കുവൈറ്റ്: കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ് 55-ാമത് യൂണിറ്റായി അബു ഹലീഫ യൂണിറ്റ് രൂപീകരിച്ചു. യൂണിറ്റ് അംഗം സനീഷിന്റെ അധ്യക്ഷതയിൽ ചേർന്ന യൂണിറ്റ് രൂപീകരണ കൺവെൻഷൻ കല കുവൈറ്റ് പ്രസിഡന്റ് ആർ. നാഗനാഥൻ ഉദ്ഘാടനം ചെയ്തു. കൺവെൻഷൻ പുതിയ യൂണിറ്റിന്റെ കൺവീനറായി സനീഷിനേയും ജോയിന്റ് കൺവീനർമാരായി അരുൺജിത്ത്, ബിനോബ് എന്നിവരുൾപ്പെടെ ഏഴംഗ എക്‌സിക്യൂട്ടീവിനേയും തിരഞ്ഞെടുത്തു. കല കുവൈറ്റ് അബു ഹലീഫ മേഖല സെക്രട്ടറി മുസ്ഫർ, പ്രസിഡന്റ് ജ്യോതിഷ് ചെറിയാൻ എന്നിവർ കൺവെൻഷനിൽ പങ്കെടുത്തു.