കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ സ്‌കൂളുകളിലെ കുട്ടികൾക്കായി കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ് വർഷം തോറും സംഘടിപ്പിച്ചു വരുന്ന ബാലകലാമേള നാളെ അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിൽ വച്ച് നടക്കും. രാവിലെ 8:30 ന് ഇന്ത്യൻ എംബസ്സി അഡ്‌മിൻ/എഡ്യുക്കേഷൻ ഉപസ്ഥാനപതി സഞ്ജീവ് സക്ലാനി മേള ഉദ്ഘാടനം ചെയ്യും. തുടർന്ന് 9 മണിയോട് കൂടി പത്തോളം സ്റ്റേജുകളിലായി കുവൈറ്റിലെ വിവിധ സ്‌കൂളുകളിലെ കുട്ടികൾ മാറ്റുരക്കുന്ന മത്സരങ്ങൾ അരങ്ങേറും. പങ്കെടുക്കുന്ന കുട്ടികൾക്കായുള്ള രജിസ്‌ട്രേഷൻ രാവിലെ 7:30 തന്നെ ആരംഭിക്കും. മത്സരങ്ങളുടെ ഫലങ്ങൾ അന്നു തന്നെ അനൗൺസ് ചെയ്യുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 97262978, 55926096, 96639664, 50292779, 24317875, 23711426 എന്നീ നമ്പറുകളിൽ കല കുവൈറ്റ് പ്രവർത്തകരെ ബന്ധപ്പെടാവുന്നതാണ്.