കുവൈറ്റ് സിറ്റി: ബോബനും മോളിയും എന്ന കാർട്ടൂൺ പരമ്പരയിലൂടെ ലോകമെമ്പാടുമുള്ള മലയാളികളെ കുടുകുടെ ചിരിപ്പിച്ച സുപ്രസിദ്ധ കാർട്ടൂണിസ്റ്റ് ടോംസിന്റെ നിര്യാണത്തിൽ കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി. വരകളിലൂടെ ചിരിയേയും ചിന്തയേയും സമന്വയിപ്പിച്ച അമൂല്യ വ്യക്തിത്വത്തെയാണ് ടോംസിന്റെ നിര്യാണത്തിലൂടെ മലയാളികൾക്ക് നഷ്ടമായതെന്ന് കല കുവൈറ്റ് പ്രസിഡന്റ് ആർ. നാഗനാഥനും, ജനറൽ സെക്രട്ടറി സി.കെ. നൗഷാദും അനുശോചന സന്ദേശത്തിൽ പറഞ്ഞു.