കുവൈറ്റ് സിറ്റി: ബൈപ്പാസ് ഓപ്പറേഷനു വിധേയനായി നാട്ടിൽ നിന്നും തിരിച്ചെത്തിയ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് മെഹ്ബൂള ബി യൂണിറ്റ് അംഗം വിനുകുമാറിന് യൂണിറ്റിന്റെയും, SHBC കമ്പനി ക്യാമ്പിലുള്ള ഒരു പറ്റം മനുഷ്യ സ്‌നേഹികളുടെയും സഹകരണത്തോടെ സമാഹരിച്ച സഹായധനം 1,02,906 രൂപ കൈമാറി.

SHBC കമ്പനി ക്യാമ്പിൽ വച്ച് നടന്ന ചടങ്ങിൽ കല കുവൈറ്റ് പ്രസിഡന്റ് ആർ.നാഗനാഥൻ വിനുകുമാറിന് തുക കൈമാറി. കേന്ദ്ര കമ്മിറ്റി അംഗം നാസർ അദ്ധ്യക്ഷത വഹിച്ചു. സാമൂഹിക വിഭാഗം സെക്രട്ടറി ജിജൊ ഡൊമിനിക്, മേഖലാ സെക്രട്ടറി മുസ്ഫർ, അബുഹലീഫ മേഖലാ എക്‌സിക്യൂട്ടീവ് അംഗം വികാസ് എന്നിവർ പങ്കെടുത്തു. ചടങ്ങിനു യൂണിറ്റ് കൺവീനർ സുമേഷ് സ്വാഗതം ആശംസിച്ചു.