കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റിന്റെ 56-ാമത് യൂണിറ്റ് ഷൊയ്ബ നോർത്ത് പ്രവർത്തനമാരംഭിച്ചു. ഷൊയ്ബ എൻ.ബി.റ്റി.സി ക്യാമ്പിൽ വച്ച് വിജീഷിന്റെ അധ്യക്ഷതയിൽ ചേർന്ന രൂപീകരണ യോഗത്തിന് സ്വരാജ് സ്വാഗതം ആശംസിച്ചു. രാജീവ് അനുശോചന പ്രമേയം അവതരിപ്പിച്ചു. യോഗം വിജേഷിനെ പുതിയ യൂണിറ്റിന്റെ കൺവീനറായും, സ്വരാജ്, രാജീവ് എന്നിവരെ ജോയിന്റ് കൺവീനർമാരായും തിരഞ്ഞെടുത്തു.

കല കുവൈറ്റ് ജോയിന്റ് സെക്രട്ടറി സുഗതകുമാർ, ഫഹാഹീൽ മേഖല സെക്രട്ടറി പ്രസീദ് കരുണാകരൻ, മേഖല പ്രസിഡന്റ് സജീവ് അബ്രഹാം, ഷൊയ്ബ യൂണിറ്റ് കൺവീനർ സുരേഷ്, അബു ഹലീഫ ഡി യൂണിറ്റ് കൺവീനർ രാജൻ പള്ളിപ്പുറം എന്നിവർ യോഗത്തിൽ സംബന്ധിച്ചു.