നാട് സർക്കാരിന്റെ സിവിൽ സപ്ലൈസ് ആൻഡ് കണ്‌സ്യൂമർ പ്രൊട്ടക്ഷൻ ഡിപ്പാർട്ടിമെന്റാണ് കാർഡുകൾ വിതരണം ചെയ്യുന്നത്. ഈ അടുത്തായി വിതരണം ചെയ്ത സ്മാർട് പിഡിഎസ് കാർഡിലാണ് വീട്ടമ്മയുടെ ഫോട്ടോയ്ക്ക് പകരം കാജൽ അഗർവാളിന്റെ ഫോട്ടോ നൽകിയത്. റേഷൻ കാർഡിലെ തെറ്റ് ചൂണ്ടിക്കാട്ടി വീട്ടമ്മ ഉദ്യോഗസ്ഥരെ സമീപ
സേലം: തമിഴ്‌നാട് സേലം സ്വദേശിനിയായ സരോജത്തിന്റെ റേഷൻകാർഡ് കണ്ട് വീട്ടുകാരെല്ലാം ആദ്യമൊന്നു അമ്പരന്നു. ഇതെന്താ സംഭവിച്ചതെന്ന് അറിയാതെ വീട്ടിലുള്ള എല്ലാവരും മാറി മാറി ഒന്ന് നോക്കി. ഞെട്ടൽ വിട്ടുമാറാതെയാണ് സേലം സ്വദേശിയായ സരോജ തന്റെ റേഷൻ കാർഡിനെ ഇപ്പോഴും നോക്കുന്നത്. തന്റെ ഫോട്ടോയ്ക്കു പകരം അതിൽ ഉള്ളത് സിനിമാ നടി കാജൽ അഗർ വാളിന്റെ ഫോട്ടോയാണ്.
കാജൽ അഗർവാൾ കാരണം അരി വാങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് ഈ വീട്ടമ്മ. റേഷൻ കാർഡ് ലഭിച്ചപ്പോൾ കാർഡു തന്നെ മാറിപ്പോയി എന്നാണ് ആദ്യം വിചാരിച്ചത്. എന്നാൽ വിലാസവും ബാക്കി കാര്യങ്ങളും തന്റെതാണെന്ന് കണ്ടെത്തിയപ്പോഴാണ് കാർഡല്ല, ഫോട്ടോയാണ് മാറിയതെന്ന് ഈ വീട്ടമ്മയ്ക്ക് മനസ്സിലായത്.
തമിഴ്‌നാട് സർക്കാരിന്റെ സിവിൽ സപ്ലൈസ് ആൻഡ് കണ്‌സ്യൂമർ പ്രൊട്ടക്ഷൻ ഡിപ്പാർട്ടിമെന്റാണ് കാർഡുകൾ വിതരണം ചെയ്യുന്നത്. ഈ അടുത്തായി വിതരണം ചെയ്ത സ്മാർട് പിഡിഎസ് കാർഡിലാണ് വീട്ടമ്മയുടെ ഫോട്ടോയ്ക്ക് പകരം കാജൽ അഗർവാളിന്റെ ഫോട്ടോ നൽകിയത്. റേഷൻ കാർഡിലെ തെറ്റ് ചൂണ്ടിക്കാട്ടി വീട്ടമ്മ ഉദ്യോഗസ്ഥരെ സമീപിച്ചു. റേഷൻ കാർഡ് തയ്യാറാക്കി നൽകാനായി ഏൽപ്പിച്ച കമ്പനിക്ക് തെറ്റു പറ്റിയതാണെന്നും ഉടൻ തന്നെ കാർഡ് മാറ്റി നൽകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഇതിന്റെ പേരിൽ ഇവർക്ക് അരിയും മറ്റ് കാര്യങ്ങളും മുടങ്ങില്ലെന്നും അധികൃതർ പറഞ്ഞു.
സരോജത്തിന്റെ മാത്രമല്ല അടുത്തുള്ള വീട്ടിലെ സ്ത്രീയുടെ ഫോട്ടോയും അവരുമായി യാതൊരു സാദൃശ്യവുമില്ലാത്തതാണ്. ഈ കാർഡുമായി എങ്ങനെയാണ് ഇവർ റേഷൻ വാങ്ങിക്കാൻ പോകേണ്ടതെന്ന് സരോജത്തിന്റെ ബന്ധുക്കൾ ചോദിക്കുന്നു. അധികാരികൾ എന്തുകൊണ്ടാണ് കാര്യങ്ങൾ ശരിയായി ചെയ്യാത്തതെന്നും ബന്ധുക്കൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സേലം ജില്ലയിലെ ഒട്ടനവധിപേർ റേഷൻകാർഡിൽ ധാരാളം തെറ്റുകൾ ഉണ്ടെന്ന് പറഞ്ഞ് രംഗത്തു വന്നിടുണ്ട്.