കുവൈറ്റ് സിറ്റി: അസുഖത്തെത്തുടർന്ന് കുവൈറ്റ് പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോകുകയും ചികിത്സയിൽ കഴിയുകയും ചെയ്യുന്ന കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ് മെഹ്ബൂള എ യൂണിറ്റ് അംഗമായിരുന്ന കെ.കെ.കുഞ്ഞഹമ്മദിനുള്ള കലയുടെ ക്ഷേമനിധി കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി കൈമാറി. കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ കല കുവൈറ്റ് അബുഹലീഫ മേഖല എക്‌സിക്യുട്ടീവ് അംഗം ജിതിൻ പ്രകാശ്, ഫഹഹീൽ സിറ്റി യൂണിറ്റ് കൺവീനർ ഷാനിൽ, കല ട്രസ്റ്റ് അംഗം ടി.ടി.റഷീദ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി സലീം എന്നിവർ പങ്കെടുത്തു.