- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കല കുവൈറ്റ് മിന അബ്ദുള്ള യൂണിറ്റ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ് സാമൂഹിക വിഭാഗത്തിന്റേയും കല കുവൈറ്റ് മിന അബ്ദുള്ള യൂണിറ്റിന്റേയും നേതൃത്വത്തിൽ ഫഹഹീൽ പ്രൈവറ്റ് പോളി ക്ലിനിക്കിന്റേയും അൽ സബ പ്രൈവറ്റ് പൊളി ക്ലിനിക്കിന്റേയും സഹകരണത്തോടെ മിന അബ്ദുള്ള അൽ വതനി ഫൈബർ ഗ്ലാസ്സ് കമ്പനിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 150 ഓളം ആളുകൾക്ക് മെഡിക്കൽ ക്യാമ്പ് പ്രയോജനമായി. രാവിലെ 9 മണിക്ക് ആരംഭിച്ച ക്യാമ്പ് കല കുവൈറ്റ് പ്രസിഡന്റ് ആർ. നാഗനാഥൻ ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ് കേന്ദ്രക്കമ്മിറ്റി ഭാരവാഹികളായ ജിജോ ഡൊമിനിക്, പ്രസീദ് കരുണാകരൻ, റോയി നെത്സൺ, സുഗതകുമാർ, അനിൽ കൂക്കിരി, മുസ്ഫർ, ഫഹാഹീൽ മേഖല കമ്മിറ്റി അംഗങ്ങളായ രവീന്ദ്രൻ പിള്ള, രംഗൻ എന്നിവർ സന്നിഹിതരായിരുന്നു. കല കുവൈറ്റ് മിന അബ്ദുള്ള യൂണിറ്റ് കൺവീനർ കെ.പി. രാജൻ, സ്വാഗതവും യൂണിറ്റ് ജോയിന്റ് കൺവീനർ രാജീവ് നന്ദിയും രേഖപ്പെടുത്തി. ക്യാമ്പിന് ഡോക്ടർ ആൻസി ആനന്ദ്, ഡോക്ടർ വിമൽ കുമാർ എന്നിവരും പാരാമെഡിക്കൽ വിഭാഗത്തിന് സുബിൻ വർഗീസ്
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ് സാമൂഹിക വിഭാഗത്തിന്റേയും കല കുവൈറ്റ് മിന അബ്ദുള്ള യൂണിറ്റിന്റേയും നേതൃത്വത്തിൽ ഫഹഹീൽ പ്രൈവറ്റ് പോളി ക്ലിനിക്കിന്റേയും അൽ സബ പ്രൈവറ്റ് പൊളി ക്ലിനിക്കിന്റേയും സഹകരണത്തോടെ മിന അബ്ദുള്ള അൽ വതനി ഫൈബർ ഗ്ലാസ്സ് കമ്പനിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 150 ഓളം ആളുകൾക്ക് മെഡിക്കൽ ക്യാമ്പ് പ്രയോജനമായി. രാവിലെ 9 മണിക്ക് ആരംഭിച്ച ക്യാമ്പ് കല കുവൈറ്റ് പ്രസിഡന്റ് ആർ. നാഗനാഥൻ ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ് കേന്ദ്രക്കമ്മിറ്റി ഭാരവാഹികളായ ജിജോ ഡൊമിനിക്, പ്രസീദ് കരുണാകരൻ, റോയി നെത്സൺ, സുഗതകുമാർ, അനിൽ കൂക്കിരി, മുസ്ഫർ, ഫഹാഹീൽ മേഖല കമ്മിറ്റി അംഗങ്ങളായ രവീന്ദ്രൻ പിള്ള, രംഗൻ എന്നിവർ സന്നിഹിതരായിരുന്നു. കല കുവൈറ്റ് മിന അബ്ദുള്ള യൂണിറ്റ് കൺവീനർ കെ.പി. രാജൻ, സ്വാഗതവും യൂണിറ്റ് ജോയിന്റ് കൺവീനർ രാജീവ് നന്ദിയും രേഖപ്പെടുത്തി.
ക്യാമ്പിന് ഡോക്ടർ ആൻസി ആനന്ദ്, ഡോക്ടർ വിമൽ കുമാർ എന്നിവരും പാരാമെഡിക്കൽ വിഭാഗത്തിന് സുബിൻ വർഗീസ്, അബ്രഹാം കുരുവിള, ജോബി ജോസഫ്, നിഷാദ് അബ്രഹാം, വിശാഖ് ജോസ്, ഷെറിൻ സാം, അൽ സബ പൊളികിനിക് മാർക്കറ്റിങ് മാനേജർ ദിനേശ് എന്നിവരും നേതൃത്വം നൽകി. ക്യാമ്പിന് നേതൃത്വം നൽകിയവർക്കുള്ള ഉപഹാരങ്ങൾ കല കുവൈറ്റ് ട്രഷറർ അനിൽ കൂക്കിരി, ജോയിന്റ് കൺവീനർ സുഗതകുമാർ എന്നിവർ കൈമാറി.