കുവൈറ്റ് സിറ്റി: ഈ വർഷത്തെ കല കുവൈറ്റ് - ബി.ഇ.സി. എക്‌സ്‌ചേഞ്ച് ബാലകലാമേളയിലെ മത്സരാർത്ഥികൾക്കായുള്ള രജിസ്ട്രേഷൻ 21 ന് അവസാനിക്കും. ഇനിയും രജിസ്റ്റർ ചെയ്യുവാനുള്ളവർ ഈ തീയതിക്ക് മുമ്പായി രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. www.kalakuwait.com എന്ന വെബ്സൈറ്റ് മുഖേന പേരുകൾ രജിസ്റ്റർ ചെയ്യാവുന്നതാണ്. ബാലകലാമേളയുടെ സംഘാടന പ്രവർത്തനങ്ങൾ വിവിധ സബ്കമ്മിറ്റികളുടെ മേൽനോട്ടത്തിൽ നടന്നു വരുന്നു. ഇതിന്റെ ഭാഗമായി ഇന്നലെ വൈകിട്ട് അബ്ബാസിയാ കല സെന്ററിൽ ചേർന്ന യോഗം വിവിധ പ്രവർത്തനങ്ങൾ വിലയിരുത്തി.