- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനിതാ മെമ്പറുമായി വഴിവിട്ട ബന്ധമെന്ന് പാർട്ടിക്ക് ഭാര്യയുടെ പരാതി; ഫേസ്‌ബുക്കിലും വാട്സ് ആപ്പിലും പ്രചരിപ്പിച്ച് കുട്ടി സഖാക്കൾ; നോട്ടീസ് വിതരണം നടത്തി എതിരാളികളും; വിഷയം കണ്ടെത്താൻ അന്വേഷണ കമ്മീഷനെ നിയോഗിച്ച് പാർട്ടിയും; അപവാദ പ്രചരണത്തിൽ മനംനൊന്ത് പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു; കോഴിക്കോട്ടെ സി.പി.എം കോട്ട കക്കോടിയിൽ ഉൾപാർട്ടി ലൈംഗിക വിവാദം ചർച്ചയാകുമ്പോൾ
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ സിപിഎമ്മിന്റെ ശക്തികേന്ദ്രമായ കക്കോടിയിൽ നടക്കുന്ന ലൈംഗിക അപവാദങ്ങൾക്ക് പരിസമാപ്തി കുറിച്ച് പഞ്ചായത്ത് പ്രസിഡന്റിന്റെ രാജി.വനിതാ മെമ്പറുമായി വഴിവിട്ട ബന്ധമെന്ന് പാർട്ടിക്ക് ഭാര്യയുടെ പരാതി നൽകിയതോടെ സി.പി.എം പ്രാദേശിക നേതാവുകൂടിയായ കക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. രാജേന്ദ്രൻ രാജിവെച്ചു. വനിതാ വാർഡ് അംഗവുമായുള്ള രാജേന്ദ്രന്റെ ബന്ധത്തിൽ സംശയം പ്രകടിപ്പിച്ച് ഭാര്യ രംഗത്തുവന്നതോടെയാണ് വിവാദം ഉയർന്നത്. കഴിഞ്ഞ ദിവസം പ്രദേശത്ത് നോട്ടീസ് വിതരണവും നടന്നു. തുടർന്ന് ചിലർ പ്രശ്‌നം ഫേസ്‌ബുക്കിലും വാട്‌സാപ്പിലും പ്രചരിപ്പിച്ചിരുന്നു. ഇതേതുടർന്ന് സി.പി.എം ലോക്കൽ-ഏരിയ കമ്മിറ്റി വിഷയം ചർച്ചചെയ്ത് ലോക്കൽ സെക്രട്ടറി ഉൾപ്പെടെയുള്ള നാലംഗ അന്വേഷണ കമീഷനെ വെച്ചിരിക്കയാണ്. അതേസമയം തന്റെ ഭാഗത്തുനിന്ന് ഒരു തരത്തിലുള്ള അബദ്ധങ്ങളും സംഭവിച്ചിട്ടില്ലെന്നും ഭർത്താവിനോട് ഭാര്യക്കുള്ള അമിതമായ സ്‌നേഹത്തിലുള്ള സ്വാർഥതമൂലമാണ് ഇത്തരം ദുരനുഭവങ്ങൾ ഉണ്ടായതെന്നും രാജേന്ദ്രൻ പറഞ്ഞിരുന്നു. വ
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ സിപിഎമ്മിന്റെ ശക്തികേന്ദ്രമായ കക്കോടിയിൽ നടക്കുന്ന ലൈംഗിക അപവാദങ്ങൾക്ക് പരിസമാപ്തി കുറിച്ച് പഞ്ചായത്ത് പ്രസിഡന്റിന്റെ രാജി.വനിതാ മെമ്പറുമായി വഴിവിട്ട ബന്ധമെന്ന് പാർട്ടിക്ക് ഭാര്യയുടെ പരാതി നൽകിയതോടെ സി.പി.എം പ്രാദേശിക നേതാവുകൂടിയായ കക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. രാജേന്ദ്രൻ രാജിവെച്ചു.
വനിതാ വാർഡ് അംഗവുമായുള്ള രാജേന്ദ്രന്റെ ബന്ധത്തിൽ സംശയം പ്രകടിപ്പിച്ച് ഭാര്യ രംഗത്തുവന്നതോടെയാണ് വിവാദം ഉയർന്നത്. കഴിഞ്ഞ ദിവസം പ്രദേശത്ത് നോട്ടീസ് വിതരണവും നടന്നു. തുടർന്ന് ചിലർ പ്രശ്‌നം ഫേസ്‌ബുക്കിലും വാട്‌സാപ്പിലും പ്രചരിപ്പിച്ചിരുന്നു. ഇതേതുടർന്ന് സി.പി.എം ലോക്കൽ-ഏരിയ കമ്മിറ്റി വിഷയം ചർച്ചചെയ്ത് ലോക്കൽ സെക്രട്ടറി ഉൾപ്പെടെയുള്ള നാലംഗ അന്വേഷണ കമീഷനെ വെച്ചിരിക്കയാണ്.
അതേസമയം തന്റെ ഭാഗത്തുനിന്ന് ഒരു തരത്തിലുള്ള അബദ്ധങ്ങളും സംഭവിച്ചിട്ടില്ലെന്നും ഭർത്താവിനോട് ഭാര്യക്കുള്ള അമിതമായ സ്‌നേഹത്തിലുള്ള സ്വാർഥതമൂലമാണ് ഇത്തരം ദുരനുഭവങ്ങൾ ഉണ്ടായതെന്നും രാജേന്ദ്രൻ പറഞ്ഞിരുന്നു. വ്യാഴാഴ്ച ഭരണ സമിതിയിൽ തന്റെ കുടുംബകാര്യങ്ങൾ ഉൾപ്പെടെ വികാര ഭരിതമായി അംഗങ്ങളോട് പറഞ്ഞാണ് പഞ്ചായത്ത് സെക്രട്ടറി ബാബുപ്രസാദിന് രാജി സമർപ്പിച്ചത്. പാർട്ടി എടുക്കുന്ന ഏതു തീരുമാനവും അംഗീകരിക്കാൻ തയാറാണെന്നും പൊതുപ്രവർത്തകൻ എന്ന നിലയിൽ സ്ത്രീകളോട് മാന്യമായി മാത്രമേ ഇടപെട്ടിട്ടുള്ളൂവെന്നും രാജേന്ദ്രൻ പറഞ്ഞു.
ഭാര്യയുടെ പരാതിക്കിടയാക്കിയ സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോൾ അബദ്ധത്തിൽ സംഭവിച്ചുപോയതാണെന്നും ആരോപണം പിൻവലിക്കുന്നതായും അവർതന്നെ അറിയിച്ചിട്ടുണ്ടെന്നാണ് രാജേന്ദ്രൻ പറയുന്നത്. വിദ്യാർത്ഥിപ്രസ്ഥാനത്തിലൂടെ പൊതുപ്രവർത്തകനായി ജനസമ്മതി നേടിയ കക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. രാജേന്ദ്രന്റെ രാജി സിപിഎമ്മിന് ആഘാതമായി. ജില്ലയിൽതന്നെ മികച്ച പഞ്ചായത്ത് പ്രസിഡന്റായി മാറി, പഞ്ചായത്തിനും പാർട്ടിക്കും ഏറെ അഭിമതനായി അദ്ദേഹം മാറിയിരുന്നു. എതിരാളികൾ വിഷയം സമൂഹമാധ്യമങ്ങളിലും മറ്റും ചർച്ചയാക്കിയപ്പോൾ ഭാര്യയെക്കുറിച്ച് കൃത്യമായ അറിവുണ്ടെന്നും ആരോപണത്തിന് അത്ര മാത്രമേ പ്രാധാന്യം കൽപിക്കുന്നുള്ളൂവെന്നും രാജേന്ദ്രൻ പറഞ്ഞിരുന്നു.
രാജേന്ദ്രന്റെ രാജി പാർട്ടിയിലെ ഒരു വിഭാഗം പ്രവർത്തകർക്കിടയിൽ നിരാശ പടർത്തിയിരിക്കുകയാണ്. പാർട്ടിയിലും പൊതുജനങ്ങൾക്കിടയിലും ഏറെ പൊതുസമ്മതനായതിലുള്ള അസഹിഷ്ണുതയാണ് രാജിയിലേക്കെത്തിച്ചതെന്നാണ് സംസാരം. രാജേന്ദ്രൻ പഞ്ചായത്ത് പ്രസിഡന്റായതോടെ എതിരാളികൾപോലും രാഷ്ട്രീയം മറന്ന് പിന്തുണ നൽകിയത് പഞ്ചായത്തിന്റെ വികസനത്തിന് ആക്കംകൂട്ടി. ഇത്തരം പ്രവൃത്തികൾ രാജേന്ദ്രൻ പാർട്ടിക്കതീതനാണെന്ന ചിന്ത പലരിലും ജനിപ്പിക്കുകയും ചെയ്തിരുന്നു. ഭാര്യതന്നെ ആരോപണമുയർത്തിയതോടെ ലോക്കൽ കമ്മിറ്റി യോഗം ചേർന്ന് പ്രസിഡന്റ്പദത്തിൽനിന്ന് മാറിനിൽക്കണമെന്ന തീരുമാനം ഏരിയ കമ്മിറ്റിയെ അറിയിക്കുകയായിരുന്നു.
പാർട്ടിക്ക് ഏറെ വേരോട്ടമുള്ള കക്കോടിയിൽ നേതാവിനെതിരെ ആരോപണമുയർന്നത് പാർട്ടി ഗൗരവത്തിലെടുക്കുകയായിരുന്നുവെന്ന് ഏരിയ കമ്മിറ്റി അംഗം പറഞ്ഞു. പാർട്ടി അന്വേഷണത്തിലൂടെ യാഥാർഥ്യം പുറത്തുവരുമെന്നും പാർട്ടി ആരെയും സംശയത്തിന്റെ നിഴലിൽ നിർത്തുന്നില്ലെന്നും പാർട്ടി രാജി ആവശ്യപ്പെട്ടിട്ടില്ലെന്നുമാണ് വിശദീകരണം. പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിന് ചർച്ച നടക്കുകയാണെന്നും പാർട്ടി വൃത്തങ്ങൾ പറഞ്ഞു.