കുവൈറ്റ് സിറ്റി: അന്തരിച്ച പ്രശസ്ത കവിയും ജ്ഞാനപീഠപുരസ്‌കാര ജേതാവും സാമൂഹിക സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന പ്രൊഫ: ഒ.എൻ.വി. കുറുപ്പിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് കല കുവൈറ്റ് അനുശോചനയോഗം സംഘടിപ്പിച്ചു.

ഒ.എൻ.വിയുടെ ഓർമ്മകളും ശീലുകളും നിറഞ്ഞുനിന്ന ചടങ്ങിൽ കുവൈറ്റിലെ സാഹിത്യ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്ത് ആദരാഞ്ജലികൽ അർപ്പിച്ച് സംസാരിച്ചു. ഫെബ്രുവരി 15, വൈകിട്ട് 6:30ന് അബ്ബസിയ റിഥം ഓഡിറ്റോറിയത്തിൽ വച്ച് നടന്ന അനുശോചനയോഗത്തിൽ കല കുവൈറ്റ് പ്രസിഡന്റ് ആർ. നാഗനാഥൻ അധ്യക്ഷത വഹിച്ചു. കല കുവൈറ്റ് ജനറൽ സെക്രട്ടറി സി.കെ. നൗഷാദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ സാഹിത്യവിഭാഗം സെക്രട്ടറി സജീവ് എം. ജോർജ്ജ് അനുശോചനക്കുറിപ്പ് അവതരിപ്പിച്ചു.

സാഹിത്യരംഗത്ത് ഏണിപ്പടികൾ കയറിപ്പോക്കുമ്പോഴും സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്ത് കൃത്യമായ പക്ഷം ചേർന്ന് ത്‌ന്റേതായ സാന്നിധ്യം ഉറപ്പാക്കുവാൻ ഒ.എൻ.വി എന്നും ശ്രദ്ധ ചെലുത്തിയിരുന്നെന്ന് അനുശോചനക്കുറിപ്പിൽ ഓർമ്മിപ്പിച്ചു. മാനവീകത ഉയർത്തിപ്പിടിച്ച അദ്ദേഹത്തിന്റെ കവിതകളും കാവ്യാത്മകത നിറഞ്ഞു നിൽക്കുന്ന ചലച്ചിത്രഗാനങ്ങളും മലയാളികളുടെയുള്ളിൽ എന്നെന്നും നിറഞ്ഞു നിൽക്കും.

കുവൈറ്റ് സമൂഹത്തിലെ മലയാളി പരിച്ഛേദത്തെ പ്രതിനിധീകരിച്ച് അഷറഫ് കാളത്തോട്, പ്രേമൻ ഇല്ലത്ത്, ലിസി കുര്യാക്കോസ്, ബിനോയ് ചന്ദ്രൻ, ഷെരീഫ് താമരശ്ശേരി, ബെർഗ്മാൻ തോമസ്, സാം പൈനുംമൂട്, എൻ. അജിത്ത് കുമാർ, ചെസ്സിൽ രാമപുരം, മുഹമ്മദ് റിയാസ്, സുജ്‌രിയ മിത്തൽ, അബ്ദുൾ ഫത്താ തയ്യിൽ, ബഷീർ ബാത്ത, ഇഖ്ബാൽ കുട്ടമംഗലം, രഘുനാഥൻ നായർ, സത്താർ കുന്നിൽ, ബാബുജി ബത്തേരി, ഗീതാകൃഷ്ണൻ, അബൂബക്കർ, കൃഷ്ണൻ കടലുണ്ടി എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ച് സംസാരിച്ചു. പൗലോസ്, സുനിൽ കുമാർ, ഹെർമൻ, ആശ ബാലകൃഷ്ണൻ, ബിജു എന്നിവർ അദ്ദേഹത്തിന്റെ കവിതകൾ ചടങ്ങിൽ അവതരിപ്പിച്ചു. നൂറ് കണക്കിനാളുകൾ ഒത്തുചേർന്ന ചടങ്ങിന് കല കുവൈറ്റ് അബ്ബാസിയ മേഖല സെക്രട്ടറി മൈക്കിൾ ജോൺസൺ ചടങ്ങിന് നന്ദി രേഖപ്പെടുത്തി